Your Image Description Your Image Description

കൊച്ചി: വിവാഹസമ്മാനമായി കിട്ടിയ സ്വർണം ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് പണയം വയ്ക്കുന്നത് വിശ്വാസവഞ്ചനയാണെന്ന് ഹൈക്കോടതി. സ്വർണം ബാങ്കിൽ പണയം വച്ചശേഷം ലോക്കറിൽ വച്ചതായുള്ള വ്യാജ രേഖകൾ ഇയാൾ ഭാര്യയെ കാണിക്കുകയും ചെയ്തു‌. ഭാര്യ സ്വർണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് പണയപ്പെടുത്തിയതായി അറിയുന്നത്. തുടർന്ന് ഭർത്താവിനെതിരെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. കാസർകോട് സ്വദേശിക്ക് ആറുമാസം തടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. ക്രിമിനൽ വിശ്വാസവഞ്ചനയ്ക്കാണ് ഇയാൾക്കെതിരേ ശിക്ഷ വിധിച്ചത്ഭാര്യ ലോക്കറിൽ സൂക്ഷിക്കാൻ നൽകിയ 50 പവൻ സ്വർണം സ്വന്തം ആവശ്യത്തിനായി ബാങ്കിൽ പണയംവച്ച കാസർകോട് സ്വദേശിയുടെ ശിക്ഷ ശരിവച്ചാണ് കോടതിയുടെ നിരീക്ഷണം. ഇത് ശരിവച്ചാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷണം നടത്തിയത്. കാസർകോട് മജിസ്ട്രേറ്റ് കോടതിക്കെതിരെ നൽകിയ അപ്പീലിലാണ് ഉത്തരവ്.

 

Leave a Reply

Your email address will not be published. Required fields are marked *