Your Image Description Your Image Description

അബുദാബിയിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയായ റസ്റ്ററന്റ് അടച്ചുപൂട്ടി. ന്യൂ ഷഹാമയിൽ സ്ഥിതി ചെയ്യുന്ന കോഹിനൂർ റസ്റ്ററന്റാണ് പൂട്ടിയത്. അബുദാബി എമിറേറ്റിലെ ഭക്ഷണവുമായി ബന്ധപ്പെട്ട 2008 ലെ നിയമത്തിന്റെയും അനുബന്ധ നിയമങ്ങളുടെയും ലംഘനമാണ് ഇതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അബുദാബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നടപടി.

എമിറേറ്റിലെ ഭക്ഷണശാലകളിൽ അധികൃകർ പതിവായി പരിശോധനകൾ നടത്താറുണ്ട്. പലപ്പോഴും പ്രാദേശിക മാനദണ്ഡങ്ങൾ പാലിക്കാത്തതോ ഭക്ഷണവുമായി ബന്ധപ്പെട്ട ആരോഗ്യ, സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നതോ ആയ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *