Your Image Description Your Image Description

തെൽ അവീവ്: ഗസ്സ യുദ്ധം മാസങ്ങൾ നീളുമെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) മേധാവി ഹെർസി ഹലേവി. തെക്കൻ, മധ്യ ഗസ്സയിൽ സൈനിക ഓപറേഷൻ കൂടുതൽ വ്യാപിപ്പിക്കുമെന്നും വടക്കൻ ഗസ്സയിലെ ഹമാസ് പോരാളികളെ ഏറെക്കുറെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹമാസുമായുള്ള കരയുദ്ധത്തിൽ മൂന്നു ഇസ്രായേലി സൈനികർ കൂടി കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് അറിയിച്ചു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് മാത്രം ആറു സൈനികരെയാണ് ഇസ്രായേലിന് നഷ്ടമായത്. ഇതോടെ കരയുദ്ധത്തിൽ കൊല്ലപ്പെട്ട മൊത്തം സൈനികരുടെ എണ്ണം 161 ആയി.

വടക്കൻ ഗസ്സയിൽ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റതായും ഐ.ഡി.എഫ് അറിയിച്ചു. നിരവധി ഹമാസ് തീവ്രവാദികളെയും കമാൻഡർമാരെയും കൊലപ്പെടുത്തിയെന്നും ഇതുവരെയുള്ളതിൽ ഏറ്റവും സങ്കീർണമായ യുദ്ധത്തെ അഭിമുഖീകരിക്കുകയാണെന്നും ഹെർസി ഹലേവി പറഞ്ഞു.

ഗസ്സ മുനമ്പിൽനിന്ന് അൽപം മുമ്പാണ് മടങ്ങി എത്തിയത്. വടക്കൻ മേഖലയിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തി. സൈനികരുടെ പോരാട്ടവീര്യത്തിലും പ്രവർത്തനങ്ങളിലും നമ്മൾ നിശ്ചയിച്ച ലക്ഷ്യം കൈവരിക്കുന്നതിലും ഞാൻ ഏറെ സംതൃപ്തനാണ്. വടക്കൻ ഗസ്സയിൽ ഹമാസിനെ പൂർണമായി ഇല്ലാതാക്കുന്ന ലക്ഷ്യത്തിലേക്ക് ഐ.ഡി.എഫ് ഏറെക്കുറെ എത്തിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *