Your Image Description Your Image Description
Your Image Alt Text

ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. താനൂർ കോർമൻതല എ.എം.എൽ.പി സ്കൂളിൽ വെച്ച് നടന്ന സൗജന്യമെഡിക്കൽ ക്യാമ്പ് താനൂർ നഗരസഭ ചെയർമാൻ പി.പി ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു.

നഗരസഭ ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ .പി അലി അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. താനൂർ മൂലക്കൽ അജിനോറ ജനത ഹോസ്പിറ്റൽ, തിരൂർ അൽ മനാറ കണ്ണാശുപത്രി എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം നൽകിയ ക്യാമ്പിൽ ജനറൽ മെഡിസിൻ, ഇ.എൻ.ടി, നേത്രരോഗം തുടങ്ങിയ വിഭാഗങ്ങളിൽ സൗജന്യ പരിശോധനയും മരുന്നും നൽകി.

ചടങ്ങിൽ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർമാരായ മുഹമ്മദ് സജീർ, ശ്രീജേഷ് , ശ്രീകുമാർ, പി അൻസാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *