Your Image Description Your Image Description

കാസർഗോഡ് : ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ദേശീയാരോഗ്യ ദൗത്യവും സംയുക്തമായി ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി നിര്‍വഹിച്ചു. ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പ്രശാന്ത് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സന്തോഷ്.ബി ദിനാചരണ സന്ദേശം നല്‍കി. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി സംസാരിച്ചു. ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ചിറ്റാരിക്കല്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്റ്റാന്‍ലി പി.എ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍, സ്‌ക്കൂള്‍ നോഡല്‍ ടീച്ചര്‍മാര്‍ , അങ്കണവാടി പ്രവര്‍ത്തകര്‍, സി.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ബോധമത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാമെഡിക്കല്‍ ഓഫീസ് ആരോഗ്യം അസിസ്റ്റന്റ് ടു ആര്‍. സി. എച്ച് ഓഫീസര്‍ ഡോ. ബേസില്‍ വര്‍ഗ്ഗീസ് , വെള്ളരിക്കുണ്ട് താലുക്ക് ആസ്ഥാന ആശുപത്രി കള്ളാര്‍, പൂടങ്കല്ല് ഡയറ്റിഷന്‍ മൃദുല അരവിന്ദ്, നീലേശ്വരം താലൂക്കാശുപത്രി ഡയറ്റിഷന്‍ സുചിത്ര. കെ എന്നിവര്‍ ബോധവത്ക്കരണ സെമിനാര്‍ കൈകാര്യം ചെയ്തു.

തുടര്‍ന്ന് ഡെപ്യുട്ടി ജില്ലാ എഡ്യുക്കേഷന്‍ & മീഡിയ ഓഫീസര്‍ സയന എസ് അയഡിന്‍ അപര്യാപ്തത രോഗ വിഷയത്തില്‍ പ്രശ്‌നോത്തരി മത്സരം നയിച്ചു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 ന് ലോക അയഡിന്‍ അപര്യാപ്തത രോഗ പ്രതിരോധ ദിനമായി ആചരിച്ചു വരുന്നു.ശരീര വളര്‍ച്ചയ്ക്കും വികാസത്തിനും അത്യാ വശ്യമായ സൂക്ഷ്മ പോഷണമാണ് അയഡിന്‍. ശാരീരിക വളര്‍ച്ചയ്ക്കും, ബുദ്ധി വികാസത്തിനും, മാനസിക സുസ്ഥിതിക്കും വേണ്ടി അയഡിന്‍ ആവശ്യമാണ്.

കുട്ടികളില്‍ മാനസികവും ശാരീരികവുമായ വളര്‍ച്ചാ മാന്ദ്യം, ഗോയിറ്റര്‍ ( കഴുത്തില്‍ ഉണ്ടാകുന്ന മുഴ)ബുദ്ധിപരമായ വെല്ലുവിളി ,കാഴ്ച വൈകല്യം, സംസാര വൈകല്യം,ഹൈപോതൈറോയിഡിസംഎന്നിവഅയഡിന്‍ കുറവ് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് .

അയഡിന്‍ അപര്യാപ്തത രോഗങ്ങള്‍ പ്രതിരോധിക്കാനായി ധാന്യങ്ങള്‍ഇലക്കറികള്‍ ,പഴങ്ങള്‍,പച്ചക്കറികള്‍,കടല്‍മത്സ്യം ശീലമാക്കേണ്ടതാണ്.അയഡിന്‍ അടങ്ങിയ ഉപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി അയഡിന്‍ അപര്യാപ്തതാ രോഗങ്ങള്‍ പ്രതിരോധിക്കാം അയഡിന്റെ അപര്വാപ്തത മൂലമുള്ള തകരാറുകള്‍ എല്ലാ പ്രായത്തിലുള്ളവരെയും ബാധിക്കാം.ജില്ലയില്‍ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *