Your Image Description Your Image Description

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. പവന് 2200 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന്റെ വില 74,320 രൂപയായി ഉയർന്നു. ഗ്രാമിന് 275 രൂപയുടെ വർധനയുണ്ടായി. ഗ്രാമിന്റെ വില 9290 രൂപയായാണ് ഉയർന്നത്. ലോക വിപണിയിലും സ്വർണവിലയിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. ഈ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ സ്വർണവില ലക്ഷം തൊടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം.

സ്​പോട്ട് ഗോൾഡിന്റെ വില ഔൺസിന് 3400 ഡോളറും കടന്ന് കുതിക്കുകയാണ്. 2.7 ശതമാനം നേട്ടത്തോടെ സ്​പോട്ട് ഗോൾഡിന്റെ വില 3,417.62 ഡോളറായി. യു.എസിന്റെ ഗോൾഡ് ഫ്യൂച്ചർ നിരക്കും ഉയരുകയാണ്. 2.9 ശതമാനം നേട്ടത്തോടെ 3,425.30 ഡോളറായാണ് വില ഉയർന്നത്.

Leave a Reply

Your email address will not be published. Required fields are marked *