Your Image Description Your Image Description
Your Image Alt Text

ദു​ബൈ: യു.​എ.​ഇ​യി​ലെ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​​ മേ​ഖ​ല ശ​ക്ത​മാ​യ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലെ​ന്ന്​ സെ​ന്‍ട്ര​ൽ ബാ​ങ്ക് റി​പ്പോ​ർ​ട്ട്​. ബാ​ങ്കി​ങ്, ഇ​ൻ​ഷു​റ​ൻ​സ് തു​ട​ങ്ങി​യ വി​വി​ധ ഇ​സ്ലാ​മി​ക് ഫി​നാ​ൻ​സ് മേ​ഖ​ല​ക​ളു​ടെ പ്ര​ക​ട​ന​വും സു​കു​ക്ക് അ​ല്ലെ​ങ്കി​ൽ ഇ​സ്ലാ​മി​ക് ബോ​ണ്ടു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന മൂ​ല​ധ​ന വി​പ​ണി​ക​ളും വി​ശ​ക​ല​നം ചെ​യ്താ​ണ്​ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​ മേ​ഖ​ല ശ​ക്ത​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന​താ​യി​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ വി​ല​യി​രു​ത്തി​യ​ത്.

‘യു.​എ.​ഇ ഇ​സ്​​ലാ​മി​ക്​ ഫി​നാ​ൻ​സ്​ റി​പ്പോ​ർ​ട്ട്​ 2023’ എ​ന്ന പേ​രി​ൽ ബു​ധ​നാ​ഴ്ച​യാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട്​ പ​ര​മോ​ന്ന​ത ബാ​ങ്ക്​ പു​റ​ത്തു​വി​ട്ട​ത്. രാ​ജ്യ​ത്തെ സു​സ്ഥി​ര സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ല​ക്ഷ്യ​ങ്ങ​ൾ നേ​ടു​ന്ന​തി​ൽ ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ണാ​യ​ക​മാ​യ പ​ങ്കാ​ണ്​ വ​ഹി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ വ്യ​ക്ത​മാ​ക്കി. സു​സ്ഥി​ര​ത വ​ർ​ഷ​വും അ​ടു​ത്തി​ടെ സ​മാ​പി​ച്ച ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യാ​യ കോ​പ് ​28നോ​ടും അ​നു​ബ​ന്ധി​ച്ചാ​ണ് റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ട​ത്.

2022ൽ ​യു.​എ.​ഇ​യി​ലെ മൊ​ത്തം ബാ​ങ്കി​ങ്​ ആ​സ്തി​യു​ടെ 23 ശ​ത​മാ​ന​വും ഇ​സ്ലാ​മി​ക് ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ലാ​ണ്. 845 ശ​ത​കോ​ടി ദി​ർ​ഹ​മി​ന്​ സ​മാ​ന​മാ​ണി​തെ​ന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. പ​ര​മ്പ​രാ​ഗ​ത ബാ​ങ്കു​ക​ളി​ലു​ള്ള ഇ​സ്​​ലാ​മി​ക്​ വി​ൻ​ഡോ​ക​ൾ കൈ​വ​ശം വെ​ക്കു​ന്ന ആ​സ്തി 214 ശ​ത​കോ​ടി​യാ​ണ്. ഇ​ത​ട​ക്കം രാ​ജ്യ​ത്തെ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കു​ക​ളു​ടെ മൊ​ത്തം ആ​സ്തി 631 ശ​ത​കോ​ടി ദി​ർ​ഹ​മാ​ണ്. 2018 മു​ത​ൽ മേ​ഖ​ല​യി​ൽ യ​ഥാ​ക്ര​മം എ​ട്ട്, 49 ശ​ത​മാ​ന​മാ​ണ്​ വ​ള​ർ​ച്ച.

യു.​എ.​ഇ​യി​ലെ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കു​ക​ളു​ടെ 25 ശ​ത​മാ​നം​ ആ​സ്തി​ക​ളും ഇ​സ്​​ലാ​മി​ക്​ വി​​ൻ​ഡോ​ക​ളു​ടെ​താ​ണെ​ന്നും റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​സ്​​ലാ​മി​ക്​ ബാ​ങ്കു​ക​ളു​ടെ​യും ഇ​സ്​​ലാ​മി​ക്​ വി​ൻ​ഡോ​ക​ളു​ടെ​യും ശ​ക്ത​മാ​യ ഫ​ണ്ടി​ങ്​ ശേ​ഷി​യാ​ണ്​ ഇ​സ്​​ലാ​മി​ക്​ ആ​സ്തി​ക​ളു​ടെ വ​ള​ർ​ച്ച​യെ പി​ന്തു​ണ​ക്കു​ന്ന​തെ​ന്ന്​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ഗ​വ​ർ​ണ​ർ ഖാ​ലി​ദ്​ ബ​ലാ​മ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *