Your Image Description Your Image Description

കുളത്തൂർ: ഓടയ്ക്കുമേൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾ തകർന്ന് രണ്ട് കാൽനടയാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കോൺട്രാക്ടർക്കെതിരെ പൊലീസ് കേസെടുത്തു.ഓടയുടെ മേൽമൂടി നിർമ്മാണത്തിന് കരാറെടുത്ത തമിഴ്നാട് സ്വദേശിയായ കരാറുകാരനെതിരെയാണ് കേസ്.ജനുവരി 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ദേശീയപാത 66ൽ കുളത്തൂർ ഗുരു നഗർ ഇൻഫോസിസിന് സമീപം ഓടയ്ക്കുമേൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകളാണ് തകർന്നത്.കൂലിപ്പണിക്കാരായ വാമനപുരം ആനച്ചൽ ഗവ. യു.പി.എസിന് സമീപം രതീഷ് (29),  സജി (44) എന്നിവർ ജോലി കഴിഞ്ഞ് സമീപത്തെ എ.ടി.എമ്മിൽ നിന്ന് ക്യാഷ് എടുത്ത് തിരിച്ച് ഓടയ്ക്ക് മുകളിലൂടെ നടന്നുവരവെയാണ് അപകടത്തിപ്പെട്ടത്.

അപകടത്തിൽ രതീഷിന്റെ ഇടതുകാൽ ഒടിയുകയും സജിയുടെ തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *