Your Image Description Your Image Description

തിരുവനന്തപുരം : പള്ളി തര്‍ക്കത്തില്‍ ശാശ്വത സമാധാനം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് യാകോബായ സഭയുടെ നിയുക്ത കാതോലിക്ക ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്.

അദ്ദേഹത്തിന്റെ വാക്കുകൾ…

പ്രശ്‌നപരിഹാരത്തിനായി ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ കോടതി വിധികളില്‍ നിന്ന് മാറി ചിന്തിച്ചാല്‍ മാത്രമേ പ്രശ്‌നപരിഹാരം ഉണ്ടാകൂ.

ശാശ്വതമായ സമാധാനം സഭകളില്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനത്തിന് എല്ലാ അര്‍ത്ഥത്തിലും മുന്‍തൂക്കം കൊടുക്കും. സഭ ഏതുകാലത്തും സമാധാന ചര്‍ച്ചകള്‍ക്കും ശാശ്വത പരിഹാരത്തിനും വാതില്‍ തുറന്നിട്ടിരുന്നു. രണ്ട് സഭകളായി സഹോദരി സഭകളെ പോലെ പരസ്പരം സഹകരിച്ചും സ്‌നേഹിച്ചും ആദരിച്ചും മുന്നോട്ട് പോകുന്ന ഒരു സാഹചര്യത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. ആ ഒരു സാഹചര്യത്തിലേക്ക് വരാന്‍ സഭാ നേതൃത്വത്തിന് കഴിയണമെന്നുള്ളതാണ് ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും.

വിഷയത്തില്‍ കോടതി വിധികള്‍ അനേകം വന്നിട്ടുണ്ടെന്നും അതുകൊണ്ടൊന്നും ഒരു പരിഹാരം ഉണ്ടായിട്ടില്ല. 2017ലെ സുപ്രീംകോടതി വിധി അന്തിമ വിധിയായൊക്കെ പറയുന്നുണ്ട്. ഒരു അന്തിമ വിധിയായൊന്നും അതിനെ കാണുന്നില്ല. പറയാനുള്ളതും നിഷേധിക്കപ്പെട്ട നീതി സംബന്ധിച്ചുമൊക്കെ കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമം തുടരുന്നുണ്ട്.

നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയാറാണ്. എത്ര ചര്‍ച്ച ചെയ്താലും അവസാനം വന്നു നില്‍ക്കുന്നത് സുപ്രീംകോടതി വിധിയിലാണ്. അതില്‍ നിന്നും മാറി ചിന്തിക്കുന്നതിന് മറു വിഭാഗം തയാറാകുന്നില്ല എന്നതാണ് പ്രധാനപ്പെട്ട പ്രശ്‌നം. വഴക്കും ലഹളകളും വ്യവഹാരങ്ങളും ഒക്കെ അവസാനിക്കണം. നേരിട്ടുള്ള ചര്‍ച്ചകള്‍ക്കൊന്നും നമ്മള്‍ ഒരിക്കലുമൊരു തടസമല്ല. അതിനെ സ്വാഗതം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *