നീര്‍ത്തടാധിഷ്ഠിത സുസ്ഥിര വികസനത്തിന് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ശില്‍പശാല
Kerala Kerala Mex Kerala mx
1 min read
51

നീര്‍ത്തടാധിഷ്ഠിത സുസ്ഥിര വികസനത്തിന് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ശില്‍പശാല

December 28, 2023
0

തൃശൂർ: സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി നീര്‍ത്തടാധിഷ്ഠിത സുസ്ഥിര വികസനത്തിന് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഏകദിന ശില്‍പശാല. തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ തൃത്താല നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘സുസ്ഥിര തൃത്താല’. മണ്ഡലത്തിലെ ഭൂജല പരിപോഷണം സൂക്ഷ്മ നീര്‍ത്തട വികസനത്തിലൂടെ ലക്ഷ്യമാക്കി എട്ട് ഗ്രാമപഞ്ചായത്തുകളിലായി തെരഞ്ഞെടുത്തിട്ടുള്ള എട്ട് മാതൃക സൂക്ഷ്മ നീര്‍ത്തടങ്ങളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ശില്‍പശാല നടത്തിയത്. സുസ്ഥിര തൃത്താല

Continue Reading
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമണം; യുവാവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
0 min read
85

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമണം; യുവാവ് അറസ്റ്റിൽ

December 28, 2023
0

തിരുവനന്തപുരം: വർക്കലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി പൊലീസ്. നിരവധി കേസുകളിൽ പ്രതിയായ വർക്കല വെട്ടൂർ സ്വദേശി അനസ് (35) ആണ് അറസ്റ്റിലായത്. വീട്ടിൽ അതിക്രമിച്ച് കയറി 58 കാരിയെ ഉപദ്രവിച്ചെന്ന പരാതിയിലാണ അനസിനെ വർക്കല പൊലീസ് പിടികൂടിയത്. കേസിന് ആസ്പദമായ സംഭവം നടക്കുന്നത് ഡിസംബർ 26 ന് രാത്രി ആണ് . തനിച്ച്  താമസിക്കുന്ന 58കാരിയുടെ വീട്ടിൽ രാത്രി അതിക്രമിച്ചു

Continue Reading
ബുദ്ധമത വിശ്വാസികള്‍ക്ക് കാലതാമസമില്ലാതെ രേഖകള്‍ ലഭ്യമാക്കും: ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ്
Kerala Kerala Mex Kerala mx
1 min read
79

ബുദ്ധമത വിശ്വാസികള്‍ക്ക് കാലതാമസമില്ലാതെ രേഖകള്‍ ലഭ്യമാക്കും: ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ്

December 28, 2023
0

പാലക്കാട്:‍ ജില്ലയില്‍ എല്ലാ വില്ലേജിലും ബുദ്ധമത വിശ്വാസികളുമായി ബന്ധപ്പെട്ട മുഴുവന്‍ അപേക്ഷകളും തീര്‍പ്പായതായും വരുന്ന അപേക്ഷകള്‍ കാലതാമസമില്ലാതെ തീര്‍പ്പാക്കുമെന്നും ജില്ലാ ഭരണകൂടം. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ അംഗം എ. സൈഫുദീന്‍ ഹാജിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങിലാണ് ജില്ലാ ഭരണകൂടം ഇക്കാര്യം അറിയിച്ചത്. ന്യൂനപക്ഷ വിഭാഗമായ ബുദ്ധമത വിശ്വാസികള്‍ക്ക് സമുദായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് ഉള്‍പ്പടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള മഹാബോധി മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.

Continue Reading
അട്ടപ്പാടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് യുവജന കമ്മിഷൻ
Kerala Kerala Mex Kerala mx
1 min read
54

അട്ടപ്പാടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് യുവജന കമ്മിഷൻ

December 28, 2023
0

‍പാലക്കാട്: അട്ടപ്പാടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് സംസ്ഥാന യുവജന കമ്മിഷന്‍. അട്ടപ്പാടി ആനവായ് ഗവ എല്‍.പി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ ആനവായ് പ്രദേശത്തെ എട്ട് ഊരുകളില്‍ നിന്നായി 200 ഓളം പേര്‍ പങ്കെടുത്തു. സിക്കിള്‍ സെല്‍ അനീമിയ (അരിവാള്‍ രോഗം), ക്ഷയം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പരിശോധനകളാണ് ക്യാമ്പില്‍ നടത്തിയത്. പരിശോധനകള്‍ക്ക് പുറമെ സൗജന്യ ലാബ് സൗകര്യവും ഒരുക്കിയിരുന്നു. പുതൂര്‍ ആരോഗ്യ കേന്ദ്രം അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ധന്യ പരിശോധനകള്‍ക്ക് നേതൃത്വം

Continue Reading
കൊഴിഞ്ഞാമ്പാറയില്‍ സ്‌നേഹാരാമങ്ങള്‍ ഒരുങ്ങുന്നു
Kerala Kerala Mex Kerala mx
1 min read
56

കൊഴിഞ്ഞാമ്പാറയില്‍ സ്‌നേഹാരാമങ്ങള്‍ ഒരുങ്ങുന്നു

December 28, 2023
0

പാലക്കാട്: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 നാട്ടുകല്‍, വാര്‍ഡ് 18 കരുവപ്പാറ എന്നിവടങ്ങളില്‍ സ്‌നേഹാരാമങ്ങള്‍ ഒരുങ്ങുന്നു. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് ക്യാമ്പിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ സ്‌നേഹാരാമങ്ങള്‍ ഒരുക്കുന്നത്. മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് കാടുപിടിച്ച ഈ ഭാഗങ്ങള്‍ വൃത്തിയാക്കി പൂന്തോട്ടവും വിശ്രമിക്കുന്നതിനായുള്ള ഇരിപ്പിടവും സജ്ജീകരിക്കുകയാണ് ലക്ഷ്യം. നിലവില്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ രണ്ട് സ്ഥലങ്ങളും വൃത്തിയാക്കി. അടുത്ത ദിവസങ്ങളിലായി വിവിധ തരം പൂച്ചെടികളും

Continue Reading
സംസ്ഥാന സ്‌കൂള്‍ കലോത്സവം; കുറ്റമറ്റ രീതിയിലുള്ള സംഘാടനം ഉറപ്പ് വരുത്തും – മന്ത്രി വി ശിവന്‍കുട്ടി
Kerala Kerala Mex Kerala mx
1 min read
52

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കുറ്റമറ്റ രീതിയിലുള്ള സംഘാടനം ഉറപ്പ് വരുത്തും – മന്ത്രി വി ശിവന്‍കുട്ടി

December 28, 2023
0

കൊല്ലം: ജില്ല ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മികവുറ്റ സംഘാടനം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തേവള്ളി സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യവെ വിവിധ സമിതികളുടെ നേതൃത്വത്തില്‍ കുറ്റമറ്റ സംഘാടനത്തിനുള്ള സാഹചര്യം ഒരുക്കിയതായും വ്യക്തമാക്കി. ജനുവരി 4 മുതല്‍ 8 വരെ നീളുന്ന കലോത്സവം 24 വേദികളിലായി അരങ്ങേറും. ഓര്‍മയായ കവി ഒ എന്‍ വി കുറുപ്പിന്റെ പേരാണ് ആശ്രാമം മൈതാനത്തെ

Continue Reading
ലോകസഭ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടർ പട്ടിക ജനുവരി 22 ന് പ്രസിദ്ധീകരിക്കും
Kerala Kerala Mex Kerala mx
0 min read
64

ലോകസഭ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടർ പട്ടിക ജനുവരി 22 ന് പ്രസിദ്ധീകരിക്കും

December 28, 2023
0

തിരുവനന്തപുരം: 2024 ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടർ പട്ടിക ജനുവരി 22 ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കൽ, നീക്കം ചെയ്യൽ, തിരുത്തൽ, സ്ഥലം മാറി പോയ വോട്ടുകളുടെ ക്രമീകരണം തുടങ്ങിയ അവകാശങ്ങളും ആക്ഷേപങ്ങളും തീർപ്പാക്കുന്നതിനുള്ള സമയം ജനുവരി 12 വരെ വരെ നീട്ടി. തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ

Continue Reading
പ്രധാനമന്ത്രിയുടെ സന്ദർശനം : സുരക്ഷാ അവലോകന യോഗം ചേർന്നു
Kerala Kerala Mex Kerala mx
0 min read
65

പ്രധാനമന്ത്രിയുടെ സന്ദർശനം : സുരക്ഷാ അവലോകന യോഗം ചേർന്നു

December 28, 2023
0

തൃശൂർ: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിന് കലക്ടർ വി ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജനുവരി മൂന്നിന് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പരിപാടിക്കാവശ്യമായ തയ്യാറെടുപ്പുകൾ, സുരക്ഷ ക്രമീകരണങ്ങൾ എന്നിവ യോഗം ചർച്ച ചെയ്തു. പരിപാടിയിൽ പങ്കെടുക്കുന്ന ജനങ്ങൾക്കാവശ്യമായ കുടിവെള്ളം , വളണ്ടിയർമാരുടെ സേവനം, മറ്റ് സൗകര്യങ്ങൾ എന്നിവ ഒരുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി. അടുത്ത യോഗം

Continue Reading
കൊടുവള്ളിയിൽ തിന്നറുമായി പോവുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു
Kerala Kerala Mex Kerala mx
0 min read
51

കൊടുവള്ളിയിൽ തിന്നറുമായി പോവുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു

December 28, 2023
0

കോഴിക്കോട്: കൊടുവള്ളിയിൽ പഴയ ആർടിഒ ഓഫീസിന് സമീപം തിന്നറുമായി പോവുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു അപകടം. അപകടത്തിൽ ആളപായമില്ലെന്നാണ് വിവരം. അപകടത്തിൽ ടാങ്കറിന് ചോർച്ചയുണ്ടായി എണ്ണ റോഡിൽ പടർന്നു.  ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി ലോറി മാറ്റാനുള്ള ശ്രമം തുടരുകയാണ്.

Continue Reading
കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട; 52 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
92

കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട; 52 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

December 28, 2023
0

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട. സംഭവത്തിൽ കാസർഗോഡ് സ്വദേശികളായ അബൂബക്കർ സിദ്ദിഖ് (39), മുഹമ്മദ് ഫൈസൽ (36), എന്നിവർ പിടിയിലായി. കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി ബെംഗളൂരുവിൽ നിന്നും കാറിൽ രഹസ്യ അറകളിലായി കടത്തിക്കൊണ്ടുവന്ന 51.9 കിലോഗ്രാം കഞ്ചാവാണ് പൊലീസ് ഇവരിൽ നിന്ന് പിടികൂടിയത്. കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനുജ് പൈവാൾ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസും ആന്റി നാർക്കോട്ടിക് അസിസ്റ്റന്റ്

Continue Reading