Your Image Description Your Image Description
Your Image Alt Text

ഡൽഹി: ചരിത്രകാരി ഡോ. തസ്‌നീം സുഹ്റവർദി (57) അന്തരിച്ചു. മധ്യകാല ഇന്ത്യാ ചരിത്രത്തിലെ ആധികാരിക ശബ്ദങ്ങളിൽ ഒരാളായിരുന്ന ഡോ. തസ്‌നീം ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ ചരിത്ര വിഭാഗം അധ്യാപികയായിരുന്നു.

ന്യുമോണിയ ബാധയെത്തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

പ്രമുഖ എഴുത്തുകാരനും ഗാലിബ്‌ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായിരുന്ന സഈദ് സുഹ്‌റവർദിയുടെയും ഷാഹിദയുടെയും മകളാണ്. സുപ്രീം കോടതി മുൻ അഭിഭാഷകൻ പരേതനായ അനിസ് സുഹ്റവർദി, മുതിർന്ന മാധ്യമ പ്രവർത്തക നിലോഫർ സുഹ്റവർദി എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *