കുട്ടികളുടെ സംരക്ഷണം സമൂഹത്തിന്റെ ബാധ്യതയാണ്: ബാലവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി മനോജ് കുമാർ
Kerala Kerala Mex Kerala mx Malappuram
1 min read
39

കുട്ടികളുടെ സംരക്ഷണം സമൂഹത്തിന്റെ ബാധ്യതയാണ്: ബാലവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി മനോജ് കുമാർ

January 10, 2024
0

കുട്ടികളുടെ അതിജീവനം വികസനം സുരക്ഷിതത്വം സംരക്ഷണം എന്നിവ സമൂഹത്തിന്റെ ബാധ്യതയാണെന്ന് സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി മനോജ് കുമാർ. ജില്ലയിലെ സ്റ്റുഡന്റ് പോലീസ് ചുമതലയുള്ള അധ്യാപകർക്ക് സംസ്ഥാന ബാലാവകാശ കമ്മീഷനും പോലീസും സംയുക്തമായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവകാശങ്ങളോടൊപ്പം കർത്തവ്യങ്ങളും കുട്ടികളെ ബോധ്യപ്പെടുത്താൻ അധ്യാപകർക്ക് കഴിയണം. കുട്ടികളുടെ അന്തസ്സും മൂല്യവും നിലനിർത്താൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം. ശിശു സംരക്ഷണ നിയമങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം

Continue Reading
ടൂറിസം മേഖലയിൽ പുതുനിർദ്ദേശങ്ങളുമായി നഗരസഭ വികസന സെമിനാർ
Kerala Kerala Mex Kerala mx Malappuram
0 min read
19

ടൂറിസം മേഖലയിൽ പുതുനിർദ്ദേശങ്ങളുമായി നഗരസഭ വികസന സെമിനാർ

January 10, 2024
0

നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനവും ടൂറിസവും മുൻനിർത്തിയുള്ള നവീനനിർദേശങ്ങളുമായി പൊന്നാനി നഗരസഭയുടെ വികസന സെമിനാർ. ആഭ്യന്തര സഞ്ചാരികളുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നിള ടൂറിസം മേഖലയിൽ വഴിയോര വിശ്രമ കേന്ദ്രം, പാർക്ക്, തെരുവ് വിളക്കുകൾ, ക്യാമറ എന്നിവ സ്ഥാപിക്കുക, വയോജനങ്ങൾക്കും വനിതകൾക്കും വ്യായാമത്തിന് സൗകര്യമൊരുക്കുക, ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് രൂപപ്പെടാൻ സാധ്യതയുള്ള വെള്ളക്കെട്ടുകൾക്ക് പരിഹാരം കാണുക, നഗരത്തിലെ പ്രധാന പാതകളിൽ സ്ഥലനാമ ബോർഡുകളും ദിശാ ബോർഡുകളും സ്ഥാപിക്കുക, കിഫ്ബി

Continue Reading
റോഡ് നിർമാണത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
Kerala Kerala Mex Kerala mx Malappuram
0 min read
21

റോഡ് നിർമാണത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

January 10, 2024
0

റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പ് വരുത്തുന്നതിനായി ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്തത് റോഡ് നിർമാണത്തിൽ പ്രശ്നം സൃഷ്ടിക്കുന്നതായി ഡിസംബർ 30ന് ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ ജനപ്രതിനിധികൾ ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രത്യേക യോഗം വിളിച്ചുചേർത്തത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ, കുറുക്കോളി മൊയ്തീൻ,

Continue Reading
വടശ്ശേരി ഗവ. ഹൈസ്‌കൂൾ കെട്ടിടം നിയമസഭാ സ്പീക്കർ നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx Malappuram
0 min read
28

വടശ്ശേരി ഗവ. ഹൈസ്‌കൂൾ കെട്ടിടം നിയമസഭാ സ്പീക്കർ നാടിന് സമർപ്പിച്ചു

January 10, 2024
0

മലപ്പുറം കാവനൂർ പഞ്ചായത്തിലെ വടശ്ശേരി ഗവ. ഹൈസ്‌കൂളിൽ പുതുതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു. രാജ്യത്ത് ജനാധിപത്യത്തിന്റെ മനോഹാരിത കാണാനാവുന്നത് കേരളത്തിലാണെന്നും നാടിന്റെ സമഗ്രപുരോഗതിക്ക് രാഷ്ട്രീയം മറന്ന് ജനകീയ കൂട്ടായ്കളിലൂടെ പ്രവർത്തനങ്ങൾ നടത്തണമെന്നും സ്പീക്കർ പറഞ്ഞു. വിദ്യാലയത്തിന്റെ വികസനത്തിന് സൗജന്യമായി ഭൂമി നൽകിയവരെയും നേതൃത്വം നൽകിയവരെയും അദ്ദേഹം അഭിനന്ദിച്ചു. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് സ്‌കൂളിനൊപ്പം നാട്ടുകാരും ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ

Continue Reading
ഒരു മാസത്തിനിടെ മൂന്ന് കുട്ടികള്‍ പനി ബാധിച്ച് മരിച്ചു; ഏറനാട് ജാഗ്രതാ നിർദേശം
Kerala Kerala Mex Kerala mx Malappuram
0 min read
32

ഒരു മാസത്തിനിടെ മൂന്ന് കുട്ടികള്‍ പനി ബാധിച്ച് മരിച്ചു; ഏറനാട് ജാഗ്രതാ നിർദേശം

January 9, 2024
0

മലപ്പുറം ഏറനാട് നിയോജകമണ്ഡലത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾ പനി ബാധിച്ച് മരിച്ചതോടെ പ്രദേശത്ത് പ്രത്യേക ജാഗ്രതാ നിർദേശം. ഏറനാട് മണ്ഡലത്തിലെ എരഞ്ഞിമാവ്, വാക്കാലൂർ, ഇരിവേറ്റി എന്നിവിടങ്ങളിലാണ് 12,11,17 വയസ്സുള്ള കുട്ടികൾ പനി ബാധിച്ചു മരിച്ചത്. രോഗം തിരിച്ചറിഞ്ഞ് രണ്ടു ദിവസത്തിനുള്ളിൽ തന്നെ മരണം സംഭവിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിൽ  പി.കെ. ബഷീർ എംഎൽഎയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് എടവണ്ണയിൽ അടിയന്തര യോഗം ചേർന്നു. ജനപ്രതിനിധികളുടെ മക്കളടക്കം പ്രതിരോധ കുത്തിവെപ്പെടുക്കാത്ത

Continue Reading
ഭിന്നശേഷിക്കാർക്കുള്ള ചെസ്സ് പരിശീലന പരിപാടികള്‍ക്ക് തുടക്കം
Kerala Kerala Mex Kerala mx Malappuram
1 min read
34

ഭിന്നശേഷിക്കാർക്കുള്ള ചെസ്സ് പരിശീലന പരിപാടികള്‍ക്ക് തുടക്കം

January 9, 2024
0

വിഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ചെസ്സ് പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍വഹിച്ചു. തിരൂര്‍ ഫാത്തിമ മാതാ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി അനില്‍കുമാര്‍ അധ്യക്ഷനായി. കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ഭിന്നശേഷി വിഭാഗങ്ങളെക്കൂടി പ്രാപ്തരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ വീല്‍ചെയറിനെ ആശ്രയിക്കുന്നവര്‍ക്കാണ്

Continue Reading
നശാമുക്ത് ഭാരത് അഭിയാൻ: ജില്ലാതല മോണിറ്ററിങ് നടത്തി
Kerala Kerala Mex Kerala mx Malappuram
1 min read
27

നശാമുക്ത് ഭാരത് അഭിയാൻ: ജില്ലാതല മോണിറ്ററിങ് നടത്തി

January 9, 2024
0

നശാമുക്ത് ഭാരത് അഭിയാൻ ജില്ലയിൽ നടത്തിയ വിവിധ ലഹരി വിമുക്ത പരിപാടികളുടെ മോണിറ്ററിങ് നടത്തി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ഷാഹിർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. എ.ഡി.എം എൻ.എം മെഹറലി അധ്യക്ഷത വഹിച്ചു. സാമൂഹ്യനീതി വകുപ്പ് ഓഫീസർ ഷീബ മുംതാസ് സ്വാഗതം പറഞ്ഞു. 2020- 22 കാലഘട്ടത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം ലഹരി വിമുക്ത പരിപാടികൾ സംഘടിപ്പിച്ചതായി നശാമുക്ത് ജില്ലാ

Continue Reading
എ.ആർ നഗർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും ഇനി പുകയിലരഹിതം
Kerala Kerala Mex Kerala mx Malappuram
0 min read
23

എ.ആർ നഗർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും ഇനി പുകയിലരഹിതം

January 9, 2024
0

എ.ആർ നഗർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളെയും പുകയില രഹിതമാക്കി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ പ്രഖ്യാപിച്ചു. എ.ആർ നഗർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള വിദ്യാലയങ്ങളാണ് പുകയില രഹിതമാക്കി പ്രഖ്യാപിച്ചത്. ജില്ലയിൽ ആദ്യമായാണ് ഒരു കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുകയില രഹിതമാക്കി പ്രഖ്യാപിക്കുന്നത്. വലിയപറമ്പ് മലബാർ സെൻട്രൽ സ്‌കൂളിൽ നടന്ന പരിപാടിയിൽ എ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങൽ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ ഒരുക്കിയ സന്ദേശ സ്റ്റാൾ

Continue Reading
ഫുഡ് മോണിങ് പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കം
Kerala Kerala Mex Kerala mx Malappuram
0 min read
30

ഫുഡ് മോണിങ് പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കം

January 9, 2024
0

തീരദേശ മേഖലയിലെ സർക്കാർ സ്‌കൂളുകളിൽ പ്രഭാതഭക്ഷണം നൽകുന്ന ഫുഡ് മോണിങ് പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം പുതുപൊന്നാനി ഫിഷറീസ് എൽ.പി സ്‌കൂളിൽ കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ നിർവഹിച്ചു. പൊന്നാനി നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ടി.മുഹമ്മദ് ബഷീർ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പല, വാർഡ് കൗൺസിലർമാരയ ബാത്തിഷ, ജംഷീന,

Continue Reading
‘സ്വന്തം നാട്ടിൽ ഒരു സംരംഭം’: പ്രവാസി സംഗമം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Malappuram
0 min read
26

‘സ്വന്തം നാട്ടിൽ ഒരു സംരംഭം’: പ്രവാസി സംഗമം സംഘടിപ്പിച്ചു

January 9, 2024
0

ജില്ലയിൽ സാമ്പത്തിക മുന്നേറ്റം സാധ്യമാക്കാൻ മലപ്പുറം ജില്ലാ പഞ്ചായത്ത് വിവിധ മേഖലകളിൽ മൂലധന നിക്ഷേപത്തിന് താത്പര്യമുള്ള പ്രവാസികളുടെ സംഗമം ‘സ്വന്തം നാട്ടിൽ ഒരു സംരംഭം’ എന്ന പേരിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധയിടങ്ങളിൽ നടക്കുന്ന വ്യാവസായിക വിപ്ലവം ജില്ലയിൽ നടപ്പാക്കാൻ കഴിയുമെന്ന് പ്രവാസികൾ അഭിപ്രായപ്പെട്ടു. സംരംഭങ്ങൾ ആരംഭിക്കുമ്പോഴുള്ള പ്രധാന പ്രതിസന്ധി പെർമിഷൻ ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമ പ്രശ്നങ്ങളാണ്.

Continue Reading