കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് മർദനമേറ്റു
തൊടുപുഴ: കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് മർദനമേറ്റതായി പരാതി. ആനക്കയം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ കെ.എ. ജമാലിനെയാണ് (52) തെക്കുംഭാഗം വട്ടമറ്റം ഭാഗത്തു വച്ച് ബസ് തടഞ്ഞ് അഞ്ചംഗ സംഘം മർദിച്ചതായി പരാതിയിൽ പറയുന്നത്. പരിക്കേറ്റ ജമാൽ ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതേത്തുടർന്ന് ഇന്നലെ വൈകുന്നേരം അഞ്ചിനുള്ള ട്രിപ്പ് മുടങ്ങി. രാവിലെ എട്ടിനുള്ള ട്രിപ്പിൽ ബസിൽ കയറിയ വിദ്യാർഥി 100 രൂപ കൊടുത്തപ്പോൾ കീറിയ നോട്ടാണെന്ന് പറഞ്ഞ്
കാറും ലോറിയും കൂട്ടിയിടിച്ചു
മണർകാട് : മണർകാട് ഇല്ലിവളവിൽ കാറും ലോറിയും കൂട്ടി ഇടിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ കാർ യാത്രക്കാരായ കാനം സ്വദേശികൾ വിനോദ് (64 ) ബി.കെ.ബിജു (57) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ പാമ്പാടി ഇല്ലിവളവ് ഭാഗത്ത് മൂന്നുമണിയോടെയായിരുന്നു അപകടം.
വിവരാവകാശ നിയമപ്രകാരം കഴിയുന്നത്ര വേഗത്തിൽ വിവരങ്ങൾ നൽകണം
കോട്ടയം : വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ കഴിയുന്നത്ര വേഗം വിവരം നൽകണമെന്നാണ് വ്യവസ്ഥയെന്ന് വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ് പറഞ്ഞു. മറുപടി വൈകിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കും. കഴിയുന്നത്ര വേഗത്തിൽ പരമാവധി 30 ദിവസത്തിനുള്ളിൽ വിവരം നൽകണമെന്നാണ് നിയമത്തിൽ പറയുന്നത്. ഇതിന്റെ മറവിൽ 30 ദിവസം വരെ മറുപടി നൽകാൻ വെച്ചുതാമസിപ്പിക്കുന്ന പ്രവണതയുണ്ട്. അത് അംഗീകരിക്കാനാവില്ല. വിവരാവകാശ നിയമത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്ന ഇത്തരം നടപടികളിൽനിന്ന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ വിട്ടു
അയർക്കുന്നം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവീകരിച്ച ‘ഉമ്മൻചാണ്ടി കൾച്ചറൽ സെന്റർ’ ഉദ്ഘാടനവും ഓഐസിസി (യു കെ) നാഷണൽ പ്രസിഡന്റിന് സ്വീകരണവും സംഘടിപ്പിച്ചു
അയർക്കുന്നം: അയർക്കുന്നം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവീകരിച്ച ‘ഉമ്മൻചാണ്ടി കൾച്ചറൽ സെന്റർ’ ഉദ്ഘാടനവും നാട്ടുകാരിയായ ഓഐസിസി (യു കെ) പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസിന് സ്വീകരണവും സംഘടിപ്പിച്ചു. അയർകുന്നം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നവീകരിച്ച ഓഫീസിൽ (ഉമ്മൻചാണ്ടി കൾച്ചറൽ സെന്റർ) വച്ച് വ്യാഴാഴ്ച സംഘടിപ്പിച്ച അതിവിപുലമായ ചടങ്ങിന്റെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ച കോട്ടയം ഡി സി സി പ്രസിഡന്റ്
വീടിന് തീപിടിച്ചു; മൂകയും ബധിരയുമായ വയോധികയ്ക്ക് ദാരുണാന്ത്യം
കോട്ടയം: വീടിന് തീപിടിച്ച് മൂകയും ബധിരയുമായ വയോധികയ്ക്ക് ദാരുണാന്ത്യം. വൈക്കം ഇടയാഴം കൊല്ലന്താനം മേരി (75) ആണ് മരിച്ചത്. അടുപ്പില്‍ നിന്നും തീ പടര്‍ന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയം വീട്ടിൽ മേരി ഒറ്റയ്ക്കായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് അയല്‍വാസികള്‍ എത്തുകയും തീ അണക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. എന്നാൽ തീ അണയ്ക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് വൈക്കം പൊലീസും
തൊഴിലാളികൾക്ക് കഞ്ചാവ് എത്തിക്കുന്നത് ചോദ്യം ചെയ്തു; വൈക്കത്ത് കെ.എസ്.ഇ.ബി. കരാറുകാരനും കുടുംബത്തിനും നേരേ ആക്രമണം
വൈക്കം: കെ.എസ്.ഇ.ബി. കരാറുകാരനും കുടുംബത്തിനും നേരേ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ആക്രമണം. തൊഴിലാളികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നത് ചോദ്യം ചെയ്തതിനാണ് ആക്രമണം. കരാറുകാരന്റെ അച്ഛനും സഹോദരനും വെട്ടേറ്റു. കരാറുകാരന്‍ വൈക്കം കച്ചേരിത്തറയില്‍ മനാഫിന്റെ അച്ഛന്‍ കെ.എം. ഷാജി (52), സഹോദരന്‍ ബാദുഷ(18) എന്നിവര്‍ക്കാണ് വെട്ടേറ്റത്. മനാഫിന് കൈയ്ക്കും നെഞ്ചിനും പരിക്കേറ്റു. ഇവരെ ആക്രമിച്ച നാല് പേരടങ്ങുന്ന സംഘം ഓടിരക്ഷപ്പെട്ടു.ൽ വ്യാഴാഴ്ച രാത്രി 11 മണിയോടെ വൈക്കം പടിഞ്ഞാറെ നടയിലെ സ്വകാര്യ
കോട്ടയത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
കോട്ടയം: വൈക്കത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർ റോഡിലേക്ക് തെറിച്ച് വീണു. രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ബൈക്ക് യാത്രക്കാരായ കുടവെച്ചൂർ സ്വദേശി 35 കാരനായ നിധീഷ്, പൂച്ചാക്കൽ സ്വദേശി 19 കാരനായ അക്ഷയ് എന്നിവരാണ് മരിച്ചത്. വൈക്കം തോട്ടകത്ത് വെച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബൈക്കിൽ യാത്ര ചെയ്തിരുന്ന തോട്ടകം സ്വദേശി ആദിദേവിനെ പരിക്കുകളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു യുവാക്കളുടെയും
വൈക്കത്ത് ബൈക്കും കാറും കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കോട്ടയം: വൈക്കത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി പത്തരയോടെ വൈക്കം തോട്ടകത്താണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ കുടവെച്ചൂർ സ്വദേശി നിധീഷ് (35 ), പൂച്ചാക്കൽ സ്വദേശി അക്ഷയ് (19) എന്നിവരാണ് മരിച്ചത്. ബൈക്കിൽ മൂന്ന് പേരുണ്ടായിരുന്നു. ബൈക്കിൽ യാത്ര ചെയ്തിരുന്ന തോട്ടകം സ്വദേശി ആദിദേവിനെ പരിക്കുകളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു യുവാക്കളുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ലാബ് ടെക്നീഷ്യൻ നിയമനം
കോട്ടയം : കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കോട്ടയം റീജിയണു കീഴിലുള്ള കോട്ടയം മെഡിക്കൽ കോളജ്, ആലപ്പുഴ മെഡിക്കൽ കോളജ്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവയോടനുബന്ധിച്ചു പ്രവർത്തിക്കുന്ന കെ.എച്ച്.ആർ.ഡബ്ള്യു.എസ്, എ.സി.ആർ. ലാബുകളിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ്-2 തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജനുവരി 28ന് 11 മണിക്ക് കോട്ടയം മെഡിക്കൽ കോളജാശുപത്രി കെ.എച്ച്.ആർ.ഡബ്ള്യു.എസ്. പേവാർഡിലെ കോട്ടയം റീജണൽ മാനേജരുടെ കാര്യാലയത്തിൽ വെച്ചാണ് അഭിമുഖം. താൽപര്യമുള്ളവർ അന്നു രാവിലെ
വാട്ടർ അതോറിറ്റിക്ക് പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മിഷൻ
കോട്ടയം : നൽകാത്ത വാട്ടർ കണക്ഷന് ബിൽ നൽകിയതിനു ജല അതോറിറ്റി ഉപഭോക്താവിന് 20000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്. കോട്ടയം സ്വദേശിയായ ടി.എൻ. ബാബു നൽകിയ പരാതിയിലാണ് നടപടി. ബാബു വാട്ടർ കണക്ഷനുവേണ്ടി ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർക്ക് അപേക്ഷ നൽകിയിരുന്നു. കൈവശാവകാശ സർട്ടിഫിക്കറ്റ് കാലഹരണപ്പെട്ടെന്നറിയിച്ചതിനേത്തുടർന്ന് പുതിയത് നൽകുകയും മുദ്രപ്പത്രത്തിൽ കരാറിലേർപ്പെടുകയും ചെയ്തു. മീറ്ററും വാങ്ങി നൽകി. മീറ്റർ പരിശോധിച്ച ശേഷം