ശിശുക്ഷേമ സമിതിയിൽ വീണ്ടും ശിശുമരണം
Kerala Kerala Mex Kerala mx Top News
0 min read
48

ശിശുക്ഷേമ സമിതിയിൽ വീണ്ടും ശിശുമരണം

March 22, 2025
0

ശിശുക്ഷേമ സമിതിയിൽ വീണ്ടും ശിശുമരണം. അഞ്ചരമാസം പ്രായമുള്ള കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ട്. ശ്വാസംമുട്ടലിനെ തുടർന്നാണ് കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ. ഒരുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് ശിശുക്ഷേമ സമിതിയിൽ കുഞ്ഞ് മരിക്കുന്നത്. ഫെബ്രുവരി 28ന് ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. അന്നും കുഞ്ഞ് എങ്ങനെയാണ് മരിച്ചതെന്ന കാര്യം അധികൃതർ വ്യക്തമാക്കിയിരുന്നില്ല.

Continue Reading
ലോക സന്തോഷ സൂചികയിൽ മുന്നേറ്റവുമായി ബഹ്റൈൻ
Kerala Kerala Mex Kerala mx Pravasi Top News
1 min read
56

ലോക സന്തോഷ സൂചികയിൽ മുന്നേറ്റവുമായി ബഹ്റൈൻ

March 22, 2025
0

ലോകത്തിൽ സന്തോഷത്തോടെ ആളുകൾ ജീവിക്കുന്ന രാജ്യങ്ങളുടെ സൂചികയിൽ മുന്നേറ്റവുമായി ബഹ്റൈൻ. കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 147 രാജ്യങ്ങളിൽ നിന്ന് 59ാം സ്ഥാനത്താണ് നിലവിൽ ബഹ്റൈൻ. 10ൽ 6.03 എന്ന ശരാശരി ജീവിത മൂല്യ നിർണയത്തോടെയാണ് നേട്ടം. കഴിഞ്ഞ രണ്ട് വർഷത്തെ കണക്കുകൾ പ്രകാരം രാജ്യത്തിന്‍റെ സന്തോഷ സൂചികയിൽ ഇടിവ് സംഭവിച്ച നിലയിലായിരുന്നു. അന്താരാഷ്ട്ര സന്തോഷദിനമായ മാർച്ച് 20ന് ഗാലപ് പോളിങ് ഏജൻസിയും യു.എന്നുമായി ചേർന്ന് ഓക്‌സ്‌ഫഡ് സർവകലാശാലയുടെ

Continue Reading
കുവൈത്തിൽ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം
Kerala Kerala Mex Kerala mx Pravasi Top News
0 min read
59

കുവൈത്തിൽ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം

March 22, 2025
0

കുവൈത്തിലെ ഹവല്ലിയിലെ ഒരു അപ്പാർട്ട്മെന്റിൽ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഹവല്ലി, സാൽമിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി.തീ അണയ്ക്കാനും നിയന്ത്രണവിധേയമാക്കാനും ടീമുകൾ വേഗത്തിൽ സംഭവസ്ഥലത്ത് എത്തി പ്രവർത്തിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു, അവരെ ഉടൻ തന്നെ വൈദ്യചികിത്സയ്ക്കായി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചും നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഇനിയും വ്യക്തമായിട്ടില്ല.

Continue Reading
ബഹ്റൈനിൽ അനധികൃത നഴ്സറികൾക്കെതിരെ കർശന നടപടി
Kerala Kerala Mex Kerala mx Pravasi Top News
1 min read
45

ബഹ്റൈനിൽ അനധികൃത നഴ്സറികൾക്കെതിരെ കർശന നടപടി

March 22, 2025
0

ബഹ്റൈനിൽ അനധികൃത നഴ്സറികൾക്കെതിരെ കർശന നടപടി പിടിമുറുക്കാനൊരുങ്ങി അധികൃതർ. ലംഘകർക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമത്തിന്മേൽ ശൂറാ കൗൺസിൽ ഞായറാഴ്ച ചർച്ച ചെയ്യും. നിലവിലെ നിയമത്തിലെ പഴുതുകൾ പൂർണമായും അടച്ചു കൊണ്ടാണ് പുതിയ നിയമം. വനിതാ-ശിശു കാര്യ കമ്മിറ്റി നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് വിശദമായ വിലയിരുത്തൽ നടത്തിയ ശേഷമാണ് ശൂറയുടെ ചർച്ചയ്ക്ക് ഇടുന്നത്. നിലവിലെ ശിശു നിയമത്തിലെ 63–ാം ആർട്ടിക്കിൾ പ്രകാരം ലൈസൻസ് ഉള്ളവർക്കും ലൈസൻസില്ലാതെ അനധികൃതമായും കുട്ടികളുടെ നഴ്സറി

Continue Reading
ഐപിഎല്‍ പതിനെട്ടാം സീസണ് ഇന്ന് തുടക്കം
Kerala Kerala Mex Kerala mx Sports Top News
1 min read
63

ഐപിഎല്‍ പതിനെട്ടാം സീസണ് ഇന്ന് തുടക്കം

March 22, 2025
0

ഐപിഎല്‍ പതിനെട്ടാം സീസണ് ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കം. നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കൊല്‍ക്കത്തയില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കൊല്‍ക്കത്തയില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച്ച് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്‍ക്കത്ത കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുമ്പോള്‍ 2008ല്‍ ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ തോറ്റുതുടങ്ങിയ ബെംഗളൂരുവിന്റെ

Continue Reading
ഇന്‍റർനെറ്റ് ഡാറ്റ ഉപഭോഗത്തിൽ  റെക്കോർഡുകൾ സൃഷ്‍ടിച്ച് ഇന്ത്യ
Kerala Kerala Mex Kerala mx Tech Top News
1 min read
49

ഇന്‍റർനെറ്റ് ഡാറ്റ ഉപഭോഗത്തിൽ റെക്കോർഡുകൾ സൃഷ്‍ടിച്ച് ഇന്ത്യ

March 22, 2025
0

ഇന്‍റർനെറ്റ് ഡാറ്റ ഉപഭോഗത്തിൽ റെക്കോർഡുകൾ സൃഷ്‍ടിച്ച് ഇന്ത്യ.2024-ൽ ശരാശരി പ്രതിമാസ ഡാറ്റ ഉപഭോഗം ഒരു ഉപയോക്താവിന് 27.5 ജിബി ആയി എന്നാണ് പുതിയ റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 19.5% സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) ഇത് പ്രതിഫലിപ്പിക്കുന്നു. റെസിഡൻഷ്യൽ, ബിസിനസ് മേഖലകളിൽ ഡാറ്റ ഉപയോഗം അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന ഈ വളർച്ചയ്ക്ക് 5ജി സാങ്കേതികവിദ്യയും ഫിക്സഡ് വയർലെസ് ആക്സസും (FWA) പ്രധാന സംഭാവന നൽകുന്നതായി കണക്കാക്കപ്പെടുന്നു. നോക്കിയയുടെ മൊബൈൽ

Continue Reading
”മാര്‍ക്കോ” വിമര്‍ശനങ്ങളില്‍  പ്രതികരണവുമായി പൃഥ്വിരാജ്
Cinema Kerala Kerala Mex Kerala mx Top News Uncategorized
1 min read
80

”മാര്‍ക്കോ” വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി പൃഥ്വിരാജ്

March 22, 2025
0

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ചിത്രമാണ് ഉണ്ണിമുകുന്ദൻ നായകനായെത്തിയ മാർക്കോ. ഇന്ത്യയിലെ തന്നെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമെന്ന ലേബലിലെത്തിയ മാർക്കോ ബോക്സ് ഓഫീസിൽ നൂറ് കോടി നേടിയിരുന്നു. ഇപ്പോഴിതാ മാർക്കോ ചിത്രത്തിനെതിരായ വിമർശനത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. മാർക്കോയെ വിമർശിക്കുന്നതിനോട് വിയോജിപ്പ് ഉണ്ടെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. മാര്‍ക്കോ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി പൃഥ്വിരാജ്. “മാര്‍ക്കോ പോലെ ഒരു ചിത്രത്തിനോട് പ്രശ്നമുള്ളവരോട് എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ട്. കാരണം ആ

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
75

ഉണ്ണി മുകുന്ദൻ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’ അഞ്ചാം വാരത്തിലേക്ക്

March 22, 2025
0

ഉണ്ണി മുകുന്ദൻ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’ അഞ്ചാം വാരത്തിലേക്ക്. തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായാണ് ചിത്രം മുന്നേറുന്നത്. ഐവിഎഫും വാടക ഗർഭധാരണവും ഇൻഫെർട്ടിലിറ്റിയും അടക്കമുള്ള വിഷയങ്ങളെ നർമ്മത്തിന്‍റെ മേമ്പൊടിയിൽ ഏവർക്കും മനസ്സിലാകുന്നത്ര ലളിതമായി അവതരിപ്പിച്ചു കൊണ്ടാണ് തലമുറ വ്യത്യാസമില്ലാതെ ഏവരേയും ചിത്രം ആകർഷിച്ചിരിക്കുന്നത്. ഒരു റൊമാന്‍റിക് കോമഡിയായി തുടങ്ങി ഏറെ വൈകാരികമായ രീതിയിൽ പ്രേക്ഷകരിലേക്ക് ഇറങ്ങുന്ന രീതിയിലാണ് സിനിമയുടെ കഥാസാരം. ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചഭിനയിച്ചിരിക്കുന്ന ചിത്രത്തിൽ

Continue Reading
നീരജ് മാധവിന്റെ ‘ഓൾഡ് സ്കൂൾ ലേഡി’ സോങ് പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx Top News
1 min read
66

നീരജ് മാധവിന്റെ ‘ഓൾഡ് സ്കൂൾ ലേഡി’ സോങ് പുറത്തിറങ്ങി

March 22, 2025
0

മലയാള സിനിമയിലെ ജനപ്രിയ നടനും റാപ്പർ കൂടിയുമായ നീരജ് മാധവ് തന്റെ പുതിയ റാപ്പ് സോങ് ‘ഓള്‍ഡ് സ്കൂള്‍ ലേഡി’ റിലീസ് ചെയ്തു. നീരജിന്റെ മുൻ ഹിറ്റ് ഗാനമായ “ബല്ലാത്ത ജാതി” ക്കു ശേഷം, ഈ പുതിയ ഗാനം ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. നീരജ് മാധവിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. ഓള്‍ഡ് സ്കൂള്‍ ലേഡി ഗാനം മലയാളികളുടെ പഴയ ഓർമ്മകളെ പുതുക്കുന്നതായി മാറുകയാണ്. 1978-ലെ

Continue Reading
ഐ.ടി.യില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്കിൽ പ്രോഗ്രാമുകളുമായി ഐ.സി.ടി. അക്കാദമി ഓഫ് കേരള
Education Kerala Kerala Mex Kerala mx Top News
1 min read
79

ഐ.ടി.യില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്കിൽ പ്രോഗ്രാമുകളുമായി ഐ.സി.ടി. അക്കാദമി ഓഫ് കേരള

March 22, 2025
0

തിരുവനന്തപുരം: മികച്ച ശമ്പളത്തില്‍ ഐ.ടി. മേഖലയില്‍ നല്ല ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് വിവിധ നൈപുണ്യ പ്രോഗ്രാമുകളുമായി സര്‍ക്കാര്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള (ഐ.സി.ടി.എ.കെ.)വന്‍കിട ഐ.ടി. കമ്പനികളില്‍ ഏറെ ഡിമാന്‍ഡുള്ള പ്രോഗ്രാമിംഗ് ഭാഷയായ പൈത്തണ്‍, ജാവ, ബിസിനസ് ഇന്റലിജന്‍സ് വിത്ത് പവര്‍ ബി.ഐ. എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജാവ, പൈത്തണ്‍ യോഗ്യതയുള്ള തുടക്കക്കാര്‍ക്ക് പ്രതിവര്‍ഷം ഉയർന്ന ശമ്പളത്തോടെ പ്രമുഖ കമ്പനികളിൽ തൊഴിൽ നേടാനാകും. ഐ.ടി. പ്രോഗ്രാമിങ്

Continue Reading