ജീവിതഗുണനിലവാര സൂചികയിൽ മേഖലയിൽ ഖത്തർ മുൻനിരയിൽ
Kerala Kerala Mex Kerala mx Pravasi
1 min read
45

ജീവിതഗുണനിലവാര സൂചികയിൽ മേഖലയിൽ ഖത്തർ മുൻനിരയിൽ

December 28, 2023
0

നുംബിയോയുടെ ജീവിതഗുണനിലവാര സൂചികയിൽ മേഖലയിൽ ഖത്തർ മുൻനിരയിൽ.ഈ മാസം അപ്‌ഡേറ്റ് ചെയ്ത സൂചികയിൽ 169.77 പോയിന്റ് ആണ് ഖത്തറിനുള്ളത്. വ്യക്തികളുടെ ഉയർന്ന വാങ്ങൽ ശേഷി, സേഫ്റ്റി, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, മതിയായ ആരോഗ്യ പരിചരണം തുടങ്ങിയ വിഭാഗങ്ങളിലാണ് ഉയർന്ന സ്‌കോർ. വ്യക്തികളുടെ പർച്ചേസിങ് ശേഷിയുടെ കാര്യത്തിൽ 127.79, സേഫ്റ്റിയുടെ കാര്യത്തിൽ 84.56, ആരോഗ്യ പരിചരണ സൂചികയിൽ 73.13 എന്നിങ്ങനെ സൂചികയിൽ ഉയർന്ന സ്‌കോറുകളാണ് ഖത്തർ നേടിയത്. കാലാവസ്ഥ, അന്തരീക്ഷ മലിനീകരണം

Continue Reading
ജിസിസി റെയിൽ 2028ൽ സർവീസ് ആരംഭിക്കുമെന്ന് കുവൈത്ത്
Kerala Kerala Mex Kerala mx Pravasi
0 min read
37

ജിസിസി റെയിൽ 2028ൽ സർവീസ് ആരംഭിക്കുമെന്ന് കുവൈത്ത്

December 28, 2023
0

ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ജിസിസി റെയിൽ 2028ൽ സർവീസ് ആരംഭിക്കുമെന്ന് കുവൈത്ത്. ഇക്കാര്യത്തിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും നിർമാണം, നടത്തിപ്പ് എന്നിവ സംബന്ധിച്ച പഠനങ്ങൾ പൂർത്തിയാക്കിയതായും  റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട് പബ്ലിക് അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ ഖാലിദ് ദാവി വ്യക്തമാക്കി. പദ്ധതി നടപടികൾ ഉടൻ ആരംഭിക്കും. 10 രാജ്യാന്തര കമ്പനികൾ ടെൻഡർ സമർപ്പിച്ചതിൽ സാങ്കേതിക മികവും കുറഞ്ഞ തുകയും  രേഖപ്പെടുത്തുന്ന കമ്പനിയെ തിരഞ്ഞെടുത്ത് ഏൽപിക്കും. ഈ കമ്പനിക്ക്

Continue Reading
കാര്‍ഷികാധിഷ്ഠിത ജീവനോപാധികളുടെ വിതരണോദ്ഘാടനം നടന്നു
Kerala Kerala Mex Kerala mx
1 min read
44

കാര്‍ഷികാധിഷ്ഠിത ജീവനോപാധികളുടെ വിതരണോദ്ഘാടനം നടന്നു

December 28, 2023
0

പത്തനംതിട്ട: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന പട്ടികജാതി ഉപപദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഐ.സി.എ.ആര്‍-കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കാര്‍ഷികാധിഷ്ഠിത ജീവനോപാധികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ. ശശി അദ്ധ്യക്ഷത വഹിച്ചു. അത്രപ്പാട്ട് കോളനിയെ മുട്ട ഉല്പാദനത്തില്‍ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെയും കൂടിന്റെയും വിതരണ ഉദ്ഘാടനം ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

Continue Reading
കേരള പോസ്റ്റൽ സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി ജെ.ടി. വെങ്കിടേശ്വരലു ചുമതലയേറ്റു
Kerala Kerala Mex Kerala mx
1 min read
34

കേരള പോസ്റ്റൽ സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി ജെ.ടി. വെങ്കിടേശ്വരലു ചുമതലയേറ്റു

December 28, 2023
0

കേരള പോസ്റ്റൽ സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി ജെ.ടി. വെങ്കിടേശ്വരലു ചുമതലയേറ്റു. ഹയർ അഡ്മിനിസ്ട്രേറ്റീവ് ഗ്രേഡിലേക്ക് (എച്ച്എജി) സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്നാണ് പുതിയ പദവിയിലേക്കുള്ള പ്രവേശനം. 1994 ബാച്ചിലെ ഇന്ത്യൻ പോസ്റ്റൽ സർവീസ് ഓഫീസറായ ശ്രീ ജെ.ടി. വെങ്കിടേശ്വരലു തെലങ്കാനയിലെ ഭദ്രാചലം സ്വദേശിയാണ്. പോസ്റ്റൽ സർവീസ് (എച്ച്ക്യു) തമിഴ്നാട് സർക്കിൾ ഡയറക്ടർ, തമിഴ്നാട് സെൻട്രൽ റീജിയൻ ട്രിച്ചി പോസ്റ്റ്മാസ്റ്റർ ജനറൽ,  മെയിൽസ് & ബിഡി തമിഴ്നാട് സർക്കിൾ പോസ്റ്റ്മാസ്റ്റർ ജനറൽ

Continue Reading
സീവീഡ് ഹൽവ, നീരാളി ഫ്രൈ, ചാമ സാഗരസദ്യ, വരഗ് ബിരിയാണി… ഭക്ഷ്യപ്രേമികളെ ആകർഷിച്ച് മില്ലറ്റും മീനും പ്രദർശന ഭക്ഷ്യമേള
Kerala Kerala Mex Kerala mx
1 min read
36

സീവീഡ് ഹൽവ, നീരാളി ഫ്രൈ, ചാമ സാഗരസദ്യ, വരഗ് ബിരിയാണി… ഭക്ഷ്യപ്രേമികളെ ആകർഷിച്ച് മില്ലറ്റും മീനും പ്രദർശന ഭക്ഷ്യമേള

December 28, 2023
0

കൊച്ചി:  കടൽപായൽ (സീവീഡ്) ഹൽവ, നീരാളി പൊരിച്ചത്, ചാമ സാഗരസദ്യ, വരഗ് ബിരിയാണി തുടങ്ങി അനേകം ചെറുധാന്യ-മീൻ രുചിവൈവിധ്യങ്ങളുമായി സിഎംഎഫ്ആർഐയിൽ ‘മില്ലറ്റും മീനും’ പ്രദർശന ഭക്ഷ്യമേളക്ക് തുടക്കമായി. ചാമക്കൊപ്പം ചെമ്മീൻ, കൂന്തൽ, കക്ക, മൂന്ന് തരം മീൻവിഭവങ്ങൾ അടങ്ങിയതാണ് ചാമ സാഗരസദ്യ. ബജ്റ ചേർത്തുണ്ടാക്കിയ കപ്പ, ചെറുധാന്യ പാൽകഞ്ഞി, തിന-മീൻ ബിരിയാണി, ബജ്റ സ്മൂത്തി, റാഗി ലഡു, സീവീഡ് കുക്കീസ്, മില്ലറ്റ്-ഫ്രൂട്ട് പായസം, ചെറുധാന്യ പലഹാരങ്ങൾ, ലക്ഷദ്വീപിലെ പത്തീര്, മീൻ

Continue Reading
ഷഹബാസ് അമന്റെ സ്വരമാധുര്യത്തിൽ അലിഞ്ഞ് സരസ് വേദി
Kerala Kerala Mex Kerala mx
0 min read
34

ഷഹബാസ് അമന്റെ സ്വരമാധുര്യത്തിൽ അലിഞ്ഞ് സരസ് വേദി

December 28, 2023
0

എറണാകുളം: പ്രശസ്ത ഗായകൻ ഷഹബാസ് അമന്റെ ഗസൽ ഈണത്തിലെ മാന്ത്രിക സ്വര മാധുര്യത്തിൽ അലിഞ്ഞു ചേർന്ന് സരസ് മേളയുടെ എട്ടാം ദിനം. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെ ആരംഭിച്ച സംഗീതവിരുന്ന് ജനത്തെ രണ്ടു മണിക്കൂറോളം ആസ്വാദനത്തിന്റെ നെറുകയിൽ എത്തിച്ചു. നിറഞ്ഞ വേദിയെ സാക്ഷിയാക്കി ജനപ്രിയ ഗാനങ്ങൾ ഓരോന്നായി അദ്ദേഹം ആലപിച്ചപ്പോൾ മൂളിയും, കൈയടിച്ചും, തലയാട്ടിയും, ചുവടുകൾ വച്ചും ആസ്വാദകർ ഒപ്പം ചേർന്നു. ഓരോ ഗാനം കഴിയുന്തോറും കരഘോഷവും ആരവങ്ങളും വർദ്ധിച്ചുകൊണ്ടേയിരുന്നു. ആകാശമായവളെ,

Continue Reading
പുതുവൽസരാഘോഷം: ദുബായിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം
Kerala Kerala Mex Kerala mx World
0 min read
55

പുതുവൽസരാഘോഷം: ദുബായിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം

December 28, 2023
0

പുതുവൽസരാഘോഷത്തിന്റെ ഭാഗമായി പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. ആഘോഷത്തിന്റെ ഭാഗമായി കൂടുതൽ സേനയെ രംഗത്തിറക്കാനും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചു. എമിറേറ്റിലെ ഏറ്റവും സുപ്രധാനമായ ഷെയ്ഖ് സായിദ് റോഡിൽ ഉൾപ്പെടെ നിയന്ത്രണം വരും. രാത്രി 9നു ശേഷം ഷെയ്ഖ് സായിദ് റോഡിൽ ഗതാഗതം പൂർണമായും നിർത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. മുഹമ്മദ് ബിൻ റാഷിദ് ബുളിവാർഡ് റോഡ് 4ന് അടയ്ക്കും. ഫിനാൻഷ്യൽ റോഡിന്റെ ഏറ്റവും മുകളിലത്തെ നില രാത്രി 8നും

Continue Reading
പുതുവർഷം ആഘോഷിക്കാൻ ഗ്ലോബൽ വില്ലേജ്
Kerala Kerala Mex Kerala mx Pravasi
0 min read
37

പുതുവർഷം ആഘോഷിക്കാൻ ഗ്ലോബൽ വില്ലേജ്

December 28, 2023
0

പുതുവർഷം ആഘോഷിക്കാൻ ഗ്ലോബൽ വില്ലേജ് ഒരുങ്ങിക്കഴിഞ്ഞു. രാത്രി 8 മുതൽ 1 മണിവരെ നീളുന്നതാണു വമ്പൻ പുതുവൽസരാഘോഷം.ചൈനയിൽ തുടങ്ങി തുർക്കിയിൽ അവസാനിക്കുന്ന അവിസ്മരണീയ ആഘോഷങ്ങൾക്ക് ഇപ്പോഴേ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. രാത്രി എട്ടിന് ചൈനയിൽ പുതുവർഷം പിറക്കുമ്പോൾ ഗ്ലോബൽ വില്ലേജിന്റെ മാനത്തും ആഘോഷത്തിന്റെ അമിട്ടു പൊട്ടും. പിന്നാലെ വിവിധ ടൈം സോണുകളിലെ രാജ്യങ്ങളുടെ പുതുവൽസരാഘോഷത്തിന്റെ വരവാണ്. പ്രാദേശിക സമയം രാത്രി 10.30ന് ഇന്ത്യൻ പുതുവൽസരാഘോഷവും രാത്രി 12ന് യുഎഇയുടെ പുതുവൽസരാഘോഷവും

Continue Reading
യുവാക്കളെ ഭീകരവാദത്തിന് റിക്രൂട്ട് ചെയ്ത കേസ്; രണ്ട് അൽഖ്വയ്ദ ഭീകരർക്ക് തടവ് ശിക്ഷ വിധിച്ച് ബെം​ഗളൂരു എൻഐഎ കോടതി
Kerala Kerala Mex Kerala mx National
0 min read
60

യുവാക്കളെ ഭീകരവാദത്തിന് റിക്രൂട്ട് ചെയ്ത കേസ്; രണ്ട് അൽഖ്വയ്ദ ഭീകരർക്ക് തടവ് ശിക്ഷ വിധിച്ച് ബെം​ഗളൂരു എൻഐഎ കോടതി

December 28, 2023
0

യുവാക്കളെ ഭീകരവാദത്തിന് റിക്രൂട്ട് ചെയ്ത കേസിൽ രണ്ട് അൽഖ്വയ്ദ ഭീകരർക്ക് തടവ് ശിക്ഷ വിധിച്ച് ബെം​ഗളൂരു എൻഐഎ കോടതി. അഫ്ഗാനിസ്ഥാനിലെ ഖൊറാസാൻ പ്രവിശ്യയിലേക്ക് യുവാക്കളെ ഭീകരവാദത്തിന് പരിശീലനത്തിന് അയക്കാനുള്ള ​ഗൂഢാലോചനയിൽ പങ്കുണ്ടെന്ന കേസിലാണ് ശിക്ഷാ വിധി. അസം സ്വദേശി അക്തർ ഹുസൈൻ ലാസ്‌കർ, ബം​ഗാൾ സ്വദേശി അബ്ദുൾ അലീം മൊണ്ടൽ എന്നിവർക്കാണ് 7 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. 2022 ഓഗസ്റ്റ് 30 ന് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി

Continue Reading
അയോദ്ധ്യയിൽ മദ്യനിരോധനം ഏർപ്പെടുത്തി യോഗി ആദിത്യനാഥ്
Kerala Kerala Mex Kerala mx National
1 min read
33

അയോദ്ധ്യയിൽ മദ്യനിരോധനം ഏർപ്പെടുത്തി യോഗി ആദിത്യനാഥ്

December 28, 2023
0

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ 84 കിലോമീറ്റർ ചുറ്റളവിൽ ഉത്തരപ്രദേശ് സർക്കാർ മദ്യവിൽപ്പന നിരോധിച്ചു. ജനുവരി 22ന് നടക്കാനിരിക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായാണ് നടപടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം ക്ഷേത്രത്തിന്റെ 84 കിലോമീറ്റർ ചുറ്റളവിൽ മദ്യവിൽപ്പന നിരോധിച്ചതായി എക്‌സൈസ് മന്ത്രി നിതിൻ അഗർവാൾ പറഞ്ഞു. അവിടെ പ്രവർത്തിച്ചിരുന്ന എല്ലാ മദ്യശാലകളും അടച്ചുപൂട്ടുകയോ മറ്റിടങ്ങളിലേക്ക് മാറ്റുകയോ ചെയ്തതായി അഗർവാൾ കൂട്ടിച്ചേർത്തു. 2018 മുതൽ തന്നെ അയോദ്ധ്യ നഗരത്തിൽ മദ്യവും മാംസവും നിരോധിക്കണമെന്ന

Continue Reading