Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: കൊ​വി​ഡ് ബാ​ധി​ത​യാ​യ യു​വ​തി​യെ ആം​ബു​ല​ൻ​സി​ൽ​വ​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി. കാ​യം​കു​ളം സ്വ​ദേ​ശി നൗ​ഫ​ലി​നെ​യാ​ണ് പ​ത്ത​നം​തി​ട്ട പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

2020 സെ​പ്റ്റം​ബ​ർ അ​ഞ്ചി​നാ​ണ് ആ​റ​ന്മു​ള​യി​ലെ മൈ​താ​ന​ത്ത് വെ​ച്ച് ആം​ബു​ല​ൻ​സി​ൽ യു​വ​തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​യി​രു​ന്നു പീഡനം നടന്നത്.

ക​നി​വ് 108 ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യി​രു​ന്നു നൗ​ഫ​ൽ. പത്തൊമ്പതുകാരിയായ പെ​ൺ​കു​ട്ടി​യു​മാ​യി ഇ​യാ​ൾ ഒ​റ്റ​യ്ക്കാ​ണ് അ​ടൂ​രി​ലേ​ക്ക് പോ​യ​ത്. വ​ഴി​മ​ധ്യേ ആം​ബു​ല​ൻ​സ് ആ​റ​ന്മു​ള​യി​ലെ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചു​വി​ട്ടു. ഇ​വി​ടെ വ​ച്ചാ​യി​രു​ന്നു പീഡിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *