അനധികൃത പരസ്യ ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണം
Kasaragod Kerala Kerala Mex Kerala mx
1 min read
40

അനധികൃത പരസ്യ ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണം

October 23, 2024
0

കാസറഗോഡ് : കാഞ്ഞങ്ങാട് നഗരസഭാ ദേശീയ പാതയോരങ്ങളിലും പ്രദേശത്ത് പൊതുസ്ഥലങ്ങളിലും സംസ്ഥാന പാതയോരങ്ങളിലും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും സ്ഥാപിക്കപ്പെട്ട മുഴുവന്‍ അനധികൃത പരസ്യ ബോര്‍ഡുകളും ബാനറുകളും ഹോര്‍ഡിംഗ്സുകളും കൊടിതോരണങ്ങളും സ്ഥാപിച്ചവര്‍ തന്നെ ഒരാഴ്ചക്കകം സ്വമേധയ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം നഗരസഭ നേരിട്ട് നീക്കം ചെയ്യുന്നതും ആയതിന് ചെലവായ തുകയും പിഴയുമടക്കം ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. കാഞ്ഞങ്ങാട് നഗരസഭാ പ്രദേശത്ത് അനധികൃത പരസ്യ

Continue Reading
ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ശാക്തീകരണവും നൈപുണ്യ വികസനവും നടപ്പാക്കും
Kasaragod Kerala Kerala Mex Kerala mx
2 min read
36

ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ശാക്തീകരണവും നൈപുണ്യ വികസനവും നടപ്പാക്കും

October 22, 2024
0

കാസർഗോഡ് : കാസര്‍കോട് ജില്ലയിലെ ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ശാക്തീകരണവും നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട പദ്ധതി നടപ്പാക്കാന്‍ ജില്ലാ നൈപുണ്യ വികസന സമിതി തീരുമാനിച്ചു. വനിതാ ശിശുവികസന വകുപ്പിന്റെ മിഷന്‍ ശക്തി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്ക് നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളും നിയമ പരിജ്ഞാനവും ബോധവത്ക്കരണവും നല്‍കുന്നതാണിത്. എന്‍.ജി.ഒകളുടെ സഹകരണത്തോടെ കൂടുതല്‍ ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ ഗുണം ലഭ്യമാക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നൈപുണ്യ വികസന സമിതി തീരുമാനിച്ചു.

Continue Reading
ലോക അയഡിന്‍ അപര്യാപ്തത രോഗ പ്രതിരോധദിനം ആചരിച്ചു
Health Kasaragod Kerala Kerala Mex Kerala mx
1 min read
39

ലോക അയഡിന്‍ അപര്യാപ്തത രോഗ പ്രതിരോധദിനം ആചരിച്ചു

October 22, 2024
0

കാസർഗോഡ് : ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ദേശീയാരോഗ്യ ദൗത്യവും സംയുക്തമായി ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി നിര്‍വഹിച്ചു. ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പ്രശാന്ത് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സന്തോഷ്.ബി ദിനാചരണ സന്ദേശം നല്‍കി. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ്

Continue Reading
സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്റിന് 1. 40 കോടി രൂപ അനുവദിച്ചു
Kasaragod Kerala Kerala Mex Kerala mx
1 min read
37

സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്റിന് 1. 40 കോടി രൂപ അനുവദിച്ചു

October 21, 2024
0

കാസർഗോഡ് : കാസർഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്റിനു മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ നിര്‍മ്മാണത്തിന് ഭരണാനുമതിയായി. ഒരു കോടി നാൽപതു ലക്ഷം രൂപ അടങ്കൽ വരുന്ന പദ്ദതിക്ക്‌ മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായും, കേരളാ ജല അതോറിറ്റി സാങ്കേതിക സഹായവും നിർവഹിക്കും. കൂടാതെ സർക്കാർ മേഖലയിലുള്ള കേരളത്തിലെ ആദ്യത്തെ സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്റിന്റെ നടത്തിപ്പിന് ജില്ലാ

Continue Reading
റെയിൽ പാളത്തിൽ കല്ലുകൾ
Kasaragod Kerala Mex Kerala mx
1 min read
34

റെയിൽ പാളത്തിൽ കല്ലുകൾ

October 21, 2024
0

കാസർഗോഡ് : റെയിൽ പാളത്തിൽ കല്ലുകൾ നിരത്തി ട്രെയിൻ അപകടത്തിൽപ്പെടുത്താൻ ശ്രമം. ശനിയാഴ്‌ച രാത്രി എട്ടുമണിയോടെ മംഗളൂരു – കാസർകോട് പാതയിൽ തൊക്കോട്ട് മേൽപ്പാലം ഗണേഷ് നഗറിന് സമീപമാണ് സംഭവം ഉണ്ടായത്. പരിസരത്തെ ക്ഷേത്രത്തിൽ നിന്ന് പോകുന്ന സ്ത്രീകളാണ് അപരിചിതരായ ആളുകൾ പാളത്തിൽ കല്ല് നിരത്തുന്നതു കണ്ടത്. അപ്പോഴേക്കും കേരളത്തിലേക്കുള്ള ഒരു ട്രെയിൻ കടന്നുപോയിരുന്നു. ട്രെയിൻ പോകുന്ന സമയത്ത് വലിയ ശബ്ദംകേട്ട് ആശങ്കയിലായ നാട്ടുകാർ പാളത്തിലേക്ക് ഓടിയെത്തി പരിശോധിച്ചപ്പോൾ കല്ലുകൾ

Continue Reading
ഭർത്താവിനു ആറുമാസം തടവ് വിധിച് ഹൈക്കോടതി; ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് സ്വർണം പണയം വയ്ക്കുന്നത് വിശ്വാസവഞ്ചന
Kasaragod Kerala Kerala Mex Kerala mx
1 min read
35

ഭർത്താവിനു ആറുമാസം തടവ് വിധിച് ഹൈക്കോടതി; ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് സ്വർണം പണയം വയ്ക്കുന്നത് വിശ്വാസവഞ്ചന

October 20, 2024
0

കൊച്ചി: വിവാഹസമ്മാനമായി കിട്ടിയ സ്വർണം ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് പണയം വയ്ക്കുന്നത് വിശ്വാസവഞ്ചനയാണെന്ന് ഹൈക്കോടതി. സ്വർണം ബാങ്കിൽ പണയം വച്ചശേഷം ലോക്കറിൽ വച്ചതായുള്ള വ്യാജ രേഖകൾ ഇയാൾ ഭാര്യയെ കാണിക്കുകയും ചെയ്തു‌. ഭാര്യ സ്വർണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് പണയപ്പെടുത്തിയതായി അറിയുന്നത്. തുടർന്ന് ഭർത്താവിനെതിരെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. കാസർകോട് സ്വദേശിക്ക് ആറുമാസം തടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. ക്രിമിനൽ വിശ്വാസവഞ്ചനയ്ക്കാണ് ഇയാൾക്കെതിരേ ശിക്ഷ വിധിച്ചത്ഭാര്യ ലോക്കറിൽ സൂക്ഷിക്കാൻ

Continue Reading
കര്‍ഷകതൊഴിലാളി ക്ഷേമനിധി വിദ്യാഭ്യാസ ധനസഹായം
Kasaragod Kerala Kerala Mex Kerala mx
1 min read
33

കര്‍ഷകതൊഴിലാളി ക്ഷേമനിധി വിദ്യാഭ്യാസ ധനസഹായം

October 17, 2024
0

കാസർഗോഡ് : കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ അവാര്‍ഡ്, ആനുകൂല്യ വിതരണം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 18ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കര്‍ഷകതൊഴിലാളി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.ചന്ദ്രന്‍ നിർവഹിക്കും. കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ബങ്കളം കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനാകും. കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്.ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്കാണ് അവാര്‍ഡുകള്‍ വിത രണം ചെയ്യുന്നത്.

Continue Reading
മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു; കാണാതായ തൊഴിലാളിക്കായി തെരച്ചിൽ
Kasaragod Kerala Kerala Mex Kerala mx
1 min read
31

മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു; കാണാതായ തൊഴിലാളിക്കായി തെരച്ചിൽ

October 16, 2024
0

കാസർകോഡ്: നീലേശ്വരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. പടന്ന സ്വദേശിയുടെ ‘ഇന്ത്യൻ’ എന്ന ബോട്ടാണ് മറിഞ്ഞത്. പരപ്പനങ്ങാടി സ്വദേശി കോയമോനാണ് മരിച്ചത്.ബോട്ടിലുണ്ടായിരുന്ന മുനീർ എന്നയാളെ കാണാതായി. ഇയാൾക്കായി കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും തെരച്ചിൽ ആരംഭിച്ചു. നീലേശ്വരം അഴിത്തലയിലാണ് സംഭവം.

Continue Reading
കാസര്‍കോട് ജില്ലയില്‍ പരാതി പരിഹാര അദാലത്ത് ഒക്ടോബര്‍ 22, 23 തീയതികളില്‍
Kasaragod Kerala Kerala Mex Kerala mx
1 min read
35

കാസര്‍കോട് ജില്ലയില്‍ പരാതി പരിഹാര അദാലത്ത് ഒക്ടോബര്‍ 22, 23 തീയതികളില്‍

October 16, 2024
0

കാസര്‍കോട് : കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ജില്ലയില്‍ ഒക്ടോബര്‍ 22, 23 തീയതികളില്‍ പരാതി പരിഹാര അദാലത്ത് കാസര്‍കോട് മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ നടത്തും. കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ശേഖരന്‍ മിനിയോടന്‍, മെമ്പര്‍മാരായ അഡ്വ. സേതു നാരായണന്‍, ടി.കെ വാസു എന്നിവര്‍ നേതൃത്വം നല്‍കും. പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍

Continue Reading
ജലനിരപ്പ് ഉയര്‍ത്താന്‍ സുരങ്കങ്ങളുടെ പുനര്‍ജ്ജനി
Kasaragod Kerala Kerala Mex Kerala mx
1 min read
36

ജലനിരപ്പ് ഉയര്‍ത്താന്‍ സുരങ്കങ്ങളുടെ പുനര്‍ജ്ജനി

October 16, 2024
0

കാസര്‍കോട് : കാസര്‍കോട് ബ്ലോക്കിന്റെ ഭൂഗര്‍ഭ ജല നിരപ്പ് ഉയര്‍ത്താന്‍ സുരങ്കങ്ങളുടെ പുനര്‍ജ്ജനിയുമായി ജില്ലാ ഭരണ സംവിധാനം. തുളുനാടിന്റെ തനത് കുടിവെള്ള ശ്രോതസ്സുകളായ സുരങ്കങ്ങളെ സംരക്ഷിക്കുന്നതിനും അനാഥമാക്കപ്പെട്ടവയെ നവീകരിക്കുന്നതിലൂടെ ജല നിരപ്പ് ഉയര്‍ത്തുന്നതിനായി പുതിയ പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്. ഒറ്റ സുരങ്ക, ശാഖകളുള്ള സുരങ്ക, കണറ്റില്‍ അവസാനിക്കുന്ന സുരങ്ക, തിരശ്ശീല ഔട്ട്‌ലറ്റുള്ള കിണറ്റില്‍ ടണല്‍ സംവിധാനം എന്നിങ്ങനെ നാല് തരത്തിലുള്ള സുരങ്കങ്ങളാണ് കാസര്‍കോടുള്ളത്. പുനര്‍ജ്ജനി പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഹരിതകര്‍മ്മ സേനയും

Continue Reading