Your Image Description Your Image Description
Your Image Alt Text

കോട്ടയം: പനമറ്റം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ കിഫ്ബി വഴി മൂന്ന് കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പൊതു വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായിരുന്നു.

സ്‌കൂൾ തല ഉദ്ഘാടനം മാണി സി കാപ്പൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ചടങ്ങിൽ അധ്യക്ഷയായിരുന്നു. വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ കെ.ജെ. പ്രസാദ് പദ്ധതി വിശദീകരണം നടത്തി. എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിമ്മിച്ചൻ ഈറ്റത്തോട്ട്, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാ മോൾ, ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ.എം.കെ. രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗം എസ്.ഷാജി, വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ, കൈറ്റ് ജില്ലാ കോർഡിനേറ്റർ കെ.ബി. ജയശങ്കർ, സ്‌കൂൾ പ്രിൻസിപ്പൽ കെ.കെ.ഹരികൃഷ്ണൻ ചെട്ടിയാർ, പ്രധാനധ്യാപിക എം.ഡി. പ്രിയ, പി.ടി.എ പ്രസിഡന്റ് ബി. ഹരികൃഷ്ണൻ, പനമറ്റം ദേശീയ വായനശാല പ്രസിഡന്റ് എസ്.രാജീവ്, സ്റ്റാഫ് സെക്രട്ടറി ഡോ.ജി.അജയകുമാർ എന്നിവർ പ്രസംഗിച്ചു.
സ്‌കൂളിന്റെ പഴയ കെട്ടിടം പൊളിച്ച് മാറ്റിയാണ് 10900 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള പുതിയ കെട്ടിടം പണിതത്. രണ്ട് നിലകളോട് കൂടിയ പുതിയ കെട്ടിടത്തിൽ 12 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും 14 ടോയ്‌ലറ്റുകളുമാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *