Your Image Description Your Image Description
തൃശൂർ: സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി നീര്ത്തടാധിഷ്ഠിത സുസ്ഥിര വികസനത്തിന് നിര്ദേശങ്ങള് പങ്കുവെച്ച് ഏകദിന ശില്പശാല. തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില് തൃത്താല നിയോജകമണ്ഡലത്തില് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘സുസ്ഥിര തൃത്താല’.
മണ്ഡലത്തിലെ ഭൂജല പരിപോഷണം സൂക്ഷ്മ നീര്ത്തട വികസനത്തിലൂടെ ലക്ഷ്യമാക്കി എട്ട് ഗ്രാമപഞ്ചായത്തുകളിലായി തെരഞ്ഞെടുത്തിട്ടുള്ള എട്ട് മാതൃക സൂക്ഷ്മ നീര്ത്തടങ്ങളുടെ വിശദമായ പദ്ധതി റിപ്പോര്ട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ശില്പശാല നടത്തിയത്.
സുസ്ഥിര തൃത്താല പദ്ധതി ആസൂത്രണത്തില് ഓരോ വകുപ്പുകളും എങ്ങനെയാണ് പങ്കുവഹിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും എല്ലാവരെയും ഒരു പ്ലാറ്റ്‌ഫോമില് കൊണ്ടുവരിക എന്നതാണ് ശില്പശാല കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് അസിസ്റ്റന്റ് കലക്ടര് ഒ.വി ആല്ഫ്രഡ് പറഞ്ഞു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നീര്ത്തട പരിധിയിലെ മുഴുവന് കുടുംബങ്ങള്ക്കും
ജീവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്ന് നവകേരള മിഷന് ജില്ലാ കോ-ഓര്ഡിനേറ്റര് പി. സൈതലവി പറഞ്ഞു.
പരിപാടിയില് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര് പി.ഡി സിന്ധു അധ്യക്ഷയായി. എത്ര പ്രദേശത്ത് എത്ര ഗുണഭോക്താക്കള്ക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കും എന്ന രീതിയില് പദ്ധതികള് ആവിഷ്‌കരിക്കണമെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര് ശില്പശാലയില് നിര്ദേശിച്ചു. ഒറ്റപ്പാലം മണ്ണ് സംരക്ഷണ ഓഫീസര് അജിത് കുമാര് വിഷയാവതരണം നടത്തി.
ചെറുകിട ജലസേചനം, കൃഷി, ദേശീയ തൊഴിലുറപ്പ്, കേരളവാട്ടര് അതോറിറ്റി, മൃഗസംരക്ഷണം, ക്ഷീരവികസനം, മണ്ണ് പര്യവേക്ഷണ- സംരക്ഷണം, വനം, തദ്ദേശസ്വയംഭരണം, ഭൂഗര്ഭ ജലം, ഫിഷറീസ്, ശുചിത്വ മിഷന്, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥര് പദ്ധതിയുമായി ബന്ധപ്പെട്ട് ചെയ്തുവരുന്ന പ്രവര്ത്തനങ്ങളും ചെയ്യാന് സാധിക്കുന്ന പ്രവര്ത്തനങ്ങളും അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *