സ്വർണ്ണക്കടത്ത്; പിഎയുടെ അറസ്റ്റിൽ വിശദീകരണവുമായി ശശി തരൂര്‍
Crime Kerala Kerala Mex Kerala mx National
1 min read
48

സ്വർണ്ണക്കടത്ത്; പിഎയുടെ അറസ്റ്റിൽ വിശദീകരണവുമായി ശശി തരൂര്‍

May 30, 2024
0

ഡൽഹി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പേഴ്സണല്‍ സ്റ്റാഫിനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ശിവകുമാര്‍ പ്രസാദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂര്‍ എക്സില്‍ അറിയിച്ചു. തന്‍റെ മുന്‍ സ്റ്റാഫംഗമായിരുന്നു ശിവകുമാറെന്നാണ് ശശി തരൂരിന്‍റെ വിശദീകരണം. വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാര്‍ട്ട് ടൈം സ്റ്റാഫായി തല്‍ക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്. 72കാരനായ ശിവകുമാര്‍ ഡയാലിസിസിന് വിധേയനാകുന്നത് കൊണ്ട് മാനുഷിക പരിഗണന വെച്ചാണ് പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും വിരമിച്ചിട്ടും

Continue Reading
7 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോറിക്ഷഡ്രൈവർക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
Crime Kerala Kerala Mex Kerala mx Malappuram
0 min read
59

7 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോറിക്ഷഡ്രൈവർക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

May 30, 2024
0

പെരിന്തൽമണ്ണ: ഏഴ് വയസ്സുകാരിയെ ഓട്ടോറിക്ഷയിൽ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഡ്രൈവർക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കൽപ്പകഞ്ചേരി കന്മനം തുവ്വക്കാട് കൊടുവട്ടത്തുകുണ്ടിൽ മുഹമ്മദ് മുസ്തഫയ്ക്കാണ് (50) കോടതി ശിക്ഷ വിധിച്ചത്. പെരിന്തൽമണ്ണ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ് സൂരജാണ് വിധി പറഞ്ഞത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. 2021 ജനുവരി 11നാണ് സംഭവം. മാലാപറമ്പിലെ ആശുപത്രിക്ക് മുൻവശം പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ വച്ചാണ് പ്രതി

Continue Reading
മംഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങൾ പകർത്തിയതായി പരാതി; കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ
Crime Kasaragod Kerala Kerala Mex Kerala mx
0 min read
48

മംഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങൾ പകർത്തിയതായി പരാതി; കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ

May 30, 2024
0

കാസർകോട്: മംഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ കാസർകോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. പരാതിയെ തുടർന്ന് കാഞ്ഞങ്ങാട് സ്വദേശി സുജിത്തിനെ കദ്രി പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി മുറിയിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു.

Continue Reading
മധ്യപ്രദേശിലെ കൂട്ടക്കൊലപാതകം; നവവരനായ യുവാവ് കുടുംബത്തിലെ എട്ട് പേരെ കൊലപ്പെടുത്തി ജീവനൊടുക്കി
Crime Kerala Kerala Mex Kerala mx National
0 min read
49

മധ്യപ്രദേശിലെ കൂട്ടക്കൊലപാതകം; നവവരനായ യുവാവ് കുടുംബത്തിലെ എട്ട് പേരെ കൊലപ്പെടുത്തി ജീവനൊടുക്കി

May 30, 2024
0

ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയെ നടുക്കി കൂട്ടക്കൊലപാതകം. നവവരനായ യുവാവ് തൻ്റെ കുടുംബത്തിലെ എട്ട് പേരെ കൊലപ്പെടുത്തി ജീവനൊടുക്കി. ചിന്ദ്വാര ന​ഗരത്തിൽ നിന്ന് 145 കിലോമീറ്റർ അകലെയുള്ള ആദിവാസി ഗ്രാമമായ ബോദൽ കച്ചാറിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ 2.30നായിരുന്നു സംഭവം. കുടുംബം ഉറങ്ങിക്കിടക്കുമ്പോൾ ഭുര എന്ന ദിനേശ് ഗോണ്ട (30) അക്രമം കൊടാലി ഉപയോ​ഗിച്ച് എല്ലാവരെയും കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇയാൾ വിവാഹിതനായത്.

Continue Reading
രാജ്യാന്തര അവയവ കടത്ത് കേസ്; പൊലീസ് അന്വേഷണ സംഘം ഹൈദരാബാദിലെത്തി, മൂന്നാമനായി തെരച്ചില്‍ തുടരുന്നു
Crime Ernakulam Kerala Kerala Mex Kerala mx
1 min read
41

രാജ്യാന്തര അവയവ കടത്ത് കേസ്; പൊലീസ് അന്വേഷണ സംഘം ഹൈദരാബാദിലെത്തി, മൂന്നാമനായി തെരച്ചില്‍ തുടരുന്നു

May 30, 2024
0

കൊച്ചി: രാജ്യാന്തര അവയവ കടത്ത് കേസ് പൊലീസ് അന്വേഷണ സംഘം ഹൈദരാബാദിലെത്തി. കേസിൽ ഇനി അറസ്റ്റിലാകാനുള്ള മൂന്നാമനായാണ് ഇവിടെ തെരച്ചില്‍ നടത്തുന്നത്. ഇറാനിലെ അവയവ മാഫിയ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചത് ഹൈദരാബാദിൽ വെച്ചാണെന്നാണ് കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സാബിത്ത് നാസറിന്‍റെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഹൈദരാബാദിലെത്തി അന്വേഷണം നടത്തുന്നത്. ഹൈദരാബാദ് സ്വദേശിയെ കണ്ടെത്തുക എന്നതാണ് അന്വേഷണ സംഘത്തിന് മുന്നിലെ വെല്ലുവിളി. നാലാം പ്രതി ആലുവ സ്വദേശി

Continue Reading
73കാരനായ അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവ്
Alappuzha Crime Kerala Kerala Mex Kerala mx
1 min read
91

73കാരനായ അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവ്

May 30, 2024
0

മാവേലിക്കര: നൂറനാട് പുലിമേൽ കാഞ്ഞിരവിള വീട്ടിൽ ഭാസ്കരനെ (73) കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. അയൽവാസി കൂടിയായിരുന്ന പുലിമേൽ തുണ്ടിൽ ശ്യാംസുന്ദറിന് (30) ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകളിൽ പിഴക്കും ശിക്ഷിച്ച് മാവേലിക്കര അഡീ. ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി വി ജി ശ്രീദേവിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതിക്രമിച്ചു കടക്കൽ (447), അന്യായമായി തടഞ്ഞുവെക്കൽ (341), അസഭ്യം പറയൽ (294-ബി), ദേഹോപദ്രവം ഏൽപ്പിക്കൽ (324), വധശ്രമം (307),

Continue Reading
എല്ലാത്തിനും ഉത്തരവാദി ഇസ്രയേൽ; റഫയിൽ അഭയാർത്ഥികൾക്ക് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് സൗദി അറേബ്യയും ഖത്തറും
Crime Kerala Kerala Mex Kerala mx World
0 min read
54

എല്ലാത്തിനും ഉത്തരവാദി ഇസ്രയേൽ; റഫയിൽ അഭയാർത്ഥികൾക്ക് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് സൗദി അറേബ്യയും ഖത്തറും

May 30, 2024
0

റിയാദ്: റഫയിൽ അഭയാർത്ഥികൾക്ക് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് സൗദി അറേബ്യയും ഖത്തറും. റഫയിലും ആക്രമണം നടക്കുന്ന പലസ്തീന്റെ മേഖലകളിലും സംഭവിക്കുന്നതിനെല്ലാം ഉത്തരവാദി ഇസ്രയേലായിരിക്കുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. പ്രതിരോധമില്ലാത്ത മനുഷ്യരെയാണ് ആക്രമിക്കുന്നതെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നടപടിയെ അപലപിച്ചു കൊണ്ടാണ് സൗദി അറേബ്യയുടെ പ്രസ്താവന. അഭയാർത്ഥി ടെന്റുകൾ ആക്രമിക്കുന്ന ഇസ്രയേൽ നടപടിയെ അപലപിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയവും പ്രസ്താവന പുറത്തിറക്കി. അന്താരാഷ്ട്ര

Continue Reading
തൃശൂര്‍ കേരള പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Crime Kerala Kerala Mex Kerala mx Thrissur
1 min read
88

തൃശൂര്‍ കേരള പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

May 30, 2024
0

തൃശൂര്‍: തൃശൂര്‍ രാമവർമപുരം കേരള പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. അക്കാദമിയിലെ ഓഫീസർ കമാൻഡന്‍റ് പ്രേമനെ ആണ് അക്കാദമി ഡയറക്ടർ എ.ഡി.ജി.പി പി വിജയൻ സസ്‌പെൻഡ് ചെയ്തത്. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പ്രേമനെതിരെയുള്ള ഉദ്യോഗസ്ഥയുടെ ലൈംഗികാതിക്രമ പരാതി കൈമാറിയതനുസരിച്ച് വിയ്യൂർ പൊലീസ് എസ്.എച്ച്.ഒ കമാൻഡന്‍റിനെതിരെ കേസും രജിസ്റ്റർ ചെയ്തു. സംഭവം കേട്ട

Continue Reading
ഡോ. വന്ദന ദാസ് വധക്കേസ്; പ്രതിഭാഗത്തിൻറെ വിടുതൽ ഹർജി തള്ളി ഹൈക്കോടതി
Crime Kerala Kerala Mex Kerala mx Kollam
0 min read
41

ഡോ. വന്ദന ദാസ് വധക്കേസ്; പ്രതിഭാഗത്തിൻറെ വിടുതൽ ഹർജി തള്ളി ഹൈക്കോടതി

May 29, 2024
0

കൊല്ലം: ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിൻറെ ആവശ്യം. സെഷൻസ് കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകുമെന്ന് പ്രതിഭാഗം അറിയിച്ചു. മെയ്‌ 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ്

Continue Reading
അനധികൃത ഖനനം; പഞ്ചാബിൽ 13 സ്ഥലങ്ങളിൽ ഇഡി റെയ്ഡിൽ പിടിച്ചെടുത്തത് മൂന്നര കോടിയിലധികം രൂപ
Crime Kerala Kerala Mex Kerala mx National
0 min read
59

അനധികൃത ഖനനം; പഞ്ചാബിൽ 13 സ്ഥലങ്ങളിൽ ഇഡി റെയ്ഡിൽ പിടിച്ചെടുത്തത് മൂന്നര കോടിയിലധികം രൂപ

May 29, 2024
0

ന്യൂഡൽഹി: അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പഞ്ചാബിൽ 13 സ്ഥലങ്ങളിൽ റെയ്ഡ് നടത്തുന്നു. വിവിധ സ്ഥലങ്ങളിൽ നിന്ന് മൂന്നര കോടിയിലധികം രൂപ പിടിച്ചെടുത്തതായി അധികൃതർ അറിയിക്കുന്നുണ്ട്. പരിശോധനകൾ ഇപ്പോഴും തുടരുകയാണ്. ബുധനാഴ്ച രാവിലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ജലന്ധർ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ റെയ്ഡ് റോപാർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ എത്തി തുടങ്ങിയത്. ഇപ്പോഴും തുടരുന്നവെന്നാണ് റിപ്പോർട്ടുകൾ. കുപ്രസിദ്ധമായ മറ്റൊരു കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത

Continue Reading