Alappuzha Kerala Kerala Mex Kerala mx
0 min read
66

പുതുവത്സരത്തോടനുബന്ധിച്ച് വിദേശമദ്യ വില്പന; അതിഥിത്തൊഴിലാളി പിടിയിൽ

January 2, 2025
0

അരൂർ: അതിഥിത്തൊഴിലാളികൾക്കിടയിൽ വിദേശമദ്യ വില്പന നടത്തിയ ആളെ അരൂർ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആസാം ഡിബ്രുഗാഹ് സ്വദേശിയായ ബസന്ത ഗോഗോയ് (35)ആണ് 22 ലിറ്റർ വിദേശമദ്യവും പത്തു കുപ്പി ബിയറുകളുമായി അരൂർ പോലീസിൻ്റെ പിടിയിലായത്. പുതുവത്സരത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേകം പട്രോളിങ് ടീമിനെ നിയോഗിച്ചിരുന്നു. ഇവരാണ് ചന്തിരൂർ പഴയ പാലത്തിന് സമീപം അന്യസംസ്‌ഥാന തൊഴിലാളികൾക്ക് മദ്യവില്പന നടത്തിക്കൊണ്ടിരുന്ന ബസന്തിനെ പിടികൂടിയത്. തുടർന്ന് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
50

സ്കൂ​ട്ട​റി​ൽ ലോ​റി ത​ട്ടി ; വീ​ട്ട​മ്മ മരിച്ചു

January 2, 2025
0

ചേ​ർ​ത്ത​ല: സ്കൂ​ട്ട​റി​ൽ ലോ​റി ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് വീ​ട്ട​മ്മ മരിച്ചു. ദേ​ശീ​യ പാ​ത​യി​ൽ പ​ട്ട​ണ​ക്കാ​ട് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ണ്ണീ​ർ​മു​ക്കം അ​ശ്വ​തി ഭ​വ​ന​ത്തി​ൽ അ​പ്പു​ക്കു​ട്ട​ന്‍റെ ഭാ​ര്യ ര​തി (60) ആ​ണ് മ​രി​ച്ച​ത്. ര​തി​യു​ടെ ഭ​ർ​ത്താ​വ് അ​പ്പു​ക്കു​ട്ട​നാ​ണ് സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ഒ​രേ ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ൽ ലോ​റി വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട ര​തി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​പ്പു​ക്കു​ട്ട​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
42

നൂറനാട് ലെപ്രസി സാനറ്റോറിയത്തില്‍ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മൂന്നിന്; മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വഹിക്കും

January 1, 2025
0

നൂറനാട് ലെപ്രസി സാനറ്റോറിയത്തില്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ജനുവരി മൂന്നിന് വൈകിട്ട് 3 മണിക്ക് ആരോഗ്യ, വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വഹിക്കും. കൂടാതെ സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗിന്റെയും എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഡന്റല്‍ ചെയറിന്റെയും അങ്കണവാടി കുട്ടികള്‍ക്കുള്ള ബെഡ് വിതരത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. എം എസ് അരുണ്‍കുമാര്‍

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
47

ക്ഷയരോഗ നിവാരണ ബോധവത്കരണവുമായി ടിബി സെന്റര്‍

January 1, 2025
0

ക്ഷയരോഗ നിവാരണം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലാ ടിബി സെന്ററിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ബോധവത്കരണം നടത്തി. ജില്ലാ ടിബി ഓഫീസര്‍ ഡോ. ഷൈനി പരിപാടിക്ക് നേതൃത്വം നല്‍കി. ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. സന്ധ്യ, ഡോ. കെ. വേണുഗോപാല്‍, ഡോ. ആഷ എം. എന്നിവര്‍ പങ്കെടുത്തു. ആശുപത്രിയില്‍ വിവിധ ചികിത്സകളുമായി ബന്ധപ്പെട്ട് എത്തിയവര്‍ക്ക് ക്ഷയരോഗ ലക്ഷണങ്ങളെക്കുറിച്ചും ആശുപത്രിയില്‍ ലഭ്യമായ ചികിത്സയെക്കുറിച്ചും ബോധവത്കരണം നടത്തി. നഖവും മുടിയും ഒഴികെ

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
129

ജൈവ കാർഷിക വ്യാപനയജ്ഞത്തിന് ആദ്യ തൈ നട്ടു

January 1, 2025
0

മാവേലിക്കര: കേരള കോൺഗ്രസ് മാവേലിക്കര ടൗൺ കമ്മറ്റി മാവേലിക്കര നഗരത്തിലെ 5 വാർഡുകളിലായി 500 വീടുകളിൽ 5000 പച്ചക്കറി ചെടികൾ നട്ടു നൽകുന്ന പദ്ധതിയായ ജൈവ കാർഷിക വ്യാപന യജ്ഞത്തിന് ആദ്യ തൈ നട്ടു. മാവേലിക്കര വൈ ഡബ്ലു സി എ വളപ്പിൽ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസ് ആദ്യ തൈ നട്ടുകൊണ്ട് 500 വീടുകളിൽ തൈ നട്ടു നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിക്ക്

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
45

ഭാര്യാപിതാവിന്റെ കൊലപാതകം ; പ്രതിക്ക് ജീവപര്യന്തം തടവ്

January 1, 2025
0

അരൂർ : ഭാര്യാപിതാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്.പ്രതിക്ക് കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷയുമാണ് ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി വിധിച്ചത് . അരൂർ പഞ്ചായത്ത് 14-ാം വാർഡിൽ കായിപ്പുറത്തുവീട്ടിൽ അനിലിനെയാണ് ശിക്ഷിച്ചത്. 2014 ജനുവരി 28-നായിരുന്നു സംഭവം. അരൂർ പതിന്നാലാംവാർഡിൽ കരുത്തുത്തറവീട്ടിൽ ഗോപി (60) യാണ് നെഞ്ചത്തു കുത്തേറ്റതിനെ തുടർന്ന് കൊല്ലപ്പെട്ടത്.

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
49

ചണം ഉത്പന്ന ഫാക്ടറിയിൽ തീപ്പിടിത്തം

January 1, 2025
0

ആലപ്പുഴ : ചണം ഉത്പന്ന ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തിൽ ലക്ഷങ്ങളുടെ ഉത്പന്നങ്ങൾ കത്തിനശിച്ചു. ആര്യാട് പഞ്ചായത്ത് 17-ാം വാർഡിൽ തുമ്പോളി ഭാഗത്ത് പ്രവർത്തിക്കുന്ന മാതാ അസോസിയേറ്റ്സ് എന്ന ജൂട്ട് മാറ്റ് ഫിനിഷിങ് യൂണിറ്റിനാണ് തീപിടിച്ചത്. തിങ്കളാഴ്ച രാവിലെ 10.15-ഓടെയാണ് തീപിടുത്തം ഉണ്ടായത്. സ്ഥാപനത്തിലെ റഗ് ആൻഡ് ജൂട്ട് മാറ്റിനു തീപിടിക്കുകയായിരുന്നു.മോട്ടോർപ്പുരയിൽനിന്നാണ് തീപടർന്നത്. ഷോർട്ട് സർക്യൂട്ടാണു കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപ്പിടിത്തമുണ്ടാകുമ്പോൾ ജീവനക്കാർ ചായകുടിക്കാൻ പുറത്തുപോയിരുന്നു. ചണം ഉത്പന്നങ്ങളുമായി വന്ന ലോറി ഡ്രൈവറാണ്

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
54

തണ്ണീര്‍മുക്കം ബണ്ട്: ഷട്ടറുകള്‍ ഇന്ന് മുതല്‍ അടച്ചുതുടങ്ങും

January 1, 2025
0

തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഇന്ന് മുതല്‍ അടച്ചുതുടങ്ങാനും ജനുവരി മൂന്നോടെ പൂര്‍ണമായും അടക്കാനും തീരുമാനിച്ചു. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന അടിയന്തര ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. നിലവില്‍ ബണ്ടിന്റെ 28 ഷട്ടറുകള്‍ തുറന്നു കിടക്കുകയാണ്. ജനുവരി മൂന്നിന് ഷട്ടറുകള്‍ പൂര്‍ണമായും അടച്ച ശേഷം കാലാവസ്ഥയും മറ്റു സാഹചര്യങ്ങളും പരിഗണിച്ച് ആവശ്യമുണ്ടെങ്കില്‍ മാത്രം പിന്നീട് ഷട്ടറുകള്‍ ക്രമീകരിക്കും.

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
55

അർത്തുങ്കൽ പള്ളിപ്പെരുന്നാൾ; ദൈനംദിന വിലയിരുത്തലിന് പ്രത്യേക സംഘം -മന്ത്രി പി പ്രസാദ്

January 1, 2025
0

ആലപ്പുഴ: ജനുവരി 10 മുതൽ 27 വരെ നടക്കുന്ന അർത്തുങ്കൽ പള്ളിപ്പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് സർക്കാരിൻറെ വിവിധ വകുപ്പുകളുടെ ഭാഗത്തുനിന്നുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും അഞ്ച് വകുപ്പുകളുടെ ഉയർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപവത്കരിക്കാൻ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പ്രത്യേക നിർദ്ദേശം നൽകി. ഈ സംഘം നിശ്ചിത തീയതികളിൽ യോഗം ചേർന്ന് അടിയന്തിരമായി ആവശ്യമായ നടപടികൾ സ്വീകരിക്കണം. പെരുന്നാളിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ആദ്യ യോഗതീരുമാനങ്ങളുടെ പുരോഗതി

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
57

കരുതലും കൈത്താങ്ങും: ആലപ്പുഴയിലെ ആദ്യ അദാലത്ത് വെള്ളിയാഴ്ച ചേര്‍ത്തലയില്‍

January 1, 2025
0

പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് ജില്ലയില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലേക്ക് ആകെ ലഭിച്ചത് 2616 അപേക്ഷകള്‍. ആറു താലൂക്കുകളില്‍ നിന്ന് ലഭിച്ച ഈ അപേക്ഷകളില്‍ അദാലത്തില്‍ പരിഗണിക്കാവുന്നവ 2188 അപേക്ഷകളാണ് പരിഗണനയിലുള്ളത്. അപേക്ഷകളില്‍ ജനുവരി 3 മുതല്‍ ജില്ലയില്‍ ആരംഭിക്കുന്ന അദാലത്തുകളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരിഹാരമാവും. ജനുവരി 3 ന് രാവിലെ 9.30 ന് സെന്റ് മൈക്കിള്‍സ് കോളേജില്‍ നടക്കുന്ന ചേര്‍ത്ത

Continue Reading