കൂട്ടുപാത ഡംപ് സൈറ്റില്‍ ബയോമൈനിങ്: ആദ്യഘട്ട കൂടിയാലോചന യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx Palakkad
1 min read
25

കൂട്ടുപാത ഡംപ് സൈറ്റില്‍ ബയോമൈനിങ്: ആദ്യഘട്ട കൂടിയാലോചന യോഗം ചേര്‍ന്നു

January 13, 2024
0

കൂട്ടുപാത ഡംപ് സൈറ്റില്‍ ബയോമൈനിങ് പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായുള്ള ആദ്യ ഘട്ട കൂടിയാലോചനാ യോഗം പാലക്കാട് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ബയോമൈനിങ് പദ്ധതി സംബന്ധിച്ച് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് പ്രതിനിധികളായ സതീഷ് ബാബു, ജിബിന്‍ എന്നിവര്‍ വിശദീകരിച്ചു. പദ്ധതി നടപ്പാക്കുന്നതിനായി ഡി.പി.ആര്‍ തയ്യാറാക്കി ടെന്‍ഡര്‍ നടപടികള്‍ അന്തിമ ഘട്ടത്തില്‍ പുരോഗമിക്കുകയാണെന്ന് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി ബയോ മൈനിങ് നടപ്പാക്കുന്ന സ്ഥലത്തെ ശബ്ദ, വായു, ജല

Continue Reading
പ്രദര്‍ശനത്തോട്ടം കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Palakkad
1 min read
51

പ്രദര്‍ശനത്തോട്ടം കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു

January 12, 2024
0

കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനം തൃത്താലയിലെ ജനജീവിതത്തിന് ഉണര്‍വ് നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സുസ്ഥിര തൃത്താല കര്‍മ്മ പദ്ധതിയുടെ ഭാഗമായി മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പട്ടിത്തറ പഞ്ചായത്തിലെ കോട്ടപ്പാടം പാടശേഖരത്തില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തോട്ടം കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ഭാഗമായി മണ്ണിന്റെ ഭൂപടം, ഭൂവിഭവ റിപ്പോര്‍ട്ട് എന്നിവ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. കാര്‍ഷികാവശ്യത്തിനുള്ള ജലലഭ്യതക്കായി പരുതൂര്‍ വെള്ളിയാങ്കല്ല് ലിഫ്റ്റ് ഇറിഗേഷന്‍

Continue Reading
കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി
Kerala Kerala Mex Kerala mx Palakkad
1 min read
24

കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

January 12, 2024
0

കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2024-25 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ നടത്തി. കെ. പ്രേംകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാസ്തകുമാര്‍ അധ്യക്ഷനായി. ശുചിത്വം കുടിവെള്ളം പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ഏകദേശം ഏഴ് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ വികസന സെമിനാറില്‍ അംഗീകരിച്ചു. ഭവന നിര്‍മാണം, പശ്ചാത്തല വികസനം, കൃഷി മൃഗസംരക്ഷണം സാമൂഹ്യ ക്ഷേമം, വനിതാ ശിശു സംരക്ഷണം തുടങ്ങിയ മേഖലകള്‍ക്കെല്ലാം

Continue Reading
പെരുമാട്ടിയില്‍ സ്‌നേഹാരാമം ഒരുങ്ങുന്നു
Kerala Kerala Mex Kerala mx Palakkad
1 min read
26

പെരുമാട്ടിയില്‍ സ്‌നേഹാരാമം ഒരുങ്ങുന്നു

January 12, 2024
0

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പെരുമാട്ടി ഗ്രാമപഞ്ചായത്തും ചിറ്റൂര്‍ ഗവ. കോളേജിലെ എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി മീനാക്ഷിപുരം-തത്തമംഗലം സംസ്ഥാനപാതയിലെ ചുള്ളിപ്പെരുക്കമേടില്‍ സ്‌നേഹാരാമം ഒരുക്കുന്നു. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍പ്പെട്ട ചുള്ളിപ്പെരുക്കമേട്ടില്‍ മാലിന്യം തള്ളല്‍മൂലം പൊതുജനങ്ങളും പഞ്ചായത്തും ഏറെക്കാലമായി ദുരിതത്തിലായിരുന്നു. പ്രശ്‌നത്തിന് ശാശ്വത പരിഹാരമെന്ന നിലയ്ക്കാണ് പഞ്ചായത്ത് തലത്തില്‍ സ്‌നേഹാരാമം എന്ന പദ്ധതിയിലൂടെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ചെടികള്‍ വെച്ച് പിടിപ്പിക്കുന്നത്. ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്കുള്ള

Continue Reading
ഹോട്ടലുകളിലെ മാലിന്യ സംസ്‌കരണം: യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx Palakkad
1 min read
21

ഹോട്ടലുകളിലെ മാലിന്യ സംസ്‌കരണം: യോഗം ചേര്‍ന്നു

January 11, 2024
0

ഹോട്ടലുകളിലെ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് ജില്ലാതലത്തില്‍ രൂപീകരിച്ച കമ്മിറ്റിയുടെ ആദ്യയോഗം ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ചേര്‍ന്നു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കേരള പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്‍വിയോണ്‍മെന്റല്‍ എന്‍ജിനീയര്‍, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍, ഓള്‍ കേരള കാറ്ററിങ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. ഹോട്ടലുകളിലും പൊതുചടങ്ങുകളിലും ഹരിത പെരുമാറ്റചട്ടം പാലിക്കുന്നതിനും അവ നടപ്പാക്കുന്നതിനും അസോസിയേഷന്റെ സഹകരണം ഉറപ്പുവരുത്തി. താലൂക്ക്

Continue Reading
സംരംഭകര്‍ക്കായി ലോണ്‍ മേള സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Palakkad
1 min read
51

സംരംഭകര്‍ക്കായി ലോണ്‍ മേള സംഘടിപ്പിച്ചു

January 11, 2024
0

വ്യവസായ വകുപ്പും പുതുക്കോട് ഗ്രാമപഞ്ചായത്തും സംയുക്തമായി സംരംഭകര്‍ക്കായി ലോണ്‍ മേള സംഘടിപ്പിച്ചു. മേളയില്‍ തൊഴിലും വരുമാനവും ഉറപ്പാക്കാന്‍ സംരംഭങ്ങള്‍ക്ക് നല്‍കി വരുന്ന പി.എം.ഇ.ജി.പി പദ്ധതി, മുദ്ര സാങ്ഷന്‍ ലെറ്റര്‍, പി.എം വിശ്വകര്‍മ്മ സര്‍ട്ടിഫിക്കറ്റ്, ഉദ്യം രജിസ്‌ട്രേഷന്‍ എന്നിവ സംരംഭകര്‍ക്ക് കൈമാറി. പുതിയ സംരംഭകരില്‍നിന്നും അപേക്ഷ സ്വീകരിച്ചു. പുതുക്കോട് പഞ്ചായത്ത് ഹാളില്‍ നടന്ന ലോണ്‍ മേള പഞ്ചായത്ത് പ്രസിഡന്റ് ഐ. ഹസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ രാജേന്ദ്രന്‍ അധ്യക്ഷനായി.

Continue Reading
ഹരിതകര്‍മ്മസേനയ്ക്ക് തൊഴില്‍ സുരക്ഷയും വരുമാനവും ഉറപ്പാക്കാന്‍ പരിശീലനം: പരിശീലനം തൃത്താല, കൊല്ലങ്കോട് ബ്ലോക്കുകളില്‍
Kerala Kerala Mex Kerala mx Palakkad
1 min read
28

ഹരിതകര്‍മ്മസേനയ്ക്ക് തൊഴില്‍ സുരക്ഷയും വരുമാനവും ഉറപ്പാക്കാന്‍ പരിശീലനം: പരിശീലനം തൃത്താല, കൊല്ലങ്കോട് ബ്ലോക്കുകളില്‍

January 11, 2024
0

ഹരിതകര്‍മ്മസേനയ്ക്ക് ശാസ്ത്രീയവും സാങ്കേതികവുമായ അറിവ് നല്‍കി കര്‍മ്മശേഷി മെച്ചപ്പെടുത്തുക, തൊഴില്‍ സുരക്ഷയും വരുമാനവും ഉറപ്പുവരുത്തുക ലക്ഷ്യമിട്ട് കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കായി രണ്ടാംഘട്ട ത്രിദിന കപ്പാസിറ്റി ബില്‍ഡിങ് പ്രോഗ്രാം സംഘടിപ്പിച്ചു. തൃത്താല, കൊല്ലങ്കോട് ബ്ലോക്കുകളിലാണ് പരിശീലനം. അജൈവ മാലിന്യങ്ങളുടെ ശേഖരണം, തരംതിരിക്കല്‍, ഷെഡ്ഡിങ്, ബെയിലിങ്, എം.ആര്‍.എഫ്/എം.സി.എഫ് പരിപാലനം, ജൈവ മാലിന്യ സംസ്‌ക്കരണ ഉപാധികള്‍ സ്ഥാപിക്കല്‍, പരിപാലനം, കമ്പോസ്റ്റിങ്, ഗ്രീന്‍ പ്രോട്ടോകോള്‍ സംരംഭകത്വം എന്നിവ നടപ്പാക്കുന്നതിനാവശ്യമായ ശേഷി

Continue Reading
മാടായി കുളം നവീകരണം തുടങ്ങി; മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Palakkad
1 min read
27

മാടായി കുളം നവീകരണം തുടങ്ങി; മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

January 11, 2024
0

മുതുതല ഗ്രാമപഞ്ചായത്തിലെ കൊടുമുണ്ട മാടായി കുളത്തിന്റെ നവീകരണം തുടങ്ങി. മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജലസേചന വകുപ്പിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ പ്ലാന്‍ ഫണ്ടില്‍നിന്നും 90 ലക്ഷം രൂപ വകയിരുത്തിയാണ് കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അരികുകള്‍ ഇടിഞ്ഞും പടവുകള്‍ ഇല്ലാതെയും കുളക്കടവ് തകര്‍ന്ന സ്ഥിതിയിലാണ് ഇപ്പോഴുള്ളത്. നവീകരണത്തിന്റെ ഭാഗമായി കുളത്തില്‍നിന്ന് മണ്ണ് നീക്കം ചെയ്ത് ആഴവും വീതിയും കൂട്ടും. ഇതോടൊപ്പം പടവുകളും രണ്ട് കുളക്കടവുകളും

Continue Reading
ശ്രീകൃഷ്ണപുരം ഹോസ്പിറ്റല്‍ ജങ്ഷന്‍ മുതല്‍ കെ.പി.ഐ.പി കനാല്‍ പാലം വരെ ഗതാഗത നിരോധനം
Kerala Kerala Mex Kerala mx Palakkad
1 min read
24

ശ്രീകൃഷ്ണപുരം ഹോസ്പിറ്റല്‍ ജങ്ഷന്‍ മുതല്‍ കെ.പി.ഐ.പി കനാല്‍ പാലം വരെ ഗതാഗത നിരോധനം

January 10, 2024
0

ശ്രീകൃഷ്ണപുരം മുറിയങ്കണ്ണി റോഡില്‍ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ശ്രീകൃഷ്ണപുരം ഹോസ്പിറ്റല്‍ ജങ്ഷന്‍ മുതല്‍ കെ.പി.ഐ.പി കനാല്‍ പാലം വരെ ഗതാഗതം നിരോധിച്ചു. ജനുവരി ഒന്‍പതിന് രാത്രി 10 മുതല്‍ ജനുവരി 15 വരെയാണ് ഗതാഗത നിരോധനം. ശ്രീകൃഷ്ണപുരം ഹോസ്പിറ്റല്‍ ജങ്ഷന്‍ മുതല്‍ കെ.പി.ഐ.പി കനാല്‍ പാലം വരെ ടാറിങ് ചെയ്യുമ്പോള്‍ വാഹനങ്ങള്‍ ശ്രീകൃഷ്ണപുരം അമ്പാടി ജങ്ഷന്‍ വഴിയും കുറുവറ്റൂര്‍ മുതല്‍ കുറ്റാനശ്ശേരി വരെ ടാറിങ് നടക്കുമ്പോള്‍ മുറിയങ്കണ്ണിയിലേക്ക് പോകുന്ന വാഹനങ്ങള്‍

Continue Reading
തച്ചനാട്ടുകരയില്‍ അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മാണം തുടങ്ങി
Kerala Kerala Mex Kerala mx Palakkad
1 min read
26

തച്ചനാട്ടുകരയില്‍ അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മാണം തുടങ്ങി

January 10, 2024
0

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടികളുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമിട്ട് പാലക്കാട് തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തൊടുകാപ്പ്, മണലംമ്പുറം, പാലോട് എന്നീ അങ്കണവാടികള്‍ക്കാണ് സ്വന്തം കെട്ടിടം നിര്‍മിക്കുന്നത്. അഞ്ച് സെന്റ് വീതം സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കെട്ടിടങ്ങളാണ് ഉയരുക. കെട്ടിടം നിര്‍മാണത്തിനായി എം.ജി.എന്‍.ആര്‍.ഇ.ജി.എസ് (തൊഴിലുറപ്പ്), സാമൂഹ്യനീതി വകുപ്പ്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് എന്നിവ ഓരോ അങ്കണവാടിക്കും 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നിര്‍മാണപ്രവൃത്തിയില്‍ തൊഴിലുറപ്പ് ജീവനക്കാര്‍ തറകീറുന്നതുള്‍പ്പടെയുള്ള സാധിക്കുന്ന

Continue Reading