Ernakulam Kerala Kerala Mex Kerala mx
1 min read
49

കൊ​ച്ചി​യി​ല്‍ 17 വ​യ​സു​കാ​ര​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

January 14, 2025
0

കൊ​ച്ചി: തൃ​ക്കാ​ക്ക​ര​യി​ലെ ഫ്ലാ​റ്റി​ല്‍ 17 വ​യ​സു​കാ​ര​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സ്വി​മ്മിം​ഗ് പൂ​ളി​ന് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. നൈ​പു​ണ്യ സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ സ്‌​കൈ​ലൈ​ന്‍ ഫ്ലാ​റ്റി​ലാ​ണ് സം​ഭ​വം ഉണ്ടായത്. ഫ്ലാ​റ്റി​ലെ നാ​ലാം നി​ല​യി​ലാ​ണ് കു​ട്ടി താമസി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ ​നി​ന്ന് വീ​ണ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. തൃ​ക്കാ​ക്ക​ര പോ​ലീ​സ് മരണത്തിൽ അ​ന്വേ​ഷ​ണം ആരംഭിച്ചു.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
49

ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ ജാ​മ്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

January 14, 2025
0

കൊ​ച്ചി: ന​ടി ഹ​ണി റോ​സി​നെ​തി​രെ ലൈം​ഗി​കാ​ധി​ക്ഷേ​പ​ക്കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ ജാ​മ്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. എ​റ​ണാ​കു​ളം ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ബോ​ബി ചെ​മ്മ​ണ്ണൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്. അ​ത്ര ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ള​ല്ല ത​നി​ക്കെ​തി​രെ ഉ​ള​ള​തെ​ന്നും ചോ​ദ്യം​ചെ​യ്യ​ൽ അ​വ​സാ​നി​ച്ച​തി​നാ​ൽ ജാ​മ്യം ന​ൽ​ക​ണ​മെ​ന്നും ബോ​ബി ചെ​മ്മ​ണ്ണൂ​ർ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടും.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
55

എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധ സമരം അവസാനിപ്പിച്ച് വൈദികർ

January 13, 2025
0

കൊച്ചി: എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികർ നടത്തിവന്ന പ്രതിഷേധ സമരം അവസാനിച്ചു. അപ്പോസ്തലിക് വികാരി മാർ‍ ജോസഫ് പാംപ്ലാനിയുമായി പുലർച്ചെ രണ്ടുമണിവരെ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ മധ്യസ്ഥതയിൽ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് അപ്പോസ്തലിക് വികാരിയും പ്രതിഷേധിക്കുന്ന 21 വൈദികരുമായി ചർച്ച നടന്നത്. ചർച്ചയെ തുടർന്നു പ്രതിഷേധ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഈ മാസം 20ന് അടുത്ത ചർച്ച. അന്ന് വൈദികർക്കെതിരായ ശിക്ഷാനടപടികളിൽ തുടർനടപടികള്‍

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
54

ഹണി റോസിന്റെ പരാതി ; മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ ഈശ്വര്‍

January 12, 2025
0

കൊച്ചി : ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കസ്റ്റഡി ഉണ്ടാകുമെന്ന സൂചനക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ ഈശ്വര്‍. കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി നാളെ പരിഗണിക്കും. അതേസമയം, ഹണി റോസിനെ അധിക്ഷേപിച്ചതില്‍ രാഹുല്‍ ഈശ്വരനെതിരെ വീണ്ടും പരാതി നല്‍കിയിട്ടുണ്ട്. രാഹുലിനെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശി സലീമാണ് എറണാകുള സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
45

രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി

January 12, 2025
0

കൊച്ചി : രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി. ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ രാഹുല്‍ ഈശ്വര്‍ മോശം പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയാണ് പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പരാതിയില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.അതേസമയം, രാഹുല്‍ ഈശ്വറിന് എതിരായ ഹണി റോസിന്റെ പരാതിയില്‍ പൊലീസ് ഇന്ന് കേസെടുത്തേക്കും. പരാതിയില്‍ പൊലീസ് നടപടി ഊര്‍ജ്ജിതമാക്കി. ഇന്നലെയാണ് രാഹുല്‍ ഈശ്വരനെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
57

കഴിഞ്ഞ നാല് വർഷത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടന്നത് 6000 കോടിയുടെ പ്രവർത്തനങ്ങൾ ; ആർ. ബിന്ദു

January 12, 2025
0

എറണാകുളം : കഴിഞ്ഞ നാലുവർഷമായി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 6000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന് മുന്നോടിയായി കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2000 കോടി രൂപയാണ് അടിസ്ഥാന സൗകര്യ വിപുലീകരണത്തിനായി ഉപയോഗിച്ചത്. കിഫ്‌ബി, പ്ലാൻ ഫണ്ട്, റൂസ എന്നിങ്ങനെ വിവിധ പദ്ധതികളിലായി വിപുലമായ വികസനമാണ് അടിസ്ഥാന സൗകര്യരംഗത്ത് നടപ്പിലാക്കിയത്. കേരള,

Continue Reading
Ernakulam Kerala Kerala Mex Kerala mx Top News
1 min read
99

സംസ്ഥാനത്ത് തിങ്കളാഴ്ച ഉച്ചവരെ പെട്രോൾ പമ്പുകൾ അടച്ചിടും

January 11, 2025
0

കൊച്ചി: തിങ്കളാഴ്ച രാവിലെ ആറ്​ മുതൽ ഉച്ചക്ക്​ 12 വരെ സംസ്ഥാന വ്യാപകമായി പമ്പുകൾ അടച്ചിടുമെന്ന്​ ഓൾ കേരള ഫെഡറേഷൻ ഓഫ്​ പെട്രോളിയം ട്രേഡേഴ്​സ്​ (എ.കെ.എഫ്​.പി.ടി) സംസ്ഥാന പ്രസിഡന്‍റ്​ ടോമി തോമസ്​ അറിയിച്ചു. കോഴിക്കോട്​ എച്ച്​.പി.സി.എൽ ഓഫിസിൽ ചർച്ചക്കെത്തിയ പെട്രോളിയം ഡീലേഴ്​സ്​ അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്​സ്​ യൂണിയനിൽപ്പെട്ട ചിലർ മർദിച്ചതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിടുന്നത്​.

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
77

ജപ്പാൻകുടിവെള്ള പൈപ്പ് പൊട്ടിയതിൽ പ്രതിഷേധം

January 11, 2025
0

അരൂർ: അരൂർ പഞ്ചായത്തിലെ ഏറ്റവും തിരക്കേറിയ റോഡായ അരൂർ പള്ളി കോട്ടപ്പുറം റോഡിന്റെ ബൈ റോഡായ കളത്തറ റോഡ് (കടവിൽ കടവിൽ റോഡ്) ഒരു മാസമായി ജപ്പാൻകുടിവെള്ള പൈപ്പ് പൊട്ടിയിട്ട്. പഞ്ചായത്ത് പ്രസിഡൻ്റ്പ്രതിനിധി കരിക്കുന്ന വാർഡിൽ കൂടിയാണ് ഇത് പോയ്ക്കൊണ്ടിരിക്കുന്നത്. നിരന്തരമായ പരാതി കൊടുത്തിട്ടും പരിഹാരം ഉണ്ടാകുന്നില്ല. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് രാവിലെയുംവൈകുന്നേരവും നിരവധി വാഹനങ്ങളാണ് ഇതിലൂടെ പോകുന്നത്. വേലിയേറ്റ വിഷയമുള്ളതിനാൽ ഇതിലൂടെ മലിന ജലം വരാം. ശാശ്വത പരിഹാരം

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
99

കാത്തിരിപ്പുകൾക്ക് വിരാമം… ഒട്ടേറെ പോക്കുവരവ് പരാതികൾക്ക് പരിഹാരം

January 11, 2025
0

എറണാകുളം : കോതമംഗലം താലൂക്കിലെ കീരംപാറ വില്ലേജ് പുന്നേക്കാട് കരയിൽ ലൂസി ജോണിന് ഇഷ്ടദാനമായി ലഭിച്ച സ്ഥലം പോക്ക് വരവ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സർവേ നമ്പർ 4-55/1/1 ലെ മൂന്ന് സെൻ്റ് സ്ഥലത്തിന് 1994 വരെ കരം അടച്ചിരുന്നു. കോതമംഗലം രജിസ്ട്രാർ ഓഫീസിൽ ആധാരം ചെയ്തിരുന്നെങ്കിലും ലൂസിക്ക് പോക്ക് വരവ് ചെയ്ത് കരം അടയ്ക്കാൻ സാധിച്ചിരുന്നില്ല. രോഗിയായ ഭർത്താവും മൂന്നു പെൺമക്കളും മാത്രമാണ് ലൂസിക്കുള്ളത്. ജനുവരി 25 ന് സർവെയർ

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
81

സർക്കാർ സംവിധാനങ്ങൾ ജനസൗഹൃദമാക്കുക ലക്ഷ്യം ; വീണാ ജോർജ്

January 11, 2025
0

എറണാകുളം : സർക്കാർ സംവിധാനങ്ങൾ ജനസൗഹൃദമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്. കരുതലും കൈത്താങ്ങും കോതമംഗലം താലൂക്ക് അദാലത്ത് കോതമംഗലം സെന്റ് തോമസ് (ചെറിയ പള്ളി) ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യങ്ങളിലെ മാറ്റം മാത്രമല്ല ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി ന്യായമായ, നിയമപരമായ ഇടപെടൽ കാര്യക്ഷമമാക്കുക കൂടിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഫയൽ അദാലത്തുകൾ, പരാതി പരിഹാര അദാലത്തുകൾ തുടങ്ങിയവയിലൂടെ നീതിയും ന്യായവും താമസമില്ലാതെ ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. മുൻവർഷത്തെ

Continue Reading