Your Image Description Your Image Description
Your Image Alt Text

പത്തനംതിട്ട: കനത്ത മഴവന്നതോടെ സംസ്ഥാനം ഒട്ടാകെ ദുരിതത്തിലായി. എങ്ങും അവസ്ഥ മോശമായി തുടരുകയാണ് എപ്പോൾ വെള്ളമില്ലാതെ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ ദുരിതoഅനുഭവിക്കുകയാണ് . ശുചിമുറിയില്‍ പോലും വെള്ളമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ അവിടെ . ശൗചാലയങ്ങൾക്ക് വേണ്ടി ജീവനക്കാര്‍ ആശ്രയിക്കുന്നത് സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളെയാണ്.

അതിനാൽ മിനി സിവില്‍ സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്നുള്ള ദുര്‍ഗന്ധം കാരണം ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത് .

സംസ്ഥാനത്തുടനീളം പെയ്ത കനത്തമഴയില്‍ കോടികളുടെ നാശനഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകൾ . വീടുകളിലും ആശുപത്രികളിലുമുള്‍പ്പടെ വെള്ളം കയറിയിട്ടുണ്ട് . തൃശൂരിലെ അശ്വിനി ആശുപത്രിയിലാണ് വെള്ളം കയറിയത് അതുകൂടാതെ കോഴിക്കോടും സമാനഅവസ്ഥയാണ് ഉള്ളത് .
മഴയുടെ തീവ്രത കൂടിയതോടെ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നിൽകിയിട്ടുണ്ട് .

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *