തീയേറ്റര്‍ പരിസരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala Kerala Mex Kerala mx Pathanamthitta
1 min read
43

തീയേറ്റര്‍ പരിസരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

May 24, 2024
0

പത്തനംതിട്ട: തീയേറ്റര്‍ ജീവനക്കാരനെ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിയേറ്ററിലെ അപ്രന്റീസ് പ്രൊജക്ടര്‍ ഓപ്പറേറ്റര്‍ ജീവനക്കാരനായ കൊല്ലം കൊട്ടാരക്കര നെല്ലിക്കുഴി സ്വദേശി ഭരത് ജ്യോതി (21)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഇയാൾ തിയേറ്റര്‍ കെട്ടിടത്തിന്റെ താഴെ വീണ് മരിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച്ച രാത്രി 12 മണിയോടെയാണ് അപകടം നടന്നിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഒരു മാസം മുന്‍പാണ് ഭരത് ജോലിയില്‍ പ്രവേശിച്ചത്. അവിടെ സെക്യൂരിറ്റി ജീവനക്കാരനായി

Continue Reading
മണിയാർ ബാരേജിന്‍റെ കാലപ്പഴക്കം ചെന്ന ഷട്ടറുകൾ മാറ്റിസ്ഥാപിക്കുന്നതിൽ ജലസേചനവകുപ്പിന് ഗുരുതര വീഴ്ച
Kerala Kerala Mex Kerala mx Pathanamthitta
1 min read
53

മണിയാർ ബാരേജിന്‍റെ കാലപ്പഴക്കം ചെന്ന ഷട്ടറുകൾ മാറ്റിസ്ഥാപിക്കുന്നതിൽ ജലസേചനവകുപ്പിന് ഗുരുതര വീഴ്ച

May 24, 2024
0

പത്തനംതിട്ട: പത്തനംതിട്ട മണിയാർ ബാരേജിന്‍റെ കാലപ്പഴക്കം ചെന്ന ഷട്ടറുകൾ മാറ്റിസ്ഥാപിക്കുന്നതിൽ ജലസേചനവകുപ്പിന് ഗുരുതര വീഴ്ച. സ്വകാര്യ കമ്പനിക്ക് കരാർ നൽകി രണ്ട് വർഷമാകുമ്പോഴും ഷട്ടറുകളിൽ ഒരെണ്ണം പോലും മാറ്റിസ്ഥാപിച്ചില്ല. വലിയ അപകടഭീഷണിയാണ് നിലനിൽക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. മഴ കനത്ത് ബാരേജ് നിറഞ്ഞാൽ ജലനിരപ്പ് ക്രമീകരിച്ച് പ്രളയക്കെടുതി ഒഴിവാക്കാൻ അഞ്ച് ഷട്ടറുകളും കൃത്യമായി തുറക്കണം. എന്നാൽ അഞ്ചെണ്ണത്തിന്‍റെയും അവസ്ഥപരിതാപരമാണ്. ഒന്നും മൂന്നും ഷട്ടറുകൾ ഉയർത്തണമെങ്കിൽ ജീവനക്കാർ പെടാപ്പാട് പെടണം. രണ്ട്, നാല്

Continue Reading
പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ ദുരിതത്തിൽ ; വെള്ളം പോലും കിട്ടാതെ ജീവനക്കാര്‍
Kerala Kerala Mex Kerala mx Pathanamthitta
1 min read
97

പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ ദുരിതത്തിൽ ; വെള്ളം പോലും കിട്ടാതെ ജീവനക്കാര്‍

May 23, 2024
0

പത്തനംതിട്ട: കനത്ത മഴവന്നതോടെ സംസ്ഥാനം ഒട്ടാകെ ദുരിതത്തിലായി. എങ്ങും അവസ്ഥ മോശമായി തുടരുകയാണ് എപ്പോൾ വെള്ളമില്ലാതെ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ ദുരിതoഅനുഭവിക്കുകയാണ് . ശുചിമുറിയില്‍ പോലും വെള്ളമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ അവിടെ . ശൗചാലയങ്ങൾക്ക് വേണ്ടി ജീവനക്കാര്‍ ആശ്രയിക്കുന്നത് സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളെയാണ്. അതിനാൽ മിനി സിവില്‍ സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്നുള്ള ദുര്‍ഗന്ധം കാരണം ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത് . സംസ്ഥാനത്തുടനീളം പെയ്ത കനത്തമഴയില്‍

Continue Reading
‘പാര്‍ട്ടിപത്രം വരുത്താത്തതിനെ തുടർന്ന് ‘; ഡിടിപിസി കെട്ടിടത്തില്‍ നിന്ന് കുടുംബശ്രീസംരംഭകരെ ഇറക്കി വിട്ടു
Kerala Kerala Mex Kerala mx Pathanamthitta
1 min read
45

‘പാര്‍ട്ടിപത്രം വരുത്താത്തതിനെ തുടർന്ന് ‘; ഡിടിപിസി കെട്ടിടത്തില്‍ നിന്ന് കുടുംബശ്രീസംരംഭകരെ ഇറക്കി വിട്ടു

May 22, 2024
0

പത്തനംതിട്ട : പാര്‍ട്ടിപത്രം വരുത്താത്തതിനെ തുടർന്ന് ഡിടിപിസി കെട്ടിടത്തില്‍ നിന്ന് കുടുംബശ്രീസംരംഭകരെ ഇറക്കി വിട്ടു. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം നടന്നത് . നിലവിലുള്ള സംരംഭകരെ ഒഴിവാക്കി നിർത്തി ഇവർ പുതിയ ആളുകള്‍ക്ക് കരാര്‍ നല്‍കിയെന്നും കുടുംബശ്രീസംരംഭകർ പറയുന്നുണ്ട്. എന്നാൽ അതേസമയം നിയമപരമായി ടെന്‍ഡര്‍ വിളിച്ച് മറ്റ് ആളുകള്‍ക്ക് കരാര്‍ നല്‍കിയതാണെന്നും 10 വര്‍ഷമായി ഒരേ ആളുകള്‍ക്ക് കരാര്‍ നല്‍കുന്നതില്‍ പ്രശ്‌നം ഉണ്ടായെന്നും ഡിടിപിസി ഈ പരാതിക്ക് മറുപടിയായി പറഞ്ഞു .

Continue Reading
കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ അപകടകരമായ അവസ്ഥയിൽ നിർത്തിയെന്ന് ആരോപണo
Kerala Kerala Mex Kerala mx Pathanamthitta
1 min read
85

കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ അപകടകരമായ അവസ്ഥയിൽ നിർത്തിയെന്ന് ആരോപണo

May 22, 2024
0

പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ അപകടകരമായ അവസ്ഥയിൽ നിർത്തിയെന്ന് ആരോപണo. ബസ് അപകടകരമായ രീതിയിൽ നടുറോഡില്‍ നിര്‍ത്തി ഡ്രൈവര്‍ ഭക്ഷണം കഴിക്കാന്‍ പോയെന്ന് പറഞ്ഞാണ് പരാതി ഉയർന്നിരിക്കുന്നത് . പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം ഉണ്ടായത് ബസ് 20 മിനിറ്റോളം നടുറോഡില്‍ കിടക്കുന്നുണ്ടായി . കട്ടപ്പന ഡിപ്പോയിൽ ബസ് ഓടിച്ചത് തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറായിരുന്നു. സ്ഥിരമായി അപകടo നടക്കുന്ന മേഖലയലിലാണ് ബസ് നിര്‍ത്തിയിട്ടത്. ഓട്ടോ ഡ്രൈവര്‍മാരടക്കം അപകടം ചൂണ്ടിക്കാട്ടിയിട്ടും

Continue Reading
‘ദേശാഭിമാനി’ വരിക്കാരാകണമെന്ന് സിപിഎം; തയ്യാറാകാത്തതിനെതുടർന്ന് കുടുംബശ്രീ ഹോട്ടല്‍ സംരംഭകരെ ഒഴിവാക്കിയെന്ന് പരാതി
Kerala Kerala Mex Kerala mx Pathanamthitta
1 min read
71

‘ദേശാഭിമാനി’ വരിക്കാരാകണമെന്ന് സിപിഎം; തയ്യാറാകാത്തതിനെതുടർന്ന് കുടുംബശ്രീ ഹോട്ടല്‍ സംരംഭകരെ ഒഴിവാക്കിയെന്ന് പരാതി

May 22, 2024
0

പത്തനംതിട്ട: പാര്‍ട്ടി പത്രം വരുത്താൻ തയ്യാറാകാത്തതിനെ തുടര്‍ന്ന് കുടുംബശ്രീ സംരംഭകരെ ഡിടിപിസി കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചതായി പരാതി. പത്തനംതിട്ട മലയാലപ്പുഴയിലാണ് വനിതാ സംരംഭകര്‍ സിപിഎമ്മിനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. എന്നാല്‍ ആരോപണം ഡിടിപിസി തള്ളിയിട്ടുണ്ട്. ജീവനക്കാരായ ആറ് വനിതകളും ‘ദേശാഭിമാനി’ വരിക്കാരാകണമെന്ന് പ്രാദേശിക സിപിഎം നേതൃത്വം ആവശ്യപ്പെട്ടു, എന്നാല്‍ ഇതിന് തയ്യാറാകാതെ വന്നതോടെ പത്ത് വര്‍ഷമായി പ്രവര്‍ത്തിച്ച കുടുംബശ്രീ ഹോട്ടല്‍ സംരംഭകരെ ഒഴിവാക്കിയെന്നാണ് പരാതി. ‌ഇവരെ ഒഴിവാക്കി പുതിയ ആളുകള്‍ക്ക് കരാര്‍

Continue Reading
അപകടകരമായ സാഹചര്യത്തിലായിരുന്നു പാർക്കിംഗ്; പത്തനംതിട്ട കോന്നി ​ജം​ഗ്ഷനിൽ നടുറോഡിൽ വാഹനം നിർത്തി കെഎസ്ആർടിസി ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയതായി പരാതി
Kerala Kerala Mex Kerala mx Pathanamthitta
0 min read
71

അപകടകരമായ സാഹചര്യത്തിലായിരുന്നു പാർക്കിംഗ്; പത്തനംതിട്ട കോന്നി ​ജം​ഗ്ഷനിൽ നടുറോഡിൽ വാഹനം നിർത്തി കെഎസ്ആർടിസി ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയതായി പരാതി

May 22, 2024
0

പത്തനംതിട്ട; പത്തനംതിട്ട കോന്നി ​ജം​ഗ്ഷനിൽ നടുറോഡിൽ വാഹനം നിർത്തി കെഎസ്ആർടിസി ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയതായി പരാതി. ഇന്നലെ രാത്രി ആയിരുന്നു കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട ബസ് കോന്നിയിൽ നിർത്തി ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയത്. കട്ടപ്പന ഡിപ്പോയിലെ ബസോടിച്ചത് തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറാണ്. അപകടകരമായ സാഹചര്യത്തിലായിരുന്നു പാർക്കിംഗ് എന്ന് ബസ് നിർത്തിയിട്ടിരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സ്ഥിരം അപകടമേഖലയായ സംസ്ഥാന പാതയിലാണ് സംഭവം നടന്നത്. സമീപത്തെ ഓട്ടോ

Continue Reading
കുറുനരിക്ക് പേവിഷബാധ : ഏഴുപേർക്ക് രോഗം സ്ഥിരീകരിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
84

കുറുനരിക്ക് പേവിഷബാധ : ഏഴുപേർക്ക് രോഗം സ്ഥിരീകരിച്ചു

May 21, 2024
0

മല്ലപ്പള്ളി: ഏഴുപേരെ കടിച്ച കുറുനരിക്ക് പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തി. കോട്ടാങ്ങൽ പഞ്ചായത്തിന്റെ വിവധ പ്രദേശങ്ങളിലാണ് 7 പേരെ കടിച്ചത് . തിരുവനന്തപുരം പാലോട് അനിമൽ ഡിസീസ് സെന്‍ററിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് പേവിഷബാധ കണ്ടെത്തിയത് . തുടർന്ന് ആക്രമണമുണ്ടായ പ്രദേശങ്ങൾ എല്ലാം ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്.ഇതേസമയം കടിയേറ്റതിനെ തുടർന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തവരെ നിരീക്ഷിക്കുന്നതിനായി ആശാപ്രവർത്തകരുടെ സ്ക്വാഡ് ആരംഭിച്ചിട്ടുണ്ട്  

Continue Reading
പത്തനംതിട്ടയിൽ തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
Kerala Kerala Mex Kerala mx Pathanamthitta
1 min read
53

പത്തനംതിട്ടയിൽ തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

May 21, 2024
0

  പത്തനംതിട്ട: പത്തനംതിട്ടയിൽ തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മണക്കാല സ്വദേശി 60 വയസുള്ള ഗോവിന്ദൻ ആണ് ഇന്നലെ ഒഴുക്കിൽ പെട്ടത്. ചൂണ്ടയിടുന്നതിനിടെ തോട്ടിലൂടെ ഒഴുകിവരുന്ന തേങ്ങ കണ്ട് അതെടുക്കാനായി ചാടിയാണ് ഒഴുക്കിൽപ്പെട്ടത്. ഇയാൾ വീണ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം താഴെ താഴത്തുമൺ കടവിൽ നിന്നാണ്, ഇന്ന് രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത് മൃതദേഹം കണ്ടത്. അതേസമയം മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ

Continue Reading
മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നിൽ അഭ്യാസം; ആളെ പൊക്കി, പൊലീസ് വനംവകുപ്പിന് കൈമാറി
Kerala Kerala Mex Kerala mx Pathanamthitta
1 min read
41

മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നിൽ അഭ്യാസം; ആളെ പൊക്കി, പൊലീസ് വനംവകുപ്പിന് കൈമാറി

May 20, 2024
0

പത്തനംതിട്ട: പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നിൽ അഭ്യാസം നടത്തിയ ആളെ പൊക്കി പൊലീസ്. പത്തനംതിട്ട പറക്കോട് സ്വദേശി ദീപുവിനെയാണ് പിടികൂടിയത്. ഇന്ന് വൈകീട്ട് ആറ് മണിക്കാണ് സംഭവം. പറക്കോട് ഉള്ള ബാറിന് മുന്നിലാണ് ദീപു പെരുമ്പാമ്പുമായി എത്തിയത്. തുടര്‍ന്ന് പാമ്പിനെ കഴുത്തിലിട്ടും മറ്റും അഭ്യാസം നടത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് അടൂര്‍ പൊലീസ് സ്ഥലത്തെത്തി, ഇയാളെ പിടികൂടി വനംവകുപ്പിന് കൈമാറുകയായിരുന്നു. കുറ്റം മൃഗങ്ങള്‍ക്കെതിരെയുള്ളത് ആയതിനാലാണ് വനംവകുപ്പിന് കൈമാറിയിരിക്കുന്നത്.

Continue Reading