ടിപ്പര്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു, ആളെ തിരിച്ചറിഞ്ഞില്ല; മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍
Kerala Kerala Mex Kerala mx
1 min read
106

ടിപ്പര്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു, ആളെ തിരിച്ചറിഞ്ഞില്ല; മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍

December 22, 2023
0

തിരുവനന്തപുരം: തിരുവനന്തപുരത്ത് ടിപ്പര്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍കാവിന് സമീപം വയലിക്കടയില്‍ ഇന്ന് രാവിലെയാണ് അപകടം. റോഡിലൂടെ ടിപ്പര്‍ പോകുന്നതിനിടെ ഒരാളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇയാള്‍ ടിപ്പറിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തെതുടര്‍ന്ന് ടിപ്പര്‍ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. ടിപ്പറിന് മുന്നിലേക്ക് ചാടിയതാണോയെന്ന കാര്യം ഉള്‍പ്പെടെ അന്വേഷിച്ചുവരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.  

Continue Reading
ചികിത്സയുടെ പേരിൽ പാട്ടുപാടി പിരിവ്: നഗരസഭാധ്യക്ഷ തെളിവ് ചോദിച്ചപ്പോൾ സംഘം സ്ഥലംവിട്ടു
Kerala Kerala Mex Kerala mx Top News
1 min read
92

ചികിത്സയുടെ പേരിൽ പാട്ടുപാടി പിരിവ്: നഗരസഭാധ്യക്ഷ തെളിവ് ചോദിച്ചപ്പോൾ സംഘം സ്ഥലംവിട്ടു

December 22, 2023
0

കട്ടപ്പന : രോഗിയുടെ ചികിത്സാ ചെലവിനെന്ന പേരിൽ നഗരത്തിൽ പതിവായി പാട്ടുപാടി പണപ്പിരിവ് നടത്തിയിരുന്ന സംഘം, രേഖകൾ ചോദിച്ചപ്പോൾ മുങ്ങി. അന്വേഷണത്തിൽ രോഗിക്ക് ഇതുവരെ പണമൊന്നും ലഭിച്ചില്ലെന്നും മനസ്സിലായി. കട്ടപ്പന നഗരസഭാധ്യക്ഷ ഷൈനി സണ്ണി വ്യാഴാഴ്ച രാവിലെ പത്തരയോടെ നേരിട്ടെത്തി സംഘത്തോട് രേഖകൾ ആവശ്യപ്പെടുകയായിരുന്നു. വേണ്ടത്ര രേഖകളോ അനുമതിയോ ഇല്ലാതെയാണ് സംഘം പിരിവ് നടത്തുന്നതെന്ന് കണ്ടെത്തി. കൊല്ലം ജില്ലയിൽനിന്നുള്ള ചാരിറ്റബിൾ ട്രസ്റ്റെന്ന് പരിചയപ്പെടുത്തിയാണ് ഇവർ ബസ് സ്റ്റാൻഡിലും നഗരത്തിന്റെ വിവിധ

Continue Reading
പട്ടികജാതി വിഭാ​ഗത്തിൽപെട്ട 11 കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 82 വർഷം കഠിനതടവും പിഴയും വിധിച്ച് പോക്സോ കോടതി
Kerala Kerala Mex Kerala mx
1 min read
113

പട്ടികജാതി വിഭാ​ഗത്തിൽപെട്ട 11 കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 82 വർഷം കഠിനതടവും പിഴയും വിധിച്ച് പോക്സോ കോടതി

December 22, 2023
0

പാലക്കാട്: പാലക്കാട് കോങ്ങാട് പട്ടികജാതി വിഭാഗത്തിൽ പെട്ട പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 82 വർഷം കഠിന തടവും മൂന്ന് ലക്ഷത്തി നാല്പതിനായിരം രൂപ പിഴയും ചുമത്തി. മാങ്കാവ് സ്വദേശി ശിവകുമാറിനാണ് ശിക്ഷ. പട്ടാമ്പി പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. 2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പട്ടികജാതിക്കാരിയായ പതിനൊന്നുകാരിയെ പ്രതി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിഴസംഖ്യ അതിജീവിതക്ക് നൽകാനാണ് കോടതി വിധിച്ചിരിക്കുന്നത്.  

Continue Reading
വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കളരി അഭ്യാസം
Kerala Kerala Mex Kerala mx
1 min read
102

വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കളരി അഭ്യാസം

December 22, 2023
0

ആദികടലായി : കളരിയെ പ്രോത്സാഹിപ്പിക്കുന്നതിനും വിദേശസഞ്ചാരികൾക്ക്‌ പരിചയപ്പെടുത്തുന്നതിനുമായി വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ‘തട്ടകം’ പരിപാടിക്ക് തുടക്കമായി. നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷന്റെ (നോംറ്റോ) നേതൃത്വത്തിലാണ് പരിപാടി. ആദികടലായി ഹാരിസ് സീഷെൽ ഹോം സ്റ്റേയിൽ പയ്യമ്പള്ളി കളരിസംഘം അവതരിപ്പിച്ച കളരിമുറകൾ സഞ്ചാരികളിൽ ആവേശം സൃഷ്ടിച്ചു. കാനഡ, ന്യൂസീലൻഡ്‌, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്നുള്ള സഞ്ചാരികൾ കളരി ആസ്വദിക്കാനെത്തിയിരുന്നു. ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ, പയ്യമ്പള്ളി കളരിസംഘം എന്നിവരുടെ സഹകരണത്തോടെയാണ് കളരി അവതരണം. ജനുവരി കളരിയുടെ മാസമായി ആഘോഷിക്കും. ജനവരി

Continue Reading
മഞ്ചേരി മെഡിക്കൽകോളേജ്: അത്യാഹിതവിഭാഗത്തിലെ ചോർച്ച പരിഹരിച്ചു
Kerala Kerala Mex Kerala mx
1 min read
62

മഞ്ചേരി മെഡിക്കൽകോളേജ്: അത്യാഹിതവിഭാഗത്തിലെ ചോർച്ച പരിഹരിച്ചു

December 22, 2023
0

മഞ്ചേരി : മേൽക്കൂരയിലെ ചോർച്ചകാരണം അടച്ചിട്ട മെഡിക്കൽകോളേജ് അത്യാഹിതവിഭാഗത്തിലെ പുരുഷൻമാരുടെ നിരീക്ഷണമുറി നവീകരണത്തിനുശേഷം വെള്ളിയാഴ്ച തുറക്കും. മുകൾനിലയിലെ പൈപ്പുപൊട്ടി മലിനജലം ഒഴുകി സീലിങ് അടർന്നുവീഴുകയും ദുർഗന്ധംവമിക്കുന്ന വെള്ളം അത്യാഹിതവിഭാഗത്തിലേക്ക് ഒലിച്ചിറങ്ങുകയും ചെയ്തതോടെ രണ്ടാഴ്ച മുൻപാണ് പുരുഷൻമാരുടെ നിരീക്ഷണമുറി പൂർണമായും അടച്ചിട്ടത്. ഇതോടെ പുരുഷൻമാരും കുട്ടികളുമെല്ലാം സ്ത്രീകളുടെ ഭാഗത്താണ് ചികിത്സതേടിയത്. ആശുപത്രി വികസന ഫണ്ടിൽനിന്ന് 94,000 രൂപ ചെലവഴിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. ഒരുകോടി എഴുപത്തിയെട്ടുലക്ഷംരൂപ ചെലവഴിച്ച് എട്ടുമാസം മുൻപ് നവീകരിച്ച അത്യാഹിതവിഭാഗം

Continue Reading
സിപിഐഎം നേതാവ് കെ.യു ബിജു കൊലക്കേസ്; ആർഎസ്എസ്-ബിജെപി പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടു
Kerala Kerala Mex Kerala mx
1 min read
55

സിപിഐഎം നേതാവ് കെ.യു ബിജു കൊലക്കേസ്; ആർഎസ്എസ്-ബിജെപി പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടു

December 22, 2023
0

കൊടുങ്ങല്ലൂരിലെ സിപിഐഎം നേതാവായിരുന്ന കെ യു ബിജു കൊലക്കേസിൽ പ്രതികളെ വെറുതെ വിട്ടു. 13 ആർഎസ്എസ്-ബിജെപി പ്രവർത്തകരെയാണ് കോടതി വെറുതെവിട്ടത്. സാക്ഷി മൊഴികളിൽ കോടതി അവിശ്വാസം പ്രകടിപ്പിച്ചു. തെളിവുകൾ അപര്യാപ്തമെന്നും കോടതി നിരീക്ഷിച്ചു. തൃശൂർ നാലാം അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജി കെ വി രജനീഷാണ്‌ ശിക്ഷ വിധിച്ചത്. 2008 ജൂൺ 30 നാണ് കെ യു ബിജുവിനെ ഒരു സംഘം ആക്രമിക്കുന്നത്. ചികിത്സയിലിരിക്കെ ജൂലൈ രണ്ടിന് ബിജു മരിച്ചു.

Continue Reading
മേൽപ്പാലത്തിനായി ഇനി എത്രനാൾ
Kerala Kerala Mex Kerala mx Top News
1 min read
83

മേൽപ്പാലത്തിനായി ഇനി എത്രനാൾ

December 22, 2023
0

തിരുവില്വാമല : പാമ്പാടി-ലക്കിടി റെയിൽവേ ഗേറ്റ് തുറക്കുന്നതും കാത്ത് വാഹനങ്ങൾ നിരനിരയായി കിടക്കുന്നത് പതിവുകാഴ്ചയാണ്. ഏതെങ്കിലും ഒരു ട്രെയിൻ വരാൻ വൈകിയാൽപ്പിന്നെ വാഹനപ്പെരുപ്പത്തിന്റെ കാര്യം പറയുകയും വേണ്ട. തീവണ്ടികളുടെ സമയം നോക്കിമാത്രം പാലക്കാട് ഭാഗത്തേക്കും തിരിച്ച് തൃശ്ശൂർ ഭാഗത്തേക്കും സഞ്ചരിക്കേണ്ട യാത്രക്കാരുടെ അവസ്ഥയ്ക്ക് എന്നാണ് പരിഹാരമാകുകയെന്ന് ഇപ്പോഴും ഒരുപിടിയുമില്ല. തൃശ്ശൂർ-പാലക്കാട് ജില്ലകളുടെ അതിർത്തിയിലൂടെയുള്ള പാലക്കാട്-ഷൊർണൂർ തീവണ്ടിപ്പാതയിലാണ് ഈ റെയിൽവേ ഗേറ്റ്. ഓരോ തവണയും കേന്ദ്ര-സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ വരുമ്പോഴും തിരുവില്വാമലക്കാർക്കും

Continue Reading
വീണ്ടും കാടുകയറി നഗരസഭാ പാർക്ക്
Kerala Kerala Mex Kerala mx
1 min read
53

വീണ്ടും കാടുകയറി നഗരസഭാ പാർക്ക്

December 22, 2023
0

കോട്ടയം : ക്രിസ്‌മസ് അവധി തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. എന്നാൽ, കുട്ടികളുമായി കോട്ടയം നഗരസഭാ പാർക്കിലേക്ക് പോകാമെന്ന് കരുതിയാൽ അബദ്ധമാകും. കുറച്ചധികം സമയം അവിടെ ചെലവഴിച്ചാൽ ചിലപ്പോൾ ആശുപത്രിയിലേക്കാകും അടുത്ത യാത്ര. പകർച്ചവ്യാധികൾ പടരുന്ന സമയത്തും അത്രയും വൃത്തിഹീനമാണ് പാർക്ക്. പാർക്കിലെ കുളത്തിലെ വെള്ളം കറുത്ത് മലിനമാണ്. അതിലെ കൊതുകിന്റെ ശല്യം സഹിക്കാനാകാതെ കുട്ടികളും രക്ഷിതാക്കളും പെട്ടെന്ന് സ്ഥലംവിടുന്നു. ‌നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന മുനിസിപ്പൽ‍ പാർക്കിന്റെ ദുരവസ്ഥയാണിത്. കോട്ടയം നഗരത്തിൽ

Continue Reading
കേരളത്തിന്റ അഭിമാനം! സെഞ്ചുറിക്ക് പിന്നാലെ സഞ്ജു സാംസണ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala Kerala Mex Kerala mx
1 min read
138

കേരളത്തിന്റ അഭിമാനം! സെഞ്ചുറിക്ക് പിന്നാലെ സഞ്ജു സാംസണ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

December 22, 2023
0

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ ഇന്ത്യന്‍ താരം സഞ്ജു സാംസണ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ 108 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ടോസ് നഷ്ടമായി ബാറ്റിംഗിനെത്തിയ ഇന്ത്യ സഞ്ജുവിന്റെ സെഞ്ചുറി (108) കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് നേടിയിരുന്നു. മുന്‍നിര തകര്‍ന്നപ്പോഴും മൂന്നാമനായി ബാറ്റിംഗിനെത്തിയ സഞ്ജു ഉത്തരവാദിത്തത്തോടെ ബാറ്റ് വീശി. രാജ്യാന്തര ക്രിക്കറ്റില്‍ സഞ്ജുവിന്റെ ആദ്യ

Continue Reading
പണികൾക്ക് പനിപിടിച്ചു ജനറൽ ആശുപത്രിയിൽ ഒന്നും നടക്കുന്നില്ല
Kerala Kerala Mex Kerala mx
0 min read
62

പണികൾക്ക് പനിപിടിച്ചു ജനറൽ ആശുപത്രിയിൽ ഒന്നും നടക്കുന്നില്ല

December 22, 2023
0

പത്തനംതിട്ട : കോന്നി മെഡിക്കൽ കോളേജിന്റെ ബേസ് ലൈൻ ആശുപത്രിയായ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ദുരിതകാലം. പണി പൂർത്തിയായിട്ടും തുറന്നുകൊടുക്കാതിരിക്കുന്നതു മുതൽ ഒരുപണിയും നടക്കാതിരുന്നിട്ടും അടച്ചിട്ടിരിക്കുന്ന മുറികൾവരെയുണ്ടിവിടെ.ദീർഘവീക്ഷണമില്ലാത്ത പണി പതിവായതോടെ കഴിഞ്ഞ കുറേ മാസങ്ങൾക്കിടെ ജനറൽ ആശുപത്രിയിലെ ഇരുനൂറോളം കിടക്കകളാണ് ഇല്ലാതായത്. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ പ്രധാന ആശുപത്രിയിലാണ് ഇൗ ദുരിതങ്ങൾ. ബി ബ്ലോക്കിലെ പീഡിയാട്രിക് െഎ.സി.യുവും വാർഡും പൂട്ടിയിട്ടിട്ട് വർഷം ഒന്നുകഴിഞ്ഞു. നവീകരണം പൂർത്തിയാക്കിയിട്ടും ഇതുവരെ തുറന്നിട്ടില്ല. കഴിഞ്ഞ വർഷം

Continue Reading