Kerala Kerala Mex Kerala mx Kottayam Top News
1 min read
41

മ​ത​വി​ദ്വേ​ഷ പ​രാ​മ​ർ​ശം ; പി.​സി. ജോ​ർ​ജ് തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കും

February 22, 2025
0

കോ​ട്ട​യം: മ​ത​വി​ദ്വേ​ഷ പ​രാ​മ​ർ​ശ കേ​സി​ൽ ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ർ​ജ് തി​ങ്ക​ളാ​ഴ്ച പോ​ലീ​സി​ന് മു​ന്നി​ൽ ഹാ​ജ​രാ​കും. ഹാ​ജ​രാ​കാ​ൻ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട് പി.​സി. ജോ​ർ​ജ് പോ​ലീ​സി​ന് അ​പേ​ക്ഷ ന​ൽ​കി. ഇ​ന്ന് ര​ണ്ട് ത​വ​ണ പോ​ലീ​സ് വീ​ട്ടി​ൽ എ​ത്തി​യി​ട്ടും പി.​സി. ജോ​ർ​ജ് നോ​ട്ടീ​സ് കൈ​പ്പ​റ്റി​യി​രു​ന്നി​ല്ല. നി​ല​വി​ൽ അ​ദ്ദേ​ഹം വീ​ട്ടി​ലി​ല്ല. വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ത്തി​ൽ ഹൈ​ക്കോ​ട​തി മു​ൻ​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പി.​സി. ജോ​ർ​ജി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ നി​ര്‍​ദേ​ശം ന​ൽ​കി​യ​ത്. ഡി​ജി​പി​യുടെ നിർദേശപ്രകാരമാണ് നടപടി.

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
42

രജിസ്ട്രേഷൻ വകുപ്പിന്റെ സേവനങ്ങൾ സുതാര്യമാക്കി ; രാമചന്ദ്രൻ കടന്നപ്പള്ളി

February 22, 2025
0

കോട്ടയം : ആധുനിക സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി രജിസ്ട്രേഷൻ വകുപ്പിന്റെ സേവനങ്ങൾ സുതാര്യമാക്കിയതായി രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. വാഴൂർ സബ് രജിസ്ട്രാർ ഓഫീസിന്റെ ഉദ്ഘാടനവും വാഴൂർ മിനി സിവിൽ സ്റ്റേഷൻ മന്ദിരത്തിന്റെ സമർപ്പണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ, ഇ-പേയ്മെൻറ് ,ഈ സ്റ്റാമ്പിങ് തുടങ്ങിയ സൗകര്യങ്ങളെല്ലാം രജിസ്ട്രേഷൻ വകുപ്പിൽ നടപ്പിലാക്കി കഴിഞ്ഞു. വർഷങ്ങൾ പഴക്കമുള്ള രേഖകളുടെ സംരക്ഷണം ഉൾപ്പെടെ ലക്ഷ്യമിട്ടാണ് നൂറുവർഷത്തിലധികം പഴക്കമുള്ള ഓഫീസുകൾ

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
47

മത വിദ്വേഷ പരാമര്‍ശം ; പി.​സി. ജോ​ര്‍​ജി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ നി​ർ​ദേ​ശം

February 22, 2025
0

ഈരാറ്റുപേട്ട: മത വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ ബി.ജെ.പി. നേതാവ് പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. രണ്ടു മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഈരാറ്റുപേട്ട പോലീസ് ജോര്‍ജിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കി. എന്നാല്‍, പി.സി. ജോര്‍ജ് വീട്ടിലില്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മകന്‍ ഷോണ്‍ ജോര്‍ജാണ് നോട്ടീസ് കൈപ്പറ്റിയത്. ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
39

ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് തീ​പി​ടി​ത്തം ; യു​വാ​വിന് ദാരുണാന്ത്യം

February 22, 2025
0

കോ​ട്ട​യം: വൈ​ക്കം മൂ​ത്തേ​ട​ത്തു​കാ​വ് റോ​ഡി​ല്‍ ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് തീ​പി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ടി​വി പു​ര​ത്ത് താ​മ​സി​ക്കു​ന്ന ശ്രീ​ഹ​രി(25) ആ​ണ് മരണപ്പെട്ടത്. ഇ​യാ​ള്‍​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​നെ ഗു​രു​ത​ര പ​രി​ക്കോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം ഉണ്ടായത്. ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യുതി പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. പി​ന്നാ​ലെ തീ ​പ​ട​രു​ക​യാ​യി​രു​ന്നു. അപകടത്തിൽ ബൈ​ക്ക് പൂ​ര്‍​ണ​മാ​യി ക​ത്തി ന​ശി​ച്ച നി​ല​യി​ലാ​ണ്.

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
43

സാ​റ്റ​ലൈ​റ്റ് ഫോ​ണു​മാ​യി ഇ​സ്രാ​യേ​ൽ സ്വ​ദേ​ശി പി​ടി​യി​ൽ

February 22, 2025
0

മു​ണ്ട​ക്ക​യം: അ​നു​മ​തി​യി​ല്ലാ​തെ സാ​റ്റ​ലൈ​റ്റ് ഫോ​ൺ ഉ​പ​യോ​ഗി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​സ്രാ​യേ​ൽ സ്വ​ദേ​ശി​അറസ്റ്റിൽ. ഡേ​വി​ഡ്എ​ലി ലി​സ് ബോ​ണ (75) എ​ന്ന​യാ​ളെ​യാ​ണ് മു​ണ്ട​ക്ക​യം പോ​ലീ​സ് പിടികൂടിയത്. കു​മ​ര​ക​ത്തു നി​ന്ന് തേ​ക്ക​ടി​യി​ലേ​ക്ക് പോ​കു​ന്ന യാ​ത്രാ​മ​ധ്യേ സാ​റ്റ​ലൈ​റ്റ് ഫോ​ൺ ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​ണ്ട​ക്ക​യ​ത്ത് ഇ​യാ​ളെ വ​ച്ച് പി​ടി​കൂ​ടു​യാ​യി​രു​ന്നു. ഇ​ന്‍റ​ലി​ജ​ൻ​സും, എ​ൻ​ഐ​എ​യും, പോ​ലീ​സും ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു. സാ​റ്റ​ലൈ​റ്റ് ഫോ​ൺ പി​ടി​ച്ചെ​ടു​ത്ത് മ​റ്റ് നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം സ്വ​ന്തം

Continue Reading
Kerala Kerala Mex Kerala mx Kottayam
0 min read
54

റാ​ഗിം​ഗ് കേ​സ് ; പ്ര​തി​ക​ളെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

February 21, 2025
0

കോ​ട്ട​യം: ഗാ​ന്ധി​ന​ഗ​ർ ന​ഴ്സിം​ഗ് കോ​ള​ജി​ലെ റാ​ഗിം​ഗ് കേ​സി​ലെ പ്ര​തി​ക​ളെ വീ​ണ്ടും ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ര​ണ്ടു ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ക​ളെ വീ​ണ്ടും റി​മാ​ൻ​ഡ് ചെ​യ്ത​ത്. കേ​സി​ൽ ഉ​ട​ൻ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി. കെ.​പി.​രാ​ഹു​ൽ​രാ​ജ്, സാ​മു​വ​ൽ ജോ​ൺ​സ​ൺ, എ​ൻ.​എ​സ്.​ജീ​വ, റി​ജി​ൽ ജി​ത്ത്, എ​ൻ.​വി.​വി​വേ​ക് എ​ന്നീ പ്ര​തി​ക​ളെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്.അ​ഞ്ചു പ്ര​തി​ക​ളെ​യും കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Kottayam
0 min read
45

46 ലിറ്റർ വിദേശമദ്യവുമായി ദമ്പതികൾ പിടിയിൽ

February 19, 2025
0

മണ്ണാർക്കാട്: കാഞ്ഞിരത്ത് 46 ലിറ്റർ വിദേശമദ്യവുമായി ദമ്പതികൾ എക്സൈസിന്റെ പിടിയിലായി. അട്ടപ്പാടി സ്വദേശികളായ പ്രതീഷ് (35), മീന (34) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്‌ച കാഞ്ഞിരം പള്ളിപ്പടിയിൽ വെച്ചായിരുന്നു സംഭവം നടന്നത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യം പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു.

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
43

മ​ദ്യ ല​ഹ​രി​യി​ല്‍ യു​വ​തിയുടെ അതിക്രമം ; നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്

February 19, 2025
0

കോ​ട്ട​യം: മ​ദ്യ​പി​ച്ച് ബ​സി​ൽ യാ​ത്ര ചെ​യ്ത യു​വ​തി യാ​ത്ര​ക്കാ​രെ ആ​ക്ര​മിച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം വാ​ഴൂ​ർ പ​തി​നാ​ലാം മൈ​ലിലാണ് സംഭവം നടന്നത്. ബസ് യാത്രക്കാരെ ആക്രമിച്ച പാ​ലാ സ്വ​ദേ​ശി​നി ബി​ന്ദു വേ​ലു​വി​നെ പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​ങ്ങ​നാ​ശേ​രി​യി​ല്‍ നി​ന്നും പു​ഞ്ച​വ​യ​ലി​ലേ​ക്ക് പോ​യ സ്വ​കാ​ര്യ ബ​സി​നു​ള്ളി​ലാ​ണ് മ​ദ്യ​പി​ച്ച് ലെ​ക്കു​കെ​ട്ട ബി​ന്ദു അ​ക്ര​മം അ​ഴി​ച്ചു വി​ട്ട​ത്. ബ​സി​നു​ള്ളി​ല്‍ വ​ച്ച് സ്ത്രീ​ക​ളെ അ​സ​ഭ്യം പ​റ​ഞ്ഞ ബി​ന്ദു പി​ന്നീ​ട് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ബ​സ് പ​തി​നാ​ലാം മൈ​ല്‍

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
34

പാ​ലാ – പൊ​ൻ​കു​ന്നം റോ​ഡി​ൽ വാഹനാപകടം

February 18, 2025
0

കോ​ട്ട​യം: പാ​ലാ – പൊ​ൻ​കു​ന്നം റോ​ഡി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​. അ​പ​ക​ട​ത്തി​ൽ ആ​റു​പേ​ർ​ക്ക് പരിക്കേറ്റു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ക​ട​യ​ത്തി​ന് സ​മീ​പ​മാ​ണ് മൂ​ന്നു കാ​റു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം വി​ട്ട ഫോ​ർ​ച്യൂ​ൺ കാ​ർ മ​റ്റ് ര​ണ്ട് കാ​റു​ക​ളി​ലും ഒ​രു ബൈ​ക്കി​ലും ഇ​ടു​ക​യാ​യി​രു​ന്നു. പൂ​ര​ണി സ്വ​ദേ​ശി​ക​ളും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.പ​രി​ക്കേ​റ്റ​വ​രെ പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
60

 നഴ്സിങ് കോളേജ് റാഗിങ്; പ്രതികളുടെ തുടർപഠനം വിലക്കും

February 15, 2025
0

കോട്ടയം : കോട്ടയം സർക്കാർ നഴ്‌സിംഗ് കോളേജ് ഹോസ്റ്റലിൽ നടന്ന റാഗിങ്ങിൽ പ്രതികളായ അ‍ഞ്ച് വിദ്യാർത്ഥികളുടെ പഠനം വിലക്കും. നഴ്സിങ് കൗണ്‍സിലിന്റേതാണ് തീരുമാനം. കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്(22), വയനാട് നടവയൽ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജിൽ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരുടെ പഠനത്തിനാണ് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. നഴ്സിങ് കൗണ്‍സിലിന്റെ തീരുമാനം കോളജിനെ അറിയിക്കും.

Continue Reading