Your Image Description Your Image Description

തിരുവനന്തപുരം : ഭരണ സംവിധാനങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് കൃത്യമായ ഓഡിറ്റിംഗ് അനിവാര്യമാണെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പറഞ്ഞു. ഏജീസ് ഓഫീസിലെ ഒ ആർ ഒ പി ഹാളിൽ നടന്ന ഓഡിറ്റ് ദിവസ് സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ചീഫ് സെക്രട്ടറി.

ജനങ്ങൾക്ക് സർക്കാർ പ്രവർത്തനങ്ങളിലും പദ്ധതികളിലും വിശ്വാസ്യത നൽകാനും കൂടൂതൽ ശ്രദ്ധിക്കാനും മനസ്സിലാക്കാനും ഓഡിറ്റിംഗിലൂടെ കഴിയും. ഭരണപ്രക്രിയയെ മെച്ചപ്പെടുത്തുന്നതിനായി ഓഡിറ്റിംഗിൽ ഡിജിറ്റൽ സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തണം. സർക്കാർ സ്ഥാപനങ്ങളും ഓഡിറ്റ് സ്ഥാപനങ്ങളും സഹകരിച്ച് പ്രവർത്തിക്കുമ്പോൾ സുസ്ഥിരവും സുതാര്യവുമായ ഭരണസംവിധാനങ്ങൾ നടപ്പിലാക്കാനാകുമെന്നും ചീഫ് സെക്രട്ടറി അഭിപ്രായപ്പെട്ടു.

ഓഡിറ്റ് അക്കൗണ്ടന്റ് ജനറൽ പ്രീതി എബ്രഹാം, ഓഡിറ്റ് ആൻഡ് എൻടൈറ്റിൽമെന്റ് അക്കൗണ്ടന്റ് ജനറൽ അറ്റോർവ സിൻഹ, സീനിയർ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ ഡോ. ഡി അനീഷ്, ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ ബാഷാ മുഹമ്മദ് ബി തുടങ്ങിയവർ സംസാരിച്ചു.

ഓഡിറ്റ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഏജീസ് ഓഫീസിലെ ജീവനക്കാർക്കും കുട്ടികൾക്കുമായി നടന്ന മത്സരങ്ങളിലെ വിജയികൾക്കുളള പുരസ്‌കാരങ്ങൾ ചീഫ് സെക്രട്ടറി വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *