Kerala Kerala Mex Kerala mx Top News
1 min read
37

തിരുവനന്തപുരം വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു

February 23, 2025
0

തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റ്യാനിയിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്കുശേഷമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ ഭാര്യയെയും ഭര്‍ത്താവിനെയും കണ്ടെത്തിയത്. വട്ടപ്പാറ കുറ്റ്യാനി സ്വദേശി ബാലചന്ദ്രൻ, ഭാര്യ ജയലക്ഷ്മി എന്നിവരാണ് മരിച്ചത്. ജയലക്ഷ്മിയെ കൊലപ്പെടുത്തിയശേഷം ബാലചന്ദ്രൻ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
60

പെറുവിൽ വൻ ദുരന്തം; ഷോപ്പിങ് മാളിന്‍റെ മേൽക്കൂര തകർന്ന് ആറുപേർമരിച്ചു, 78 പേർക്ക് പരിക്ക്

February 23, 2025
0

ലിമ: പെറുവിൽ ഷോപ്പിങ് മാളിന്‍റെ മേൽക്കൂര തകർന്ന് വൻ ദുരന്തം. ആറ് പേർ മരിക്കുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ലാ ലിബർറ്റാഡ് മേഖലയിലെ റിയൽ പ്ലാസ ട്രുജില്ലോ ഷോപ്പിംഗ് മാളിലെ ഇരുമ്പ് മേൽക്കൂരയാണ് തകർന്നത്. കുട്ടികളുടെ കളിസ്ഥലത്തിന് മുകളിലേക്കാണ് മേൽക്കൂര വീണത്. അപകട കാരണം വ്യക്തമല്ല. ഫുഡ് കോർട്ടിന്‍റെ മേൽക്കൂരയാണ് നിലംപൊത്തിയത്. നിരവധി പേർ ആ സമയത്ത് മാളിലുണ്ടായിരുന്നു. അഞ്ച് പേർ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
39

മോദി സർക്കാർ ഫാസിസ്റ്റല്ലെന്ന് സിപിഎം

February 23, 2025
0

തിരുവനന്തപുരം: മോദിസർക്കാരിനെ ഫാസിസ്‌റ്റെന്നു പറയാനാവില്ലെന്ന നിലപാടിൽ സിപിഎം. രാജ്യത്തെ മറ്റ് കമ്മ്യൂണിസ്റ്റു പാർട്ടികളായ സിപിഐയുടെയും സിപിഐ(എംഎൽ)ന്റെയും നിലപാടുകളെ തള്ളിയാണ് സിപിഎമ്മിന്റെ പുതിയ നിലപാട്. മോദിസർക്കാരിനെ ഫാസിസ്റ്റ് സർക്കാരെന്നു വിശേഷിപ്പിക്കാനാവില്ലെന്നാണ് സംസ്ഥാന കമ്മിറ്റികൾക്ക് സി.പി.എം. കേന്ദ്രകമ്മിറ്റി അയച്ച രഹസ്യരേഖയിൽ ചൂണ്ടിക്കാട്ടുന്നത്. കരടു രാഷ്ട്രീയപ്രമേയത്തിൽ വ്യക്തതവരുത്തിയാണ് പുതിയ സർക്കുലർ. ഇത്തരമൊരു രഹസ്യ സർക്കുലറും സിപിഎമ്മിനെ സംബന്ധിച്ച് അസാധാരണ സംഭവമാണ്. ഏപ്രിലിൽ മധുരയിൽനടക്കുന്ന പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള കരടുരാഷ്ട്രീയപ്രമേയം സിപിഎം ഇതിനരം തന്നെ പരസ്യമാക്കിക്കഴിഞ്ഞു.

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
35

ലഹരി വിൽപ്പന ലഹരിയാക്കിയ നിഖിലയുടെ കഥ

February 23, 2025
0

കണ്ണൂർ: കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെ പയ്യന്നൂരിൽ നിന്നും ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന യുവതി ലഹരിമരുന്നുമായി പിടിയിലായത്. മുല്ലക്കോട് സ്വദേശിനിയായ നിഖിലയെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. നാല് ഗ്രാം മെത്താഫിറ്റമിനാണ് യുവതിയിൽ നിന്നും പിടിച്ചെടുത്തത്. മുമ്പും ലഹ​രിക്കേസുകളിൽ പ്രതിയായിട്ടുള്ള യുവതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്താണ് നിഖില ആദ്യം വാർത്തകളിൽ ഇടംപിടിച്ചത്. പഠിക്കാൻ മിടുക്കിയായിരുന്നു ഈ യുവതി. പഠനശേഷം പയ്യന്നൂരിൽ ഒരു

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
36

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില അതീവ ഗുരുതരം

February 23, 2025
0

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില അതീവ ഗുരുതരം. മാർപാപ്പയുടെ ആരോ​ഗ്യസ്ഥിതി ഇന്നലത്തേതിനെക്കാൾ വഷളായെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആസ്ത്മയുടെ ഭാഗമായ ശ്വാസ തടസവും അനുഭവപ്പെടുന്നുണ്ട്. ഇതോടെ ഉയർന്ന അളവിൽ ഓക്സിജൻ നൽകേണ്ടി വന്നിരുന്നു. പോപ്പ് അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് വത്തിക്കാൻ വ്യക്തമാക്കുന്നത്. രക്തപരിശോധനയിൽ വിളർച്ചയുമായി ബന്ധപ്പെട്ട പ്ലേറ്റ്‌ലെറ്റ്‌പീനിയയും കണ്ടെത്തി. പോപ്പ് ഇപ്പോഴും നിരീക്ഷണത്തിൽ തുടരുകയാണെന്നും വത്തിക്കാൻ വ്യക്തമാക്കി. ശ്വാസകോശത്തിൽ കടുത്ത

Continue Reading
Astrology Kerala Kerala Mex Kerala mx Top News
0 min read
38

ആത്മവിശ്വാസം വർദ്ധിക്കും; ഇന്നത്തെ നക്ഷത്രഫലം

February 23, 2025
0

മേടം: ക്ഷമ കുറഞ്ഞേക്കാം. നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കുക. വൈകാരികമായി എടുക്കുന്ന തീരുമാനങ്ങൾ ദോഷം ചെയ്യും.ബിസിനസ്സ് നേട്ടങ്ങൾ ഉണ്ടാകും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും. ജോലിസ്ഥലത്ത് കാര്യമായ മാറ്റങ്ങളുടെ സൂചനകളുണ്ട്. സാമൂഹിക സ്ഥാനമാനങ്ങളും സ്ഥാനമാനങ്ങളും വർദ്ധിക്കും. മാതാവിൻ്റെ സഹായത്താൽ സാമ്പത്തിക നേട്ടം ഉണ്ടാകും. ജോലിസ്ഥലത്ത് നിങ്ങൾ ആത്മവിശ്വാസത്തോടെ പ്രത്യക്ഷപ്പെടും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. വാഹന അറ്റകുറ്റപ്പണികൾക്കായി പണം ചിലവഴിക്കാനിടയുണ്ട്. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. ഇടവം: ദിനം ആത്മവിശ്വാസം നിറഞ്ഞതായിരിക്കും.

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
56

രണ്ട്‍ ദിവസം കൊണ്ട് ആപ്പ് സ്റ്റോറില്‍ നിന്ന് ആപ്പിൾ നീക്കം ചെയ്തത് 135,000 ആപ്ലിക്കേഷനുകള്‍

February 22, 2025
0

ബ്രസ്സല്‍സ്: ആപ്പ് സ്റ്റോറില്‍ നിന്ന് ഒറ്റയടിക്ക് ആപ്പിൾ നീക്കം ചെയ്തത് 135,000 ആപ്ലിക്കേഷനുകള്‍. യൂറോപ്യന്‍ യൂണിയനിലെ നിയമപ്രകാരം ആപ്പിള്‍ ആവശ്യപ്പെട്ട ‘ട്രേഡ് സ്റ്റാറ്റസ്’ വിവരങ്ങള്‍ ഡവലപ്പര്‍മാര്‍ നല്‍കിയില്ല, അതിനെ തുടര്‍ന്നാണ് ആപ്പുകള്‍ക്കെതിരെ ശക്തമായ നടപടി ആപ്പിൾ സ്വീകരിച്ചത്. സ്വന്തം ആപ്പ് സ്റ്റോറിലെ സുതാര്യത ഉറപ്പാക്കാനായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളിലെ ആപ്പ് സ്റ്റോറില്‍ നിന്ന് രണ്ട് ദിവസം കൊണ്ട് ഒരുലക്ഷത്തി മുപ്പത്തിയയ്യായിരം ആപ്പുകള്‍ അപ്രത്യക്ഷമായത്. ആപ്പ് സ്റ്റോര്‍

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
46

സ്വകാര്യ ഹോട്ടലിന്‍റെ ടെറസില്‍ വെച്ച് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; നാലുപേർ അറസ്റ്റിൽ

February 22, 2025
0

ബെംഗളൂരു: ബെംഗളൂരുവില്‍ കോറമംഗല ജംഗ്ഷനിലെ സ്വകാര്യ ഹോട്ടലിന്‍റെ ടെറസില്‍ വെച്ച് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാല് പേര്‍ പിടിയില്‍. അറസ്റ്റ് ചെയ്ത പ്രതികളില്‍ മൂന്ന് പേര്‍ വെസ്റ്റ് ബംഗാള്‍ സ്വദേശികളും ഒരാള്‍ ഉത്തരാഖണ്ഡ് സ്വദേശിയുമാണെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സാറ ഫാത്തിമ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ന് പരിചയക്കാരനും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ ഉപദ്രവിച്ചത്. പരിചയക്കാരൻ തന്നെ ഹോട്ടലിന്‍റെ ടെറസിലേക്ക് കൊണ്ടു പോയി. അവിടെ വേറെ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
52

നായക്കുട്ടിയെ ജീപ്പ് കയറ്റി കൊന്നു, കേസെടുത്ത് പൊലീസ്

February 22, 2025
0

കൊച്ചി: ആറുമാസം പ്രായമുള്ള നായക്കുട്ടിയെ ജീപ്പ് കയറ്റി കൊന്ന സംഭവത്തിൽ കേസെടുത്ത് പൊലീസ്. മൂവാറ്റുപുഴ സ്വദേശി അനീഷിനെതിരെയാണ് കേസ്. മാറാടി ചിറ്റാത്തുകുടി ഏലിയാസിന്റെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്. തെരുവുനായകള്‍ക്ക് ആഹാരം നല്‍കുന്നതിനുള്ള വിരോധം തീർക്കാനാണ് പ്രതി നായയെ കൊന്നത്. ഫെബ്രുവരി 18നായിരുന്നു സംഭവം. തെരുവുനായകള്‍ക്ക് ഭക്ഷണവും മരുന്നും വാക്‌സിനും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഏലിയാസ് മുന്‍കൈ എടുക്കുന്നതിൽ അനീഷിന് വിരോധമുണ്ടയിരുന്നു. ഫെബ്രുവരി 18ന് രാത്രി 9 മണിയോടെ പ്രദേശവാസിയായ ഏലിയാസിന്റെ വീടിന്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
42

ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ്പ് തട്ടിപ്പ്; തുറന്നത് 500ലേറെ ബാങ്ക് അക്കൗണ്ടുകൾ

February 22, 2025
0

കൊച്ചി: ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ രണ്ട് മലയാളികളെ കൂടി അറസ്റ്റ് ചെയ്തു. തട്ടിപ്പിന് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുകൊടുത്ത കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി ടിജി വര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പിന് ഇടനിലക്കാരായി നിന്നവരാണ് ഇരുവരുമെന്ന് ഇഡി പറയുന്നു. 500ലേറെ ബാങ്ക് അക്കൗണ്ടുകളാണ് ഇവര്‍ തുറന്നത്. 289 അക്കൗണ്ടുകളിലായി 377 കോടി രൂപയുടെ ഇടപാട് നടന്നു. ഇതില്‍

Continue Reading