രജിസ്ട്രേഷൻ വകുപ്പിന്റെ സേവനങ്ങൾ സുതാര്യമാക്കി ; രാമചന്ദ്രൻ കടന്നപ്പള്ളി
കോട്ടയം : ആധുനിക സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി രജിസ്ട്രേഷൻ വകുപ്പിന്റെ സേവനങ്ങൾ സുതാര്യമാക്കിയതായി രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. വാഴൂർ സബ് രജിസ്ട്രാർ ഓഫീസിന്റെ ഉദ്ഘാടനവും വാഴൂർ മിനി സിവിൽ സ്റ്റേഷൻ മന്ദിരത്തിന്റെ സമർപ്പണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ, ഇ-പേയ്മെൻറ് ,ഈ സ്റ്റാമ്പിങ് തുടങ്ങിയ സൗകര്യങ്ങളെല്ലാം രജിസ്ട്രേഷൻ വകുപ്പിൽ നടപ്പിലാക്കി കഴിഞ്ഞു. വർഷങ്ങൾ പഴക്കമുള്ള രേഖകളുടെ സംരക്ഷണം ഉൾപ്പെടെ ലക്ഷ്യമിട്ടാണ് നൂറുവർഷത്തിലധികം പഴക്കമുള്ള ഓഫീസുകൾ
മത വിദ്വേഷ പരാമര്‍ശം ; പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാൻ നിർദേശം
ഈരാറ്റുപേട്ട: മത വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ ബി.ജെ.പി. നേതാവ് പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. രണ്ടു മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഈരാറ്റുപേട്ട പോലീസ് ജോര്‍ജിന്റെ വീട്ടിലെത്തി നോട്ടീസ് നല്കി. എന്നാല്‍, പി.സി. ജോര്‍ജ് വീട്ടിലില്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മകന് ഷോണ്‍ ജോര്‍ജാണ് നോട്ടീസ് കൈപ്പറ്റിയത്. ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി
ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിത്തം ; യുവാവിന് ദാരുണാന്ത്യം
കോട്ടയം: വൈക്കം മൂത്തേടത്തുകാവ് റോഡില്‍ ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് യുവാവ് മരിച്ചു. ടിവി പുരത്ത് താമസിക്കുന്ന ശ്രീഹരി(25) ആണ് മരണപ്പെട്ടത്. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന സഹോദരനെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടോടെയാണ് അപകടം ഉണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി. പിന്നാലെ തീ പടരുകയായിരുന്നു. അപകടത്തിൽ ബൈക്ക് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്.
സാറ്റലൈറ്റ് ഫോണുമായി ഇസ്രായേൽ സ്വദേശി പിടിയിൽ
മുണ്ടക്കയം: അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച കേസുമായി ബന്ധപ്പെട്ട് ഇസ്രായേൽ സ്വദേശിഅറസ്റ്റിൽ. ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ് മുണ്ടക്കയം പോലീസ് പിടികൂടിയത്. കുമരകത്തു നിന്ന് തേക്കടിയിലേക്ക് പോകുന്ന യാത്രാമധ്യേ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് ഇന്റലിജൻസ് വിഭാഗം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മുണ്ടക്കയത്ത് ഇയാളെ വച്ച് പിടികൂടുയായിരുന്നു. ഇന്റലിജൻസും, എൻഐഎയും, പോലീസും ഇയാളെ ചോദ്യം ചെയ്തു. സാറ്റലൈറ്റ് ഫോൺ പിടിച്ചെടുത്ത് മറ്റ് നിയമ നടപടികൾക്ക് ശേഷം സ്വന്തം
റാഗിംഗ് കേസ് ; പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
കോട്ടയം: ഗാന്ധിനഗർ നഴ്സിംഗ് കോളജിലെ റാഗിംഗ് കേസിലെ പ്രതികളെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പ്രതികളെ വീണ്ടും റിമാൻഡ് ചെയ്തത്. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കെ.പി.രാഹുൽരാജ്, സാമുവൽ ജോൺസൺ, എൻ.എസ്.ജീവ, റിജിൽ ജിത്ത്, എൻ.വി.വിവേക് എന്നീ പ്രതികളെയാണ് കസ്റ്റഡിയിൽ വിട്ടത്.അഞ്ചു പ്രതികളെയും കോളജ് ഹോസ്റ്റലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
46 ലിറ്റർ വിദേശമദ്യവുമായി ദമ്പതികൾ പിടിയിൽ
മണ്ണാർക്കാട്: കാഞ്ഞിരത്ത് 46 ലിറ്റർ വിദേശമദ്യവുമായി ദമ്പതികൾ എക്സൈസിന്റെ പിടിയിലായി. അട്ടപ്പാടി സ്വദേശികളായ പ്രതീഷ് (35), മീന (34) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച കാഞ്ഞിരം പള്ളിപ്പടിയിൽ വെച്ചായിരുന്നു സംഭവം നടന്നത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യം പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു.
മദ്യ ലഹരിയില്‍ യുവതിയുടെ അതിക്രമം ; നിരവധിപേർക്ക് പരിക്ക്
കോട്ടയം: മദ്യപിച്ച് ബസിൽ യാത്ര ചെയ്ത യുവതി യാത്രക്കാരെ ആക്രമിച്ചു. ചൊവ്വാഴ്ച വൈകുന്നേരം വാഴൂർ പതിനാലാം മൈലിലാണ് സംഭവം നടന്നത്. ബസ് യാത്രക്കാരെ ആക്രമിച്ച പാലാ സ്വദേശിനി ബിന്ദു വേലുവിനെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരിയില്‍ നിന്നും പുഞ്ചവയലിലേക്ക് പോയ സ്വകാര്യ ബസിനുള്ളിലാണ് മദ്യപിച്ച് ലെക്കുകെട്ട ബിന്ദു അക്രമം അഴിച്ചു വിട്ടത്. ബസിനുള്ളില്‍ വച്ച് സ്ത്രീകളെ അസഭ്യം പറഞ്ഞ ബിന്ദു പിന്നീട് ആക്രമണം നടത്തുകയായിരുന്നു. ബസ് പതിനാലാം മൈല്‍
പാലാ – പൊൻകുന്നം റോഡിൽ വാഹനാപകടം
കോട്ടയം: പാലാ – പൊൻകുന്നം റോഡിൽ കാറുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം ആറിന് കടയത്തിന് സമീപമാണ് മൂന്നു കാറുകൾ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ഫോർച്യൂൺ കാർ മറ്റ് രണ്ട് കാറുകളിലും ഒരു ബൈക്കിലും ഇടുകയായിരുന്നു. പൂരണി സ്വദേശികളും തിരുവനന്തപുരം സ്വദേശികളുമാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നഴ്സിങ് കോളേജ് റാഗിങ്; പ്രതികളുടെ തുടർപഠനം വിലക്കും
കോട്ടയം : കോട്ടയം സർക്കാർ നഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ നടന്ന റാഗിങ്ങിൽ പ്രതികളായ അഞ്ച് വിദ്യാർത്ഥികളുടെ പഠനം വിലക്കും. നഴ്സിങ് കൗണ്‍സിലിന്റേതാണ് തീരുമാനം. കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്(22), വയനാട് നടവയൽ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജിൽ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരുടെ പഠനത്തിനാണ് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. നഴ്സിങ് കൗണ്‍സിലിന്റെ തീരുമാനം കോളജിനെ അറിയിക്കും.
മുണ്ടക്കയത്ത് പുരയിടത്തിൽ പുലി ചത്ത നിലയിൽ
മുണ്ടക്കയം: കൂട്ടിക്കലിൽ പുരയിടത്തിൽ പുലി ചത്ത നിലയിൽ. മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്ടിലാണ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. പൊതുകത്ത് പി.കെ. ബാബുവിന്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് പുലിയെ കണ്ടെത്തിയത്. പുലിയുടെ ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കം ഉണ്ട്.