ഓടിക്കൊണ്ടിരുന്ന ബെൻസ് കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala Kerala Mex Kerala mx Kozhikode
0 min read
43

ഓടിക്കൊണ്ടിരുന്ന ബെൻസ് കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

August 15, 2024
0

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ബെൻസ് കാറിന് തീപിടിച്ച് അപകടം. കൂത്തുപറമ്പിൽ വച്ചായിരുന്നു സംഭവം. അപകടത്തിൽ നിന്നും യാത്രക്കാർ പരിക്കേൽക്കാതെ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. ഗോതമ്പ് റോഡ് സ്വദേശി ജസീമിന്റെ ഉടസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. ഇയാളുടെ രണ്ട് സുഹൃത്തുക്കളായിരുന്നു കാറിലുണ്ടായിരുന്നത്. ബോണറ്റിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഇവർ വാഹനം റോഡരികിൽ നിർത്തി പരിശോധിക്കാനായി വാഹനത്തിൽ നിന്നിറങ്ങുകയായിരുന്നു. ഇതിനിടയിൽ കാറിൽ തീപടർന്നു. വാഹനത്തിൽ നിന്ന് രണ്ട് പേരും ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്കായിരുന്നു.

Continue Reading
അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽ; ഷിരൂരിലെത്തി കളക്ടറെ ആശങ്ക അറിയിക്കാൻ കുടുംബം
Crime Kerala Kerala Mex Kerala mx Kozhikode Top News
1 min read
59

അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽ; ഷിരൂരിലെത്തി കളക്ടറെ ആശങ്ക അറിയിക്കാൻ കുടുംബം

August 12, 2024
0

കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറിഡ്രൈവർ അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിലായതിനെ തുടർന്ന് ഷിരൂരിലെത്തി കളക്ടറെ ആശങ്ക അറിയിക്കാൻ കുടുംബം. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞിട്ടും അർജുനായുള്ള തിരച്ചിൽ നടക്കുന്നില്ലെന്ന് അർജുന്റെ കുടുംബം ആരോപിച്ചു. ചൊവ്വാഴ്ച കളക്ടറെ കാണാനാണ് കുടുംബത്തിന്റെ ശ്രമം. പുഴയിൽ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ തിരച്ചിൽ തുടങ്ങിയില്ലെങ്കിൽ കുടുബാംഗങ്ങൾ ഒന്നിച്ച് ഷിരൂരിൽ എത്തി പ്രതിഷേധിക്കുമെന്നും അർജുൻ്റെ കുടുംബം വ്യക്തമാക്കി. അതേസമയം, ഷിരൂരിൽ തിരച്ചിൽ നടക്കുന്നില്ലെന്നും

Continue Reading
ഡോക്ടറെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് അഞ്ചുലക്ഷത്തിലധികം രൂപയും രണ്ടുപവന്റെ സ്വർണാഭരണവും കൈക്കലാക്കി; നാലംഗസംഘത്തിലെ യുവതി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Kozhikode
0 min read
43

ഡോക്ടറെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് അഞ്ചുലക്ഷത്തിലധികം രൂപയും രണ്ടുപവന്റെ സ്വർണാഭരണവും കൈക്കലാക്കി; നാലംഗസംഘത്തിലെ യുവതി അറസ്റ്റിൽ

August 11, 2024
0

കോഴിക്കോട്: തിരുവനന്തപുരം സ്വദേശിയായ സർക്കാർ സർവീസിൽനിന്ന്‌ വിരമിച്ച ഡോക്ടറെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് അഞ്ചുലക്ഷത്തിലധികം രൂപയും രണ്ടുപവന്റെ സ്വർണാഭരണവും കൈക്കലാക്കിയ നാലംഗസംഘത്തിലെ യുവതി അറസ്റ്റിൽ. കാസർകോട് നീലേശ്വരം പുത്തൂർ സ്വദേശി ഇർഷാന(34)യെയാണ് നടക്കാവ് പോലീസ് അറസ്റ്റുചെയ്തത്. സർക്കാർ സർവീസിൽനിന്ന്‌ റിട്ടയർചെയ്തശേഷം കർണാടകയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്തുവരുകയായിരുന്ന പരാതിക്കാരനുമായി സൗഹൃദംസ്ഥാപിച്ച സംഘം ഇർഷാനയുമായി വിവാഹാലോചന നടത്തി. ഡോക്ടർ നിയമപരമായി വിവാഹബന്ധം വേർപെടുത്തിയ ആളാണെന്ന് മനസ്സിലാക്കിയായിരുന്നു തട്ടിപ്പ്. ഫോൺവഴി ഇർഷാനയുമായി സംസാരിച്ച

Continue Reading
ഹോട്ടലിലെ വാഷ് ബേസിനില്‍ മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു; ആക്രമണത്തില്‍ രണ്ട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു
Crime Kerala Kerala Mex Kerala mx Kozhikode
1 min read
57

ഹോട്ടലിലെ വാഷ് ബേസിനില്‍ മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു; ആക്രമണത്തില്‍ രണ്ട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു

August 6, 2024
0

കോഴിക്കോട്: കാക്കൂര്‍ കുമാരസാമിയില്‍ ഹോട്ടലിലെ വാഷ് ബേസിനില്‍ മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ആക്രമണത്തില്‍ രണ്ട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പുതിയാപ്പ സ്വദേശി ശരത്ത്(25) കടലൂര്‍ സ്വദേശി എന്നിവരെ കാക്കൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളായ രണ്ടുപേരും ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. ഇതിനിടെ മുഖം കഴുകാനായി വാഷ്‌ബേസിനിലെത്തിയപ്പോള്‍ പ്രതികളിലൊരാളായ രവി വാഷ് ബേസിനിലേക്ക് മൂത്രമൊഴിച്ചു. ഇത് കണ്ട് ഹോട്ടല്‍ ജീവനക്കാരായ സഫ്‌റിന്‍ മിന്‍ഹാജ്, ഷെര്‍ബല സലീം എന്നിവര്‍ ഇയാളെ

Continue Reading
കോഴിക്കോട് കൊയിലാണ്ടിയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Kozhikode
0 min read
53

കോഴിക്കോട് കൊയിലാണ്ടിയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്

August 6, 2024
0

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്. മത്സ്യബന്ധന ബോട്ടിൽ പാചകം ചെയ്യുന്നതിനിടെയാണ് അപകടം.രണ്ട് പേരുടെ നില ​ഗുരുതരമെന്നാണ് റിപ്പോർട്ട്. മുഖത്തും നെഞ്ചിലും കൈകളിലുമാണ് മൂവർക്കും പരിക്കേറ്റത്.

Continue Reading
കോഴിക്കോട് താമരശ്ശേരിയിൽ ലഹരിക്കടിമപ്പെട്ട യുവതിയുടെ പരാക്രമം; എസ്.ഐ.ക്കും വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കുമുള്‍പ്പെടെ മര്‍ദനമേറ്റു
Crime Kerala Kerala Mex Kerala mx Kozhikode
1 min read
52

കോഴിക്കോട് താമരശ്ശേരിയിൽ ലഹരിക്കടിമപ്പെട്ട യുവതിയുടെ പരാക്രമം; എസ്.ഐ.ക്കും വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കുമുള്‍പ്പെടെ മര്‍ദനമേറ്റു

August 6, 2024
0

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡിലും പിന്നീട് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലും ലഹരിക്കടിമപ്പെട്ട യുവതിയുടെ പരാക്രമം. സ്വകാര്യ ബസില്‍നിന്നിറങ്ങാന്‍ കൂട്ടാക്കാതിരുന്ന യുവതിയെ പിടിച്ചുമാറ്റാനെത്തിയ എസ്.ഐ.ക്കും വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കുമുള്‍പ്പെടെ മര്‍ദനമേറ്റു. സ്റ്റാന്‍ഡില്‍വെച്ച് ഒരു പുരുഷ എസ്.ഐ.യുടെ കഴുത്തിനടിച്ച യുവതി, അവിടെവെച്ചും പിന്നീട് താലൂക്ക് ആശുപത്രിയില്‍വെച്ചും ഒരു വനിതാ സി.പി.ഒ.യെ ആക്രമിക്കുകയും ചെയ്തു. അസഭ്യവര്‍ഷം നടത്തിയും ആളുകള്‍ക്കുനേരേ കാര്‍ക്കിച്ചുതുപ്പിയും അക്രമാസക്തയായ യുവതി, തന്നെ നിയന്ത്രിക്കാനെത്തിയ മറ്റ് വനിതാ പോലീസുകാരെ തള്ളിമാറ്റുകയും

Continue Reading
സ്വകാര്യ ബസ് സ്‌കൂൾ വാഹനത്തിലിടിച്ച് 6 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്
Kerala Kerala Mex Kerala mx Kozhikode
0 min read
41

സ്വകാര്യ ബസ് സ്‌കൂൾ വാഹനത്തിലിടിച്ച് 6 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്

August 6, 2024
0

കോഴിക്കോട്; കോഴിക്കോട് സ്വകാര്യ ബസ് സ്‌കൂൾ വാഹനത്തിലിടിച്ച് 6 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. കാർത്തികപ്പള്ളി എം എം ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വടകര നിന്ന് നാദാപുരം ഭാഗത്തേക്ക് പോയ സ്വകാര്യ ബസാണ് ഇടിച്ചത്. സ്കൂൾ വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെയും വിദ്യാർത്ഥികളെയും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇവരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ഡ്രൈവറുടെ നില ഗുരുതരമാണ്.

Continue Reading
ബെയ്‌ലി പാലം കടന്ന് ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കും; റവന്യൂ മന്ത്രി കെ. രാജന്‍
Kerala Kerala Mex Kerala mx Kozhikode Top News
1 min read
59

ബെയ്‌ലി പാലം കടന്ന് ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കും; റവന്യൂ മന്ത്രി കെ. രാജന്‍

August 4, 2024
0

കോഴിക്കോട്: ബെയ്‌ലി പാലം കടന്ന് ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. കലക്ടറേറ്റില്‍ മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തിങ്കൾ മുതല്‍ ഒരു ദിവസം ബെയ്‌ലി പാലത്തിലൂടെ 1500 പേരെ മാത്രമേ കടത്തിവിടൂ. കൂടുതല്‍ ആളുകള്‍ വരുന്നത് തെരച്ചിലിനും സന്നദ്ധ പ്രവര്‍ത്തനത്തിനും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണിത്. ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണ്. ഓരോ ദിവസവും

Continue Reading
പത്തുവയസുകാരനെ പീഡനത്തിനിരയാക്കിയ സംഭവം; മൂന്ന് പേർ പിടിയിൽ
Crime Kerala Kerala Mex Kerala mx Kozhikode
0 min read
54

പത്തുവയസുകാരനെ പീഡനത്തിനിരയാക്കിയ സംഭവം; മൂന്ന് പേർ പിടിയിൽ

August 4, 2024
0

കോഴിക്കോട്: പത്തുവയസുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കട്ടിപ്പാറ സ്വദേശി എൻ. പി ബഷീർ (55), സ്വഹാബ് (18), മുഹമ്മദ് റാഷിദ് (18) എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ നാല് പേർ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് കുട്ടിയെ പ്രതികൾ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. ഇതിന് പിന്നാലെ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ കൗൺസിലിംഗിനായി കൊണ്ടുപോയപ്പോഴാണ് പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. തുടർന്ന് ഇൻസ്‌പെക്ടർ

Continue Reading
നാളെ അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കും; ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞതിനാലാണ് തീരുമാനം
Kerala Kerala Mex Kerala mx Kozhikode
0 min read
64

നാളെ അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കും; ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞതിനാലാണ് തീരുമാനം

August 3, 2024
0

കോഴിക്കോട്: ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞു. അർജുനായുള്ള തെരച്ചിൽ നാളെ പുനരാരംഭിക്കും പുനരാരംഭിക്കുന്നതെന്ന് കർണാടക സർക്കാർ അറിയിച്ചു. 13 ദിവസത്തെ തെരച്ചിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് നദിയിൽ രൂപപ്പെട്ട മണ്ണുമലയിൽ ലോറിയുടേതെന്ന് കരുതുന്ന റഡാർ സിഗ്നൽ ലഭിച്ചിരുന്നു. ഈ ഭാഗത്തുള്ള പരിശോധനയാണ് നാളെ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. കർണാടകയിലെ പ്രാദേശിക മുങ്ങൽ വിദഗ്ധ സംഘമായ ഈശ്വർ മാൽപെയും സംഘവും പരിശോധന നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം.

Continue Reading