Your Image Description Your Image Description
Your Image Alt Text

റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പ് വരുത്തുന്നതിനായി ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്തത് റോഡ് നിർമാണത്തിൽ പ്രശ്നം സൃഷ്ടിക്കുന്നതായി ഡിസംബർ 30ന് ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ ജനപ്രതിനിധികൾ ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രത്യേക യോഗം വിളിച്ചുചേർത്തത്.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ, കുറുക്കോളി മൊയ്തീൻ, ജില്ലാ പ്ലാനിങ് ഓഫീസർ എ.എം സുമ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

റോഡ് നിർമാണത്തിൽ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന കെ.എസ്.ഇ.ബി, ജലസേചന വകുപ്പ്, പൊതുമരാമത്ത് തുടങ്ങി വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുമായി ജില്ലാ കളക്ടർ ചർച്ച നടത്തി. നിർമാണ പ്രവൃത്തികൾ വൈകുന്നതും നിർമാണം പൂർത്തിയാക്കിയ റോഡുകൾ പൊളിക്കുന്നതുമായ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഏകോപനം ആവശ്യമുള്ളതും വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടക്കുന്നതുമായ പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ വകുപ്പുകൾ കൈമാറണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഇവ പരിശോധിച്ച ശേഷം തുടർയോഗം വിളിച്ചു ചേർക്കുമെന്നും കളക്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *