Your Image Description Your Image Description
Your Image Alt Text

മലപ്പുറം ഏറനാട് നിയോജകമണ്ഡലത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾ പനി ബാധിച്ച് മരിച്ചതോടെ പ്രദേശത്ത് പ്രത്യേക ജാഗ്രതാ നിർദേശം. ഏറനാട് മണ്ഡലത്തിലെ എരഞ്ഞിമാവ്, വാക്കാലൂർ, ഇരിവേറ്റി എന്നിവിടങ്ങളിലാണ് 12,11,17 വയസ്സുള്ള കുട്ടികൾ പനി ബാധിച്ചു മരിച്ചത്. രോഗം തിരിച്ചറിഞ്ഞ് രണ്ടു ദിവസത്തിനുള്ളിൽ തന്നെ മരണം സംഭവിക്കുകയായിരുന്നു.

ഈ പശ്ചാത്തലത്തിൽ  പി.കെ. ബഷീർ എംഎൽഎയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് എടവണ്ണയിൽ അടിയന്തര യോഗം ചേർന്നു. ജനപ്രതിനിധികളുടെ മക്കളടക്കം പ്രതിരോധ കുത്തിവെപ്പെടുക്കാത്ത സ്ഥിതിയുണ്ടെന്ന് യോഗത്തിൽ എംഎൽഎ പറഞ്ഞു. യോഗത്തിൽ ഡി.എം.ഒ ആർ. രേണുക അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. 17 വയസ്സുകാരൻ അഞ്ചാംപനി ബാധിച്ചു മരിക്കാനുണ്ടായ കാരണം പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതിനാലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റു രണ്ടു കുട്ടികൾക്ക് ഡെങ്കിപ്പനി ബാധയായിരുന്നുവെന്നും  സംശയമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *