Your Image Description Your Image Description

കോട്ടയം: സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവിട്ട നെടുംകുന്നം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

സ്‌കൂൾതലത്തിൽ നടന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ശിലാഫലക അനാച്ഛാദനം നിർവഹിച്ചു .വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ.ജെ. പ്രസാദ് പദ്ധതി വിശദീകരിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ്.കെ. മണി, നെടുങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ നൗഷാദ്, വൈസ് പ്രസിഡന്റ് രവി വി. സോമൻ, ജില്ലാ പഞ്ചായത്തംഗം ഹേമലത പ്രേം സാഗർ, ബ്ലോക്ക് പഞ്ചായത്തംഗം ലതാ ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗം ഷിനു സുനിൽ, പ്രിൻസിപ്പൽ എസ്.ആർ അന്നപൂർണ, ഹെഡ്മിസ്ട്രസ് എം.കെ ജയശ്രീ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *