സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു
Business Kerala Kerala Mex Kerala mx Top News
0 min read
104

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

December 22, 2023
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. ഡിസംബർ 18 മുതൽ വില കുറഞ്ഞിട്ടില്ല. 46000 ത്തിനു മുകളിലാണ് കഴിഞ്ഞ ഒരഴ്ചയായി സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46,400 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 25 രൂപ ഉയർന്നു. വിപണി വില 5600 രൂപയാണ്. ഇന്നലെ 35 രൂപ ഉയർന്നിരുന്നു. 18 കാരറ്റ് സ്വർണത്തിന്റെ വില

Continue Reading
പ്രധാനമന്ത്രി സ്ഥാനാർത്ഥി തർക്കത്തിൽ നിതീഷ് കുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി
Kerala Kerala Mex Kerala mx National Top News
0 min read
59

പ്രധാനമന്ത്രി സ്ഥാനാർത്ഥി തർക്കത്തിൽ നിതീഷ് കുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി

December 22, 2023
0

ഡൽഹി: പ്രധാനമന്ത്രി സ്ഥാനാർത്ഥി തർക്കത്തിൽ നിതീഷ് കുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. നിതീഷിനെ രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് സംസാരിച്ചു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഖാർ​ഗെയുടെ പേര് നിർദേശിച്ചത് അപ്രതീക്ഷിതമെന്നും രാഹുൽ ​ഗാന്ധി പ്രതികരിച്ചു. അതേ സമയം ചർച്ചകളിലൂടെ തീരുമാനിക്കാമെന്നായിരുന്നു നിതീഷ് കുമാറിന്റെ മറുപടി.

Continue Reading
ബംഗളുരുവില്‍ ഉള്‍പ്പെടെ കർണാടകയില്‍ ക്രിസ്മസിനും പുതുവത്സരാഘോഷങ്ങൾക്കും കടുത്ത നിയന്ത്രണമില്ല
Kerala Kerala Mex Kerala mx National Top News
1 min read
50

ബംഗളുരുവില്‍ ഉള്‍പ്പെടെ കർണാടകയില്‍ ക്രിസ്മസിനും പുതുവത്സരാഘോഷങ്ങൾക്കും കടുത്ത നിയന്ത്രണമില്ല

December 22, 2023
0

ബംഗളുരു: ബംഗളുരുവില്‍ ഉള്‍പ്പെടെ കർണാടകയില്‍ ക്രിസ്മസിനും പുതുവത്സരാഘോഷങ്ങൾക്കും കടുത്ത നിയന്ത്രണമില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ബെംഗളുരുവിലേക്ക് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവില്ല. എന്നാൽ കേരളത്തിന്‍റെയും മഹാരാഷ്ട്രയുടെയും അതിർത്തി പ്രദേശങ്ങളിലെ ആശുപത്രികളിൽ നിരീക്ഷണം ശക്തമാക്കും. മുതിർന്ന പൗരൻമാർക്ക് മാസ്ക് നിർബന്ധമെന്ന ചട്ടം തുടരും. കൊവിഡ് ടെസ്റ്റിന്‍റെ നിരക്ക് കൂട്ടും. സ്കൂളുകൾക്ക് നിലവിൽ അവധിയായതിനാൽ പിന്നീട്

Continue Reading
കെ യു ബിജു കൊലക്കേസിലെ 13  പ്രതികളെ വെറുതെ വിട്ടു
Kerala Kerala Mex Kerala mx Top News
1 min read
46

കെ യു ബിജു കൊലക്കേസിലെ 13 പ്രതികളെ വെറുതെ വിട്ടു

December 22, 2023
0

കെ യു ബിജു കൊലക്കേസിൽ പ്രതികളെ വെറുതെ വിട്ടു. കോടതി വെറുതെവിട്ടത് 13 ആർഎസ്എസ്-ബിജെപി പ്രവർത്തകരെയാണ്. സിപിഎം നേതാവായിരുന്ന അദ്ദേഹത്തെ കൊലപ്പെടുത്തിയ കേസിൽ തെളിവുകൾ അപര്യാപ്തമായിരുന്നുവെന്നും സാക്ഷി മൊഴികളിൽ കോടതി അവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്ത. ശിക്ഷ വിധിച്ചത് .തൃശൂർ നാലാം അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജി കെ വി രജനീഷാണ്‌. ഒരു സംഘം 2008 ജൂൺ 30 നാണ് കെ യു ബിജുവിനെ ആക്രമിക്കുന്നത്. ജൂലൈ രണ്ടിന് ബിജു ചികിത്സയിലിരിക്കെ

Continue Reading
ഹോളി ഫാമിലി കാത്തലിക് ചർച്ചിൽ ചികിത്സകിട്ടാതെ വയോധികൻ മരിച്ചു
Kerala Kerala Mex Kerala mx Top News World
1 min read
91

ഹോളി ഫാമിലി കാത്തലിക് ചർച്ചിൽ ചികിത്സകിട്ടാതെ വയോധികൻ മരിച്ചു

December 22, 2023
0

ഗസ്സ: ഇസ്രായേൽ​ അധിനിവേശ സേന രണ്ട് ക്രിസ്ത്യൻ വനിതകളെ വെടിവെച്ചു​കൊന്ന ഹോളി ഫാമിലി കാത്തലിക് ചർച്ചിൽ ചികിത്സകിട്ടാതെ വയോധികൻ മരിച്ചു. കൊലപാതകം നടന്ന ​കഴിഞ്ഞ ശനിയാഴ്ച മുതൽ സൈന്യം വളഞ്ഞ ചർച്ചിനുള്ളിൽ കുടുങ്ങിയ നൂറുകണക്കിന് വിശ്വാസികളിൽ ജെറീസ് സയേഗ് എന്നയാളാണ് മരിച്ചത്. ​ ഇദ്ദേഹത്തിന്റെ മകനും ഫലസ്തീൻ രാഷ്ട്രീയ നിരീക്ഷകനുമായ വാഷിംഗ്ടൺ ഡിസിയിൽ താമസിക്കുന്ന ഖലീൽ സയേഗാണ് മരണവിവരം പുറത്തുവിട്ടത്. കൊല്ല​പ്പെട്ട സ്ത്രീകളെ രക്ഷിക്കുന്നതിനിടെ വെടിയേറ്റ ഏഴുപേരിൽ ഒരാൾ ചികിത്സ

Continue Reading
ആദ്യ വനിത മിൽമ യൂണിയൻ ചെയർപേഴ്‌സണായി മണി വിശ്വനാഥ് ചുമതലയേറ്റു
Kerala Kerala Mex Kerala mx Top News
0 min read
47

ആദ്യ വനിത മിൽമ യൂണിയൻ ചെയർപേഴ്‌സണായി മണി വിശ്വനാഥ് ചുമതലയേറ്റു

December 22, 2023
0

തിരുവനന്തപുരം മിൽമ യൂണിയൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയം. ഇതേ തുടർന്നാണ് ആലപ്പുഴ സ്വദേശി മണി വിശ്വനാഥ് യൂണിയൻ ചെയർപേഴ്‌സണായി ചുമതലയേറ്റത്. അവർ മുമ്പ് തിരുവനന്തപുരം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറായി സേവനമനുഷ്ഠിച്ചു. ഇതാദ്യമായാണ് ഒരു വനിത മിൽമ യൂണിയൻ ചെയർപേഴ്‌സണായി ചുമതലയേൽക്കുന്നത്. ഏകദേശം ഒന്നര വർഷം മുമ്പ് നടന്ന യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഫലം ഹൈക്കോടതിയുടെ അംഗീകാരം ലഭിച്ച് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഭരണത്തിന് കീഴിലുള്ള ക്ഷീര സഹകരണ സംഘങ്ങളിലെ

Continue Reading
യു.​എ.​ഇ​യി​ലെ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​​ മേ​ഖ​ല ശ​ക്ത​മാ​യ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലെ​ന്ന്​ സെ​ന്‍ട്ര​ൽ ബാ​ങ്ക്
Kerala Kerala Mex Kerala mx Top News World
1 min read
68

യു.​എ.​ഇ​യി​ലെ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​​ മേ​ഖ​ല ശ​ക്ത​മാ​യ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലെ​ന്ന്​ സെ​ന്‍ട്ര​ൽ ബാ​ങ്ക്

December 22, 2023
0

ദു​ബൈ: യു.​എ.​ഇ​യി​ലെ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​​ മേ​ഖ​ല ശ​ക്ത​മാ​യ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലെ​ന്ന്​ സെ​ന്‍ട്ര​ൽ ബാ​ങ്ക് റി​പ്പോ​ർ​ട്ട്​. ബാ​ങ്കി​ങ്, ഇ​ൻ​ഷു​റ​ൻ​സ് തു​ട​ങ്ങി​യ വി​വി​ധ ഇ​സ്ലാ​മി​ക് ഫി​നാ​ൻ​സ് മേ​ഖ​ല​ക​ളു​ടെ പ്ര​ക​ട​ന​വും സു​കു​ക്ക് അ​ല്ലെ​ങ്കി​ൽ ഇ​സ്ലാ​മി​ക് ബോ​ണ്ടു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന മൂ​ല​ധ​ന വി​പ​ണി​ക​ളും വി​ശ​ക​ല​നം ചെ​യ്താ​ണ്​ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​ മേ​ഖ​ല ശ​ക്ത​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന​താ​യി​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ വി​ല​യി​രു​ത്തി​യ​ത്. ‘യു.​എ.​ഇ ഇ​സ്​​ലാ​മി​ക്​ ഫി​നാ​ൻ​സ്​ റി​പ്പോ​ർ​ട്ട്​ 2023’ എ​ന്ന പേ​രി​ൽ ബു​ധ​നാ​ഴ്ച​യാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട്​ പ​ര​മോ​ന്ന​ത ബാ​ങ്ക്​

Continue Reading
ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ഇസ്രാ​യേൽ സൈനികർ ​കൂടി കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx Top News World
0 min read
107

ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ഇസ്രാ​യേൽ സൈനികർ ​കൂടി കൊല്ലപ്പെട്ടു

December 22, 2023
0

ഗസ്സ: ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ഇസ്രാ​യേൽ സൈനികർ ​കൂടി കൊല്ലപ്പെട്ടു. സ്‌പെഷ്യൽ റെസ്‌ക്യൂ ടാക്‌റ്റിക്കൽ യൂണിറ്റിലെ ലെഫ്റ്റനന്റ് തൽ ഷുവ, എഞ്ചിനീയറിങ് ബറ്റാലിയനിലെ മേജർ ജനറൽ ഷായ് അയേലി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. തൽ ഷുവ വടക്കൻ ഗസ്സയിലും ഷായ് അയേലി തെക്കൻ ഗസ്സയിലുമാണ് വധിക്കപ്പെട്ടത്. മൂന്ന് ഇസ്രായേലി സൈനികർക്ക് ഗുരുതര പരിക്കേറ്റതായും സൈന്യം അറിയിച്ചു. ഇതിൽ രണ്ട് പേർക്ക് തെക്കൻ ഗസ്സയിൽ നടന്ന

Continue Reading
നവകേരള സംഘർഷം : കാട്ടാക്കടയില്‍ സംഘര്‍ഷം
Kerala Kerala Mex Kerala mx Top News
1 min read
61

നവകേരള സംഘർഷം : കാട്ടാക്കടയില്‍ സംഘര്‍ഷം

December 22, 2023
0

കാട്ടാക്കടയില്‍ സംഘര്‍ഷം. നവകേരള ബസ് കടന്ന് പോകുന്നതിനിടെ ആണ് സംഭവം. മുഖ്യമന്ത്രി കാട്ടാക്കട മണ്ഡലത്തിൽ നിന്ന് അരുവിക്കരയിലേക്ക് പോകുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയാണ് പ്രതിഷേധിച്ചത്. നവകേരള ബസ് എത്തിയപ്പോള്‍ കടകളിൽ ഒളിച്ചിരുന്ന ഇരുപത്തഞ്ചോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും മര്‍ദ്ദിച്ചു. പ്രതിഷേധം ചെറുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരും ശ്രമിച്ചു..അതേസമയം തലസ്ഥാനത്ത് നവകേരള സദസ് അവസാനഘട്ടത്തിലെത്തുമ്പോൾ വ്യാപക

Continue Reading
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്തത് മോദി സര്‍ക്കാർ കാലത്ത്; കേന്ദ്ര ആഭ്യന്തര മന്ത്രി
Kerala Kerala Mex Kerala mx National Top News
1 min read
58

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്തത് മോദി സര്‍ക്കാർ കാലത്ത്; കേന്ദ്ര ആഭ്യന്തര മന്ത്രി

December 22, 2023
0

ഡല്‍ഹി: സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്ത് ഏറ്റവും കുറവ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. പുതിയ ക്രിമിനല്‍ നിയമങ്ങള്‍ സംബന്ധിച്ച് രാജ്യസഭയില്‍ പ്രസ്താവന നടത്തുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പകരമായി വരുന്ന ഭാരതീയ ന്യായ സംഹിത പ്രകാരം ആള്‍ക്കൂട്ട കൊലപാതകത്തെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമായി മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതീയ ന്യായ സംഹിതക്ക്

Continue Reading