Your Image Description Your Image Description
പത്തനംതിട്ട: കേന്ദ്ര സര്ക്കാര് നടപ്പിലാക്കിവരുന്ന പട്ടികജാതി ഉപപദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഐ.സി.എ.ആര്-കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില് നടപ്പിലാക്കുന്ന കാര്ഷികാധിഷ്ഠിത ജീവനോപാധികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര് ശങ്കരന് നിര്വഹിച്ചു.
ചെന്നീര്ക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിങ്ങ് കമ്മറ്റി ചെയര്മാന് കെ.കെ. ശശി അദ്ധ്യക്ഷത വഹിച്ചു. അത്രപ്പാട്ട് കോളനിയെ മുട്ട ഉല്പാദനത്തില് സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെയും കൂടിന്റെയും വിതരണ ഉദ്ഘാടനം ചെന്നീര്ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്ജ് തോമസ് നിര്വഹിച്ചു.
പദ്ധതിയില് വീട്ടുവളപ്പിലെ പച്ചക്കറി കൃഷി, തേനീച്ച വളര്ത്തല്, മുട്ടക്കോഴി വളര്ത്തല്, പഴവര്ഗ കൃഷി, ഭക്ഷ്യസംസ്‌കരണം, ബ്രഷ് കട്ടറിന്റെ ഉപയോഗം തുടങ്ങിയ പരിശീലന പരിപാടികളാണ് ഉള്ക്കൊള്ളിച്ചിരിക്കുന്നത്. 5.28 ലക്ഷം രുപയാണ് പദ്ധതയില് വകയിരിത്തിയിരിക്കുന്നത്. 37 ഗുണഭോക്താക്കളാണ് പദ്ധതിയില് ഉള്പ്പെട്ടിട്ടുള്ളത്്.
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം സീനിയര് സയന്റിസ്്റ്റും മേധാവിയുമായ ഡോ. സി.പി. റോബര്ട്ട് കൃഷി വിജ്ഞാന കേന്ദ്രം സബജ്കറ്റ് മാറ്റര് സ്പെഷ്യലിസ്റ്റ് ഡോ. സെന്സി മാത്യു, ചെന്നീര്ക്കര ഗ്രാമപഞ്ചായത്ത് അംഗം കെ.ആര് ശ്രീകുമാര്, കെ. ശിവരാമന്, ശ്രീ. കെ.എ. സദാശിവന്, പദ്ധതിയുടെ ഗുണഭോക്താക്കള് എന്നിവര് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *