കാണക്കാരി ഗ്രാമപഞ്ചായത്തിൽ സോളാർ സിസ്റ്റം സ്ഥാപിച്ചു
Kerala Kerala Mex Kerala mx Kottayam
0 min read
20

കാണക്കാരി ഗ്രാമപഞ്ചായത്തിൽ സോളാർ സിസ്റ്റം സ്ഥാപിച്ചു

March 10, 2024
0

കോട്ടയം: കാണക്കാരി ഗ്രാമപഞ്ചായത്തിലെ നവീകരിച്ച സോളാർ സിസ്റ്റത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. കാണക്കാരി ഗ്രാമപഞ്ചായത്തിൽ നിലവിലുണ്ടായിരുന്ന 7.5 കെ.വി. സോളാർ ഇൻവെർട്ടർ മാറ്റി 10 കിലോവാട്ട് ഹൈബ്രിഡ് സോളാർ ഇൻവെർട്ടറാണ് സ്ഥാപിച്ചിരിക്കുന്ത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വിനീത രാഗേഷ്, ലൗലിമോൾ വർഗ്ഗീസ്, കാണക്കാരി അരവിന്ദാക്ഷൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിൻസി സിറിയക്, തമ്പി

Continue Reading
ചെറുവള്ളിപ്പാലം നിർമ്മാണോദ്ഘാടനം നിർവഹിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
34

ചെറുവള്ളിപ്പാലം നിർമ്മാണോദ്ഘാടനം നിർവഹിച്ചു

March 6, 2024
0

നിർമ്മാണം നടക്കുന്ന എല്ലാ പാലങ്ങളുടെയും പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ പൂർത്തീകരിക്കുന്നതിനായി മാസം തോറും പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. മണിമലയാറിന് കുറുകെ പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയേയും മണിമല – പഴയിടം- ചേനപ്പാടി റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ചെറുവള്ളിപ്പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് വർഷം കൊണ്ട് സംസ്ഥാനത്ത് നൂറ് പാലങ്ങൾ പൂർത്തീകരിച്ച് പശ്ചാത്തല വികസനം സാധ്യമാക്കിയെന്നും അദ്ദേഹം

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
32

പട്ടയ നടപടികൾ ത്വരിതപ്പെടുത്തുന്നതിന് റവന്യു മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

February 29, 2024
0

കോട്ടയം ജില്ലയിലെ പട്ടയ നടപടികൾ ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘടനാ പ്രതിനിധികളുടെയും യോഗം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി വടക്ക്, തെക്ക്, കോരുത്തോട്, മുണ്ടക്കയം എന്നീ വില്ലേജുകളിലായി ഏഴായിരത്തിലധികം പട്ടയ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി മുണ്ടക്കയം കേന്ദ്രമാക്കി സ്‌പെഷ്യൽ തഹസിൽദാർ ഓഫീസ് ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. മലയോര പട്ടയവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം- പരിസ്ഥിതി

Continue Reading
പൾസ് പോളിയോ: കോട്ടയം ജില്ലയിൽ 96700 കുട്ടികൾക്ക് തുള്ളിമരുന്നു നൽകും
Kerala Kerala Mex Kerala mx Kottayam
0 min read
25

പൾസ് പോളിയോ: കോട്ടയം ജില്ലയിൽ 96700 കുട്ടികൾക്ക് തുള്ളിമരുന്നു നൽകും

February 29, 2024
0

പൾസ് പോളിയോ യജ്ഞത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ അഞ്ചുവയസ്സിനു താഴെയുളള 96,698 കുട്ടികൾക്ക് മാർച്ച് മൂന്നിനു തുള്ളി മരുന്ന് നൽകും. ഇതിനായി 1292 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. തുള്ളിമരുന്നു നൽകാൻ പരിശീലനം സിദ്ധിച്ച 2584 സന്നദ്ധപ്രവർത്തകരേയും നിയോഗിച്ചിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങൾ, അങ്കൺവാടികൾ, സ്വകാര്യ ആശുപത്രികൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയിലാണ് സാധാരണ ബൂത്തുകൾ പ്രവർത്തിക്കുക. രാവിലെ എട്ടുമണി മുതൽ വൈകിട്ട് അഞ്ചുമണിവരെയാണ് ബൂത്തുകൾ പ്രവർത്തിക്കുക. 41 ട്രാൻസിറ്റ് ബൂത്തുകൾ, 12 മൊബൈൽ ബൂത്തുകൾ

Continue Reading
നെടുംകുന്നം, കറുകച്ചാൽ, കങ്ങഴ ഗ്രാമപഞ്ചായത്തുകളിൽ  ജലജീവൻ പദ്ധതിക്ക് തുടക്കം
Kerala Kerala Mex Kerala mx Kottayam
0 min read
32

നെടുംകുന്നം, കറുകച്ചാൽ, കങ്ങഴ ഗ്രാമപഞ്ചായത്തുകളിൽ ജലജീവൻ പദ്ധതിക്ക് തുടക്കം

February 28, 2024
0

കോട്ടയം : ജലജീവൻ മിഷൻ പദ്ധതിയുടെ കീഴിൽ നെടുംകുന്നം, കറുകച്ചാൽ, കങ്ങഴ ഗ്രാമ പഞ്ചായത്തുകൾക്കായുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടത്തി. നെടുംകുന്നം ജംങ്ഷനിൽ നടന്ന ചടങ്ങ് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ജെ ബീന അദ്ധ്യക്ഷത വഹിച്ചു. മൂന്ന് പഞ്ചായത്തുകളിലുമായി 13398 കുടുംബങ്ങൾക്ക് പദ്ധതി പ്രകാരം കുടിവെള്ളം ലഭിക്കും. 236.56 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. നെടുംകുന്നം പഞ്ചായത്തിലെ മുളയംവേലിയിൽ

Continue Reading
പനമറ്റം സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടം   ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kottayam
1 min read
30

പനമറ്റം സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

February 28, 2024
0

കോട്ടയം: പനമറ്റം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ കിഫ്ബി വഴി മൂന്ന് കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പൊതു വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായിരുന്നു. സ്‌കൂൾ തല ഉദ്ഘാടനം മാണി സി കാപ്പൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ചടങ്ങിൽ അധ്യക്ഷയായിരുന്നു. വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ കെ.ജെ. പ്രസാദ് പദ്ധതി

Continue Reading
നെടുംകുന്നം ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടംമുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx Kottayam
0 min read
24

നെടുംകുന്നം ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടംമുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

February 28, 2024
0

കോട്ടയം: സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവിട്ട നെടുംകുന്നം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സ്‌കൂൾതലത്തിൽ നടന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ശിലാഫലക അനാച്ഛാദനം നിർവഹിച്ചു .വിദ്യാകിരണം ജില്ലാ

Continue Reading
അരീപ്പറമ്പ് ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
25

അരീപ്പറമ്പ് ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു

February 26, 2024
0

കോട്ടയം മണർകാട് ഗ്രാമ പഞ്ചായത്തിലെ അരീപ്പറമ്പ് ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ആരോഗ്യ പരിപാലന രംഗത്ത് കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. നിതി ആയോഗിന്റെ കണക്കുകൾ പ്രകാരം ആരോഗ്യ സുരക്ഷയിൽ രാജ്യത്ത് ഒന്നാമത് നിൽക്കുന്ന സംസ്ഥാനം കേരളമാണ്. പുതുതായി ആരംഭിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരോഗ്യ രംഗത്തെ പശ്ചാത്തല വികസനങ്ങൾക്ക് മുതൽക്കൂട്ടാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. റർബൻ മിഷൻ

Continue Reading
കോട്ടയം ജില്ലയിൽ കാപ്‌കോസ് ആധുനിക റൈസ് മിൽ നിർമാണത്തിനു തുടക്കം
Kerala Kerala Mex Kerala mx Kottayam
1 min read
25

കോട്ടയം ജില്ലയിൽ കാപ്‌കോസ് ആധുനിക റൈസ് മിൽ നിർമാണത്തിനു തുടക്കം

February 26, 2024
0

സഹകരണമേഖലയിൽ കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാപ്കോസ്) ആരംഭിക്കുന്ന ആധുനിക റൈസ് മില്ലിന്റെ ശിലാസ്ഥാപനം കോട്ടയം ജില്ലയിലെ കിടങ്ങൂർ കൂടല്ലൂരിൽ സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.കാപ്‌കോസിന്റെ ആധുനിക റൈസ് മിൽ നെൽ കർഷകരുടെ കണ്ണീരൊപ്പുന്ന വ്യവസായസ്ഥാപനമായി മാറുമെന്ന് മന്ത്രി പറഞ്ഞു. നെല്ലുസംഭരണത്തിൽ കർഷകർ നേരിടുന്ന പ്രതിസന്ധികൾ മനസിലാക്കിയാണ് സഹകരണമേഖലയിൽ റൈസ് മിൽ സ്ഥാപിക്കുന്നതിന് തീരുമാനിച്ചത്. കാപ്‌കോസിന്റെ ആധുനിക റൈസ് മില്ലിന്റെ നിർമാണം

Continue Reading
എംബാങ്ക്മെന്റ് മത്സ്യകൃഷിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
15

എംബാങ്ക്മെന്റ് മത്സ്യകൃഷിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

February 23, 2024
0

എംബാങ്ക്മെന്റ് മത്സ്യകൃഷിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു നിർവഹിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ചെട്ടിച്ചാൽ കനാലിൽ ആയിരം വരാൽ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ടാണ് ഉദ്‌ഘാടനം നിർവഹിച്ചത്. ചെട്ടിച്ചാലിലെ രണ്ട് ഹെക്ടർ വരുന്ന ജലാശയമാണ് മൽസ്യകൃഷിയ്ക്കായി തിരഞ്ഞെടുത്തത്. നവോദയ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പടിഞ്ഞാറേക്കര നവോദയ ഫിഷ് ഫാമിംഗ് ക്ലബ്ബാണ് പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നത്. പ്രധാന ജലസ്രോതസ്സിനോട് ചേർന്ന് കിടക്കുന്ന ചെറിയ ചാനലുകൾ, ജലസേചന കനാലുകൾ

Continue Reading