അബുദാബിയിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയായ റസ്റ്ററന്റ്  അടച്ചുപൂട്ടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

അബുദാബിയിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയായ റസ്റ്ററന്റ് അടച്ചുപൂട്ടി

April 11, 2025
0

അബുദാബിയിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയായ റസ്റ്ററന്റ് അടച്ചുപൂട്ടി. ന്യൂ ഷഹാമയിൽ സ്ഥിതി ചെയ്യുന്ന കോഹിനൂർ റസ്റ്ററന്റാണ് പൂട്ടിയത്. അബുദാബി എമിറേറ്റിലെ ഭക്ഷണവുമായി ബന്ധപ്പെട്ട 2008 ലെ നിയമത്തിന്റെയും അനുബന്ധ നിയമങ്ങളുടെയും ലംഘനമാണ് ഇതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അബുദാബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നടപടി. എമിറേറ്റിലെ ഭക്ഷണശാലകളിൽ അധികൃകർ പതിവായി പരിശോധനകൾ നടത്താറുണ്ട്. പലപ്പോഴും പ്രാദേശിക മാനദണ്ഡങ്ങൾ പാലിക്കാത്തതോ ഭക്ഷണവുമായി ബന്ധപ്പെട്ട ആരോഗ്യ, സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നതോ ആയ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നു.

Continue Reading
യുഎഇയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് ആഭ്യന്തര മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi Top News
0 min read
37

യുഎഇയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് ആഭ്യന്തര മന്ത്രാലയം

April 11, 2025
0

യുഎഇയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് ആഭ്യന്തര മന്ത്രാലയം. കുറ്റക്കാർക്ക് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം (23.49 ലക്ഷം രൂപ) വരെ പിഴയുമാണ് പരിഷ്കരിച്ച ഗതാഗത നിയമത്തിലുള്ളത്. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുന്നത് അടക്കം കൂടുതൽ അധികാരം ട്രാഫിക് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് നൽകി. റോഡപകടവും പരുക്കും മരണവും കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്.ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 2024ൽ യുഎഇയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കും വിധം

Continue Reading
സൗദിയിൽ  പുതിയ എണ്ണ, വാതക പാടങ്ങൾ കണ്ടെത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
32

സൗദിയിൽ പുതിയ എണ്ണ, വാതക പാടങ്ങൾ കണ്ടെത്തി

April 11, 2025
0

സൗദിയിൽ 14 പുതിയ എണ്ണ, വാതക പാടങ്ങൾ കണ്ടെത്തി. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലും എംപ്റ്റി ക്വാർട്ടറിലുമായാണ് എണ്ണ, പ്രകൃതിവാതക പാടങ്ങളും വാതക ശേഖരവും കണ്ടെത്തിയതെന്നു സൗദി പ്രസ് ഏജൻസി അറിയിച്ചു.6 പാടങ്ങളിലും 2 റിസർവോയറുകളിലുമായി ദിവസേന 8,126 ബാരൽ എണ്ണ ഉൽപാദിപ്പിക്കാനാകും. മറ്റു 2 പാടങ്ങളിലും 4 റിസർവോയറുകളിലുമായി പ്രതിദിനം 8.05 കോടി സ്റ്റാൻഡേഡ് ക്യുബിക് അടി പ്രകൃതിവാതകവും ഉൽപാദിപ്പിക്കാനാകും. എണ്ണപ്പാടങ്ങളിൽനിന്നും റിസർവോയറുകളിൽ നിന്നുമായി 21.1 ലക്ഷം ക്യുബിക് അടി

Continue Reading
ലഹരി നിർമാർജന പ്രവർത്തനങ്ങൾ ഊർജിതമാക്കി അബുദാബി പൊലീസ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

ലഹരി നിർമാർജന പ്രവർത്തനങ്ങൾ ഊർജിതമാക്കി അബുദാബി പൊലീസ്

April 11, 2025
0

ലഹരി നിർമാർജന പ്രവർത്തനങ്ങൾ ഊർജിതമാക്കി അബുദാബി പൊലീസ്. ലഹരിമരുന്നിന്റെ ചിത്രങ്ങളും ഓഫറുകളും സമൂഹമാധ്യമങ്ങൾ വഴി അയച്ചാണ് പ്രലോഭനം. ലഹരി ഉപയോഗവും വിൽപനയും യുഎഇയിൽ നിയമവിരുദ്ധമാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. രാജ്യാന്തര ലഹരി കച്ചവടക്കാരുടെ കെണികളിൽപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും ഊർജിതമാക്കി. അവരുടെ പേരുവിവരങ്ങൾ രഹസ്യമാക്കി വച്ചാണ് ലഹരിമുക്ത നടപടികളിലേക്കു കടക്കുന്നത്. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചാണ് യുവാക്കളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. ഈ കണ്ണികളിൽ അകപ്പെടാതെ

Continue Reading
കുവൈത്തിൽ ഗതാഗത നിയമ ലംഘനങ്ങളുടെ പേരില്‍ ബ്ലോക്ക് ചെയ്തിട്ടുള്ള കുറ്റങ്ങള്‍ക്ക് പിഴ തുക അടച്ച്  മാറ്റാൻ അവസരം
Kerala Kerala Mex Kerala mx Pravasi Top News
1 min read
38

കുവൈത്തിൽ ഗതാഗത നിയമ ലംഘനങ്ങളുടെ പേരില്‍ ബ്ലോക്ക് ചെയ്തിട്ടുള്ള കുറ്റങ്ങള്‍ക്ക് പിഴ തുക അടച്ച് മാറ്റാൻ അവസരം

April 11, 2025
0

കുവൈത്തിൽ ഗതാഗത നിയമ ലംഘനങ്ങളുടെ പേരില്‍ ബ്ലോക്ക് ചെയ്തിട്ടുള്ള കുറ്റങ്ങള്‍ക്ക് പിഴ തുക അടച്ച് മാറ്റാൻ അവസരം.അല്‍ ഖൈറാന്‍, അവന്യൂസ് മാളുകളിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിഴയടക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. ജിസിസി ഗതാഗത വാരാഘോഷത്തിന് ഭാഗമായിട്ടാണിത്. സ്വദേശികള്‍ക്കും, വിദേശികള്‍ക്കും ബ്ലോക്ക് ചെയ്തിട്ടുള്ള ലംഘനങ്ങളില്‍ പിഴ ഒുടുക്കി സിസ്റ്റത്തില്‍ നിന്ന് നീക്കാവുന്നതാണന്ന് ഗതാഗത മന്ത്രാലയത്തിന്റെ യൂണിഫൈഡ് ഗള്‍ഫ് ട്രാഫിക് വാരാഘോഷ കമ്മിറ്റിയുടെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ സബ്ഹാന്‍ വ്യക്തമാക്കി.ഇന്ന്

Continue Reading
ദുബായിൽ മലയാളി യുവാവ്  താമസസ്ഥലത്ത് മരിച്ചനിലയിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
38

ദുബായിൽ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചനിലയിൽ

April 11, 2025
0

ദുബായിൽ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചനിലയിൽ.വട്ടംകുളം നെല്ലേക്കാട് ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചേന്നാട്ടിൽ നാരായണന്റെ മകൻ സുധീന്ദ്രൻ (സുധി 47) ആണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. എടപ്പാളിലെ ഓട്ടോ ഡ്രൈവറായിരുന്ന സുധീന്ദ്രൻ മാസങ്ങൾക്കു മുൻപാണു ജോലി തേടി വിദേശത്തേക്ക് പോയത്. പിന്നീടു നാട്ടിൽ തിരിച്ചെത്തി ഒരാഴ്ച മുൻപ് തിരികെ പോയതായിരുന്നു.കഴിഞ്ഞ ദിവസമാണ് താമസസ്ഥലത്ത് മരിച്ചതായി വിവരം ലഭിച്ചത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

Continue Reading
പ്രധാനമന്ത്രി ഈ മാസം  സൗദി സന്ദർശനം നടത്തും
Kerala Kerala Mex Kerala mx Pravasi Top News
0 min read
36

പ്രധാനമന്ത്രി ഈ മാസം സൗദി സന്ദർശനം നടത്തും

April 11, 2025
0

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനത്തിൽ സൗദി സന്ദർശനം നടത്തും. പ്രധാനമന്ത്രി ആയതിന് ശേഷം മോദി മൂന്നാമതാണ് സൗദി സന്ദർശിക്കുന്നത്. ജിദ്ദയിൽ സൗദി രാജാവിന്റെ കൊട്ടാരത്തിലായിരിക്കും ഔദ്യോ​ഗിക കൂടിക്കാഴ്ച നടത്തുന്നത്. സൽമാൻ രാജാവുമായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായും കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക സഹകരണം, തന്ത്രപരമായ മേഖലകളിലെ ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ കൂടിക്കാഴ്ചയിൽ നടത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം

Continue Reading
കുവൈത്തിൽ 640 പേ​രു​ടെ കൂ​ടി പൗ​ര​ത്വം പി​ൻ​വ​ലിക്കുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
41

കുവൈത്തിൽ 640 പേ​രു​ടെ കൂ​ടി പൗ​ര​ത്വം പി​ൻ​വ​ലിക്കുന്നു

April 11, 2025
0

കു​വൈ​ത്ത് പൗ​ര​ത്വ അ​ന്വേ​ഷ​ണ സു​പ്രീം ക​മ്മി​റ്റി​യോ​ഗം ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. 640 പേ​രു​ടെ കൂ​ടി പൗ​ര​ത്വം പി​ൻ​വ​ലി​ക്കാ​ൻ മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ലി​ന് സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ഇ​ര​ട്ട പൗ​ര​ത്വ​മു​ള്ള ര​ണ്ട് പ്ര​ത്യേ​ക കേ​സു​ക​ൾ, വ്യാ​ജ​രേ​ഖ സ​മ​ർ​പ്പി​ച്ച 66 കേ​സു​ക​ൾ, ആ​ശ്രി​ത​ത്വ​ത്തി​ലൂ​ടെ നേ​ടി​യ പൗ​ര​ത്വം എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. നേ​ര​ത്തേ സ​മാ​ന​മാ​യ ന​ട​പ​ടി​ക​ളി​ൽ വ്യാ​ജ​മാ​യി നേ​ടി​യ നി​ര​വ​ധി പേ​രു​ടെ പൗ​ര​ത്വം പി​ൻ​വ​ലി​ച്ചി​രു​ന്നു.

Continue Reading
ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​ശ​സ്തി നേ​ടി ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​സ്പോ​ർ​ട്ട് സ​ർ​വി​സ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
45

ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​ശ​സ്തി നേ​ടി ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​സ്പോ​ർ​ട്ട് സ​ർ​വി​സ്

April 11, 2025
0

ആ​ഗോ​ള​ത​ല​ത്തി​ൽ ഒ​രി​ക്ക​ൽ​കൂ​ടി പ്ര​ശ​സ്തി നേ​ടി ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​സ്പോ​ർ​ട്ട് സ​ർ​വി​സ്. 2025 ലെ ​സ്കൈ​ട്രാ​ക്സ് വേ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് അ​വാ​ർ​ഡ്സി​ൽ പാ​സ്‌​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ​ക്ക് ലോ​ക​ത്ത് മൂ​ന്നാം സ്ഥാ​നം നേ​ടി​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​സ്പോ​ർ​ട്ട് സ​ർ​വി​സ് രാ​ജ്യ​ത്തി​ന്‍റെ ഖ്യാ​തി​യു​യ​ർ​ത്തി​യ​ത്. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് ‘മി​ക​ച്ച എ​യ​ർ​പോ​ർ​ട്ട് പാ​സ്‌​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ’ എ​ന്ന വി​ഭാ​ഗ​ത്തി​ൽ ഈ ​നേ​ട്ടം വി​മാ​ന​ത്താ​വ​ളം സ്വ​ന്ത​മാ​ക്കു​ന്ന​ത്. നേ​ട്ടം ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തെ ലോ​ക​ത്തെ മി​ക​ച്ച വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലേ​ക്കെ​ത്തി​ച്ചി​ട്ടു​ണ്ട്. കാ​ര്യ​ക്ഷ​മ​വും വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ,

Continue Reading
ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഫ​ല​സ്തീ​ൻ ധ​ന​കാ​ര്യ മ​ന്ത്രി കു​വൈ​ത്തി​ലെത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
43

ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഫ​ല​സ്തീ​ൻ ധ​ന​കാ​ര്യ മ​ന്ത്രി കു​വൈ​ത്തി​ലെത്തി

April 11, 2025
0

ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കു​വൈ​ത്തി​ലെ​ത്തി​യ ഫ​ല​സ്തീ​ൻ ധ​ന​കാ​ര്യ മ​ന്ത്രി ഒ​മ​ർ ബി​താ​റി​നെ​യും ഫ​ല​സ്തീ​ൻ മോ​ണി​റ്റ​റി അ​തോ​റി​റ്റി (പി.​എം.​എ) ഗ​വ​ർ​ണ​ർ യ​ഹ്‌​യ ഷു​ന്നാ​റി​നെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ സ്വീ​ക​രി​ച്ചു. കു​വൈ​ത്തും ഫ​ല​സ്തീ​നും ത​മ്മി​ൽ എ​ല്ലാ മേ​ഖ​ല​ക​ളി​ലു​മു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ കൂ​ടി​ക്കാ​ഴ്ച ഊ​ന്ന​ൽ ന​ൽ​കി. ഫ​ല​സ്തീ​ൻ അ​ധി​നി​വേ​ശ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും സ്ഥി​ര​ത​യും കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര ശ്ര​മ​ങ്ങ​ളും ഇ​രു​വി​ഭാ​ഗ​വും ച​ർ​ച്ച ചെ​യ്തു.

Continue Reading