Your Image Description Your Image Description

ഇന്‍റർനെറ്റ് ഡാറ്റ ഉപഭോഗത്തിൽ റെക്കോർഡുകൾ സൃഷ്‍ടിച്ച് ഇന്ത്യ.2024-ൽ ശരാശരി പ്രതിമാസ ഡാറ്റ ഉപഭോഗം ഒരു ഉപയോക്താവിന് 27.5 ജിബി ആയി എന്നാണ് പുതിയ റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 19.5% സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) ഇത് പ്രതിഫലിപ്പിക്കുന്നു. റെസിഡൻഷ്യൽ, ബിസിനസ് മേഖലകളിൽ ഡാറ്റ ഉപയോഗം അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന ഈ വളർച്ചയ്ക്ക് 5ജി സാങ്കേതികവിദ്യയും ഫിക്സഡ് വയർലെസ് ആക്സസും (FWA) പ്രധാന സംഭാവന നൽകുന്നതായി കണക്കാക്കപ്പെടുന്നു.

നോക്കിയയുടെ മൊബൈൽ ബ്രോഡ്‌ബാൻഡ് ഇൻഡക്‌സ് (എംബിഐടി) റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ പ്രതിമാസ 5ജി ഡാറ്റാ ട്രാഫിക് മൂന്ന് മടങ്ങ് വർദ്ധിച്ചു. 2026-ന്‍റെ ആദ്യ പാദത്തോടെ 5ജി ഡാറ്റാ ഉപഭോഗം 4ജിയെ മറികടക്കുമെന്ന് ഈ റിപ്പോർട്ട് പറയുന്നു. 5ജി ഡാറ്റാ ഉപയോഗത്തിൽ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത് കാറ്റഗറി ബി, സി സർക്കിളുകളിലാണ്. അവിടെ ഡാറ്റാ ഉപഭോഗം യഥാക്രമം 3.4 മടങ്ങും 3.2 മടങ്ങും വർദ്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *