സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും
Kerala Kerala Mex Kerala mx Malappuram
0 min read
84

സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും

December 29, 2023
0

കൊണ്ടോട്ടി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ പുളിക്കൽ പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വർക്കർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും ജനുവരി മൂന്ന്, നാല് തിയതികളിൽ കൊണ്ടോട്ടി തുറക്കലിലുള്ള ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ നടക്കും. അപേക്ഷകർ അസ്സൽ രേഖകളുമായി ഹാജരാവണം. അഭിമുഖ അറിയിപ്പ് അപേക്ഷകർക്ക് തപാൽ മുഖേന അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ കൊണ്ടോട്ടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 04832713315.

Continue Reading
നോര്‍ക്ക-കേരളാ ബാങ്ക് ലോൺ മേള ജനുവരി ആറിന് പൊന്നാനിയില്‍
Kerala Kerala Mex Kerala mx Malappuram
1 min read
41

നോര്‍ക്ക-കേരളാ ബാങ്ക് ലോൺ മേള ജനുവരി ആറിന് പൊന്നാനിയില്‍

December 28, 2023
0

പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി 2024 ജനുവരി ആറിന് മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. പൊന്നാനി സി.വി ജംങ്ഷനിലെ ആര്‍.വി പാലസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ നടക്കുന്ന ക്യാമ്പ് നോര്‍ക്കറൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം,

Continue Reading
ജലസംരക്ഷണം: അവലോകന യോഗം ചേർന്നു
Kerala Kerala Mex Kerala mx Malappuram
0 min read
32

ജലസംരക്ഷണം: അവലോകന യോഗം ചേർന്നു

December 28, 2023
0

കേന്ദ്ര സർക്കാരിന്റെ ജല ശക്തി അഭിയാന്റെ കീഴിൽ ജില്ലയിൽ നടക്കുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ കളക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. ഭൂ ജലവകുപ്പിലെ ഹൈഡ്രോ ജിയോളജിസ്റ്റ് എ.പി ശ്രീജിത്ത് പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു. സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിലെ സയന്റിസ്റ്റ് കുൽദീപ് ഗോപാൽ ഭർട്ടാരിയ, ജല ശക്തി അഭിയാൻ സെൻട്രൽ നോഡൽ ഓഫീസർ സുർജിത് കാർത്തികേയൻ എന്നിവർ പദ്ധതി

Continue Reading
വാഴയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമനം
Kerala Kerala Mex Kerala mx Malappuram
0 min read
37

വാഴയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമനം

December 27, 2023
0

മലപ്പുറം വാഴയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള എം.ബി.ബി.എസ് ബിരുദവും (ടി.സി.എം.സി രജിസ്‌ട്രേഷൻ) പ്രവർത്തി പരിചയവുമാണ് യോഗ്യത. സ്ഥാപനത്തിന്റെ പരിധിയിൽ സ്ഥിരതാമസമുള്ളവർക്ക് മുൻഗണനയുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും, പകർപ്പുകളും, സ്വയം തയ്യാറാക്കിയ ബയോഡാറ്റയുമായി ഡിസംബർ 29ന് ഉച്ചയ്ക്ക് രണ്ടിന് വാഴയൂർ കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9496135286.

Continue Reading
കളിക്കളത്തിൽ കുതിക്കാനൊരുങ്ങി മലപ്പുറം: ജില്ലാതല കായിക മഹോത്സവം 28 മുതൽ
Kerala Kerala Mex Kerala mx Malappuram
1 min read
71

കളിക്കളത്തിൽ കുതിക്കാനൊരുങ്ങി മലപ്പുറം: ജില്ലാതല കായിക മഹോത്സവം 28 മുതൽ

December 27, 2023
0

കായിക രംഗത്തെ മികച്ച മന്നേറ്റം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല കായിക മഹോത്സവം ഡിസംബർ 28 മുതൽ 31 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വ്യത്യസ്ത കായിക ഇനങ്ങളെ പൊതുജനങ്ങളെ പരിചയപ്പെടുത്തുക, ജില്ലയിലെ കായികമേഖലയിലെ പുരോഗതിയും ലക്ഷ്യമിട്ട് നടത്തുന്ന പരിപാടി മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ, പൊന്നാനി, തിരൂർ എന്നിവിടങ്ങളിലാണ് നടക്കുക. പുതിയ കായിക താരങ്ങളെ കണ്ടെത്താനും വ്യത്യസ്ത കായിക ഇനങ്ങളിലേക്ക് ആഷർഷിക്കാനും പദ്ധതികൊണ്ട്

Continue Reading
ഉദ്യോഗഭേരി’ സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിന് തുടക്കം
Kerala Kerala Mex Kerala mx Malappuram
1 min read
49

ഉദ്യോഗഭേരി’ സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിന് തുടക്കം

December 26, 2023
0

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ പട്ടിക ജാതി വികസന ഓഫീസിന്റെയും ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഉദ്യോഗഭേരി’ സൗജന്യ മത്സര പരീക്ഷാ പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പട്ടികജാതി യുവതി യുവാക്കൾക്കായുള്ള 60 ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലനം നൽകുന്നത്. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ്

Continue Reading
കരിപ്പൂരിൽ സ്വർണവേട്ട; 98 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
Kerala Kerala Mex Kerala mx Malappuram
1 min read
83

കരിപ്പൂരിൽ സ്വർണവേട്ട; 98 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

December 25, 2023
0

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ്ണവേട്ട. ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1706ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. 98 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. പാലക്കാട് വായംപുറം പുത്തന്‍പീടിക മുജീബാണ് പിടിയിലായത്. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്.

Continue Reading
മലപ്പുറത്ത് തെരുവുനായ് ആക്രമണം: നിരവധി പേർക്ക് കടിയേറ്റു
Kerala Kerala Mex Kerala mx Malappuram
0 min read
94

മലപ്പുറത്ത് തെരുവുനായ് ആക്രമണം: നിരവധി പേർക്ക് കടിയേറ്റു

December 25, 2023
0

പുളിക്കൽ (കൊണ്ടോട്ടി): മലപ്പുറം പുളിക്കൽ മേഖലയിൽ നിരവധി പേർക്ക് തെരുവുനായുടെ ആക്രമണം. പുളിക്കൽ, ചേവായൂർ, ചാമപറമ്പ് ഭാഗങ്ങളിലായി വിദ്യാർഥികളുൾപ്പടെ പത്തിലധികം പേർക്ക് കടിയേറ്റു. പരിക്കേറ്റവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലർക്കും മുഖത്തും കാലിനും കൈക്കുമാണ് നായയുടെ കടിയേറ്റത്. നായക്ക് പേവിഷബാധയുണ്ടോയെന്ന് സംശയമുണ്ട്. നാട്ടുകാർ ചേർന്ന് നായയെ പിടികൂടിയതായാണ് വിവരം.

Continue Reading
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാന്‍ പുതിയ സംഘം
Kerala Kerala Mex Kerala mx Malappuram
1 min read
82

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാന്‍ പുതിയ സംഘം

December 25, 2023
0

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാന്‍ ജില്ലയില്‍ പുതിയ സംഘം വരുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സണായി പുതിയ സംഘടന വരുന്നത്. സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍ (എസ്.പി.സി.എ ) എന്നാണ് സംഘടനയുടെ പേര്. എല്ലാ ജില്ലയിലും ഇത്തരത്തില്‍ സംഘം രൂപീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. സഹകരണ സൊസൈറ്റി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്താണ് സംഘം പ്രവര്‍ത്തിക്കുക. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുക, ദുരിതമനുഭവിക്കുന്ന

Continue Reading
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
90

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

December 25, 2023
0

ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. താനൂർ കോർമൻതല എ.എം.എൽ.പി സ്കൂളിൽ വെച്ച് നടന്ന സൗജന്യമെഡിക്കൽ ക്യാമ്പ് താനൂർ നഗരസഭ ചെയർമാൻ പി.പി ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ .പി അലി അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. താനൂർ മൂലക്കൽ അജിനോറ ജനത ഹോസ്പിറ്റൽ, തിരൂർ അൽ മനാറ കണ്ണാശുപത്രി എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം

Continue Reading