Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ 19 ദിവസത്തെ വിദേശയാത്രയ്ക്ക് പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വകാര്യയാത്രയാണ് മുഖ്യമന്ത്രി നടത്തുന്നതെങ്കിൽ പണം സ്വന്തം കൈയ്യിൽ നിന്നും ചിലവഴിക്കുകയാണ് ചെയ്യേണ്ടത്. നാടിൻ്റെ ആവശ്യങ്ങൾക്ക് ഭരണാധികാരികൾ വിദേശത്ത് പോകുമ്പോഴാണ് ഖജനാവിലെ പണം ഉപയോഗിക്കേണ്ടത്. എന്നാൽ കേരള മുഖ്യമന്ത്രി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതാണ് പതിവ്. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ യാത്രയുടെ വിശദാംശങ്ങൾ അറിയുമോയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

മാത്യു കുഴൽനാടൻ്റെ മാസപ്പടി കേസിലെ ഹർജി ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ ഭാഗമായിട്ടുള്ളതാണ്. പിണറായി വിജയനെ രക്ഷിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണോ ഹർജി നൽകിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇൻഡി മുന്നണിയുടെ ഉന്നതനേതാക്കൾക്ക് ഇതിൽ പങ്കുണ്ട്. മാസപ്പടി കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇൻഡി നേതാക്കൾ നടത്തുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *