Kerala Kerala Mex Kerala mx Kollam
0 min read
47

ഓടയുടെ സ്ലാബ് തകർന്ന് കാൽനട യാത്രക്കാർക്ക് പരിക്കേറ്റു

January 21, 2025
0

കുളത്തൂർ: ഓടയ്ക്കുമേൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾ തകർന്ന് രണ്ട് കാൽനടയാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കോൺട്രാക്ടർക്കെതിരെ പൊലീസ് കേസെടുത്തു.ഓടയുടെ മേൽമൂടി നിർമ്മാണത്തിന് കരാറെടുത്ത തമിഴ്നാട് സ്വദേശിയായ കരാറുകാരനെതിരെയാണ് കേസ്.ജനുവരി 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദേശീയപാത 66ൽ കുളത്തൂർ ഗുരു നഗർ ഇൻഫോസിസിന് സമീപം ഓടയ്ക്കുമേൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകളാണ് തകർന്നത്.കൂലിപ്പണിക്കാരായ വാമനപുരം ആനച്ചൽ ഗവ. യു.പി.എസിന് സമീപം രതീഷ് (29),  സജി (44) എന്നിവർ ജോലി കഴിഞ്ഞ് സമീപത്തെ

Continue Reading
Kerala Kerala Mex Kerala mx Kollam
0 min read
46

ഗർഭിണിയായ 19കാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു; ഭർത്താവ് ഒളിവിൽ

January 20, 2025
0

കൊല്ലം: ഗർഭിണിയായ 19കാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കടയ്ക്കലിൽ കടയ്ക്കൽ പാട്ടിവളവ് ചരുവിളപുത്തൻ വീട്ടിൽ ശ്രുതി (19) ആണ് മരിച്ചത്. രണ്ടുമാസം മുമ്പാണ് പുനയം സ്വദേശിയായ മാഹിനെ പെൺകുട്ടി വിവാഹം കഴിച്ചത്. ശ്രുതിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ മാഹിൻ ഒളിവിൽ പോവുകയായിരുന്നു. ഇന്നലെ രാത്രി ഒമ്പതരമണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ശ്രുതിയെ കണ്ടെത്തിയത്. കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയക്കുമരുന്ന് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ

Continue Reading
Kerala Kerala Mex Kerala mx Kollam
0 min read
38

കൊല്ലം സ്വദേശിനിയായ പതിനാറുകാരി പ്രസവിച്ചു; പെൺകുട്ടിയുടെ മൊഴിയെടുത്ത് പൊലീസ്

January 20, 2025
0

കൊല്ലം: കൊല്ലം സ്വദേശിനിയായ പതിനാറുകാരി പ്രസവിച്ചു. ആലപ്പുഴയിലെ ഒരു ആശുപത്രിയിൽവെച്ചാണ് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിന് തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കുകയും ചെയ്തു. വിശദമായ അന്വേഷണം തുടങ്ങിയതായി ​പൊലീസ് അറിയിച്ചു. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
40

ബൈ​ക്ക് ടൂ​റി​സ്റ്റ് ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് യു​വാവ് മരിച്ചു

January 19, 2025
0

കൊ​ല്ലം: നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ ബൈ​ക്ക് ടൂ​റി​സ്റ്റ് ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് യു​വാവ് മരിച്ചു.കു​ന്നി​ക്കോ​ട് മേ​ലി​ല റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ട്ട​വ​ട്ടം സ്വ​ദേ​ശി ബി​ജി​ൻ (22) ആ​ണ് മരണപ്പെട്ടത്. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അപകടത്തിൽ ബി​ജി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി​.പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
53

വീടിന് തീപിടിച്ചു ; ഉപകരണങ്ങളും രേഖകളും കത്തിനശിച്ചു

January 19, 2025
0

പുത്തൂർ :ചൂണ്ടാലിൽ ഭാഗത്ത് വീടിന് തീപിടിച്ചു. വീട്ടുപകരണങ്ങളും രേഖകളും പൂർണമായും കത്തിനശിച്ചു. തെക്കുംചേരി സുരേഷ്‌ഭവനിൽ സുരേഷും കുടുംബവും വാടകയ്ക്കു താമസിക്കുന്ന കുഴയ്ക്കാട് ചൂണ്ടാലിൽ ബിജുഭവനിൽ ലീലാമ്മയുടെ വീടിനാണ് തീപിടിച്ചത്. ഓടിട്ട മേൽക്കൂരയായിരുന്നു വീടിന്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ടി.വി., ഫ്രിഡ്ജ് ഉൾപ്പെടെയുള്ള വൈദ്യുതോപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. വസ്ത്രങ്ങളും ഫർണിച്ചറും ആധാർ ഉൾപ്പെടെയുള്ള വിവിധ രേഖകളും കത്തിപ്പോയി. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.വീട്ടിൽ നിന്ന് പുക ഉയരുന്നതുകണ്ട് സമീപവാസികളാണ് ആദ്യം

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
47

വൈവിധ്യമുള്ള യാത്രാ പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി

January 16, 2025
0

കൊല്ലം : ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍ നിന്ന് വൈവിധ്യമാര്‍ന്ന യാത്രാ പാക്കേജുകളുമായി കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം. ജനുവരി 16ന് ഗവിയിലേക്കും 19ന് രാവിലെ അഞ്ചിന് ആദ്യത്തെ അന്തര്‍ സംസ്ഥാന ബഡ്ജറ്റ് ടൂറിസം യാത്ര കന്യാകുമാരിയിലേക്കും പുറപ്പെടും. തൃപ്പരപ്പ് വെള്ളച്ചാട്ടം, തക്കല പദ്മനാഭപുരം കൊട്ടാരം എന്നിവ കന്യാകുമാരി യാത്രയില്‍ ഉള്‍പ്പെടും. ജനുവരി 19, 21, 23 തീയതികളില്‍ ആലുവ തിരുവൈരാണിക്കുളം ദേവിയുടെ നടതുറപ്പ് പ്രമാണിച്ച് സംഘടിപ്പിക്കുന്ന തീര്‍ഥാടനത്തില്‍ കൊട്ടാരക്കര

Continue Reading
Kerala Kerala Mex Kerala mx Kollam
0 min read
56

സിനിമ തിയേറ്ററിനുളളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

January 13, 2025
0

കൊല്ലം: ചിതറയിൽ സിനിമ തിയേറ്ററിനുളളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂരിയാട് സ്വദേശിയായ 22കാരൻ അൻസറാണ് മരിച്ചത്. കാഞ്ഞിരത്തിൻമൂട് ശ്രീധന്യാ സിനിമാക്സിലെ ജീവനക്കാരനാണ് അൻസാർ. ജനാല കമ്പിയിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. രാവിലെ തിയേറ്ററിലെത്തിയ മറ്റൊരു തൊഴിലാളിയാണ് മൃതദേഹം കണ്ടത്. ചിതറ പൊലീസെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപളളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
36

കുഴിയിൽ വീണ് ടാങ്കർ ലോറി മറിഞ്ഞു

January 12, 2025
0

ചവറ : ദേശീയപാതയ്ക്കു സമീപം ടാങ്കർലോറി മറിഞ്ഞു. ശനിയാഴ്ച 11.30-ഓടെ ശങ്കരമംഗലം കെ.എം.എം.എൽ. കമ്പനിക്ക് സമീപത്തായിരുന്നു അപകടം ഉണ്ടായത്. കൊല്ലത്തു നിന്ന് പെയിന്റിങ്ങ് പൂർത്തിയാക്കി കൊണ്ടുവന്ന ലോറി കെ.എം.എം.എല്ലിനു സമീപത്ത് നിർത്തിയിട്ടതായിരുന്നു.ലോറി പുറകോട്ടെടുക്കുന്നതിനിടെ ദേശീയപാത വികസനത്തിനായി എടുത്ത കുഴിയിൽവീണ് മറിയുകയുമായിരുന്നു. അഗ്നിരക്ഷാസേനയെത്തി ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി.അപകടത്തിൽ ആർക്കും പരിക്കില്ല.

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
60

വാഹനത്തിൽ നിന്ന്‌ ഇന്ധനം ചോർന്നു

January 11, 2025
0

കുളത്തൂപ്പുഴ : വാഹനങ്ങളിൽ നിന്നുള്ള ഇന്ധനം ചോർന്നൊഴുകി. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കുളത്തൂപ്പുഴ ചോഴിയക്കോട് ജങ്ഷനു സമീപത്തെ വളവിലാണ് വാഹനത്തിൽ നിന്നുള്ള ഇന്ധനം റോഡിലേക്ക് ചോർന്നൊഴുകിയത്. റോഡിൽ ഓയിൽ കിടക്കുന്നതറിയാതെ എത്തിയ ചോഴിയക്കോട് സ്വദേശികളായ ഇരുചക്രവാഹന യാത്രികർ തെന്നിവീണതോടെയാണ് സംഭവം ആളുകളുടെ ശ്രദ്ധയിൽപെട്ടത്. ഇരുവരെയും ആശുപത്രിയിലെത്തിച്ച നാട്ടുകാർ വിവരം നൽകിയതിന്‍റെ അടിസ്ഥാനത്തിൽ കടയ്ക്കലിൽനിന്നെത്തിയ അഗ്നിരക്ഷാസേന ഇന്ധനം രാത്രിതന്നെ കഴുകി വൃത്തിയാക്കി. തമിഴ്നാട്ടിൽ നിന്നു ചരക്കുമായെത്തുന്ന വാഹനങ്ങളിൽ നിന്ന്‌ ചെറിയ തോതിൽ ഇന്ധനം

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
67

കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​റി​ഞ്ഞു ; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

January 11, 2025
0

കൊ​ല്ലം: നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​തി​ലി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞു. കൊ​ല്ലം മീ​യ​ണ്ണൂ​രി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. കൊ​ല്ല​ത്ത് നി​ന്ന് കു​ള​ത്തൂ​പ്പു​ഴ​യി​ലേ​ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട സ​മ​യ​ത്ത് ബ​സി​ൽ നാ​ൽ​പ​തോ​ളം യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു.ബ​സി​ന്‍റെ ആ​ക്സി​ൽ ഒ​ടി​ഞ്ഞ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Continue Reading