Your Image Description Your Image Description

സേലം : കൃഷ്ണഗിരി ജില്ലയിലെ തേൻകനിക്കോട്ടയിൽ ഒന്നരവർഷമായി ഗ്രാമവാസികളെ ഭീതിയിലാഴ്ത്തിയിരുന്ന പുലിയെ വനംവകുപ്പ്‌ കൂടുവെച്ച്‌ പിടികൂടി. അടവിസാമിപുരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഒന്നരവർഷമായുണ്ടായിരുന്ന പുലിയെയാണു ഉദ്യോഗസ്ഥർ പിടികൂടിയത്.

വീട്ടിലെ മൃഗങ്ങളെയടക്കം കൊല്ലാൻ തുടങ്ങിയതോടെ ക്യാമറ സ്ഥാപിച്ച് പുലിയെ നിരീക്ഷിച്ചിരുന്നത്.ഇതിനുശേഷം ഫോറസ്റ്റ്‌ ഓഫീസർ ജഗദീഷ്‌ ബക്കാന്റെ നേതൃത്വത്തിൽ പോലീസുകാരും വനംവകുപ്പും കെണിവച്ചത്.

കൂടിന്റെ മുന്നിൽ വെച്ച ആടിനെ തിന്നുന്നതിനിടെ പുലി കൂട്ടിൽ അകപ്പെട്ടു. പുലിക്ക് ആറുവയസ്സുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടികൂടിയ പുലിയെ ജവളഗിരിക്കടുത്ത്‌ കർണാടക അതിർത്തിയിലുള്ള ചെന്നമാലം വനത്തിൽ തുറന്നുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *