Kerala Kerala Mex Kerala mx Top News
1 min read
38

കൈവശം വയ്ക്കാന്‍ കഴിയുന്നത് 250 ടണ്‍ മാത്രം, ഗോതമ്പ് കരിഞ്ചന്തക്കാരെ പൂട്ടാൻ കേന്ദ്രം; സ്റ്റോക്ക് പരിധി കുറച്ചു

February 23, 2025
0

ന്യൂഡൽഹി: നിലവിൽ ഗോതമ്പ് വില കുറയാത്ത സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. വ്യാപാരികള്‍ക്ക് സൂക്ഷിക്കാവുന്ന ഗോതമ്പിന്‍റെ സ്റ്റോക്ക് പരിധി കുറച്ചു. മാര്‍ച്ച് അവസാനം മുതല്‍ പുതിയ വിളയുടെ വിളവെടുപ്പ് ആരംഭിക്കുന്നത് വരെയാണ് ഉത്തരവിന് പ്രാബല്യം. 2025 മാര്‍ച്ച് 31 വരെ ഒരു വ്യാപാരിക്കോ മൊത്തക്കച്ചവടക്കാരനോ 250 ടണ്‍ ഗോതമ്പ് മാത്രമേ പരമാവധി കൈവശം വയ്ക്കാന്‍ കഴിയൂ. മുമ്പ് ഇത് 1,000 ടണ്‍ ആയിരുന്നു. ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിൽ 4

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
41

കോ​ഴി വ്യാ​പാ​രിയെ കൊലപ്പെടുത്താൻ ശ്രമം; പ്ര​തി ഗോ​വ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ

February 23, 2025
0

കാ​ഞ്ഞ​ങ്ങാ​ട്: പൂ​ച്ച​ക്കാ​ട് സ്വ​ദേ​ശി​യെ കൊലപ്പെടുത്താൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ഗ​ൾ​ഫി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെയിലാണ് ഗോ​വ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് പ്രതിയെ പിടികൂടിയത്. പൂ​ച്ച​ക്കാ​ട് ചെ​റി​യ​പ​ള്ളി​യിൽ മു​ഹ​മ്മ​ദ് റാ​ഫി​യാ​ണ് (35) പി​ടി​യി​ലാ​യ​ത്. പൂ​ച്ച​ക്കാ​ട്ടെ കെ.​എം. മു​ഹ​മ്മ​ദ് കു​ഞ്ഞി​യെ (44) വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. മുഹമ്മദ് കുഞ്ഞി ചാ​മു​ണ്ഡി​ക്കു​ന്നി​ൽ കോ​ഴിവ്യാപാരം നടത്തുകയാണ്. രണ്ട് ​ദി​വ​സം മുൻപാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് ബൈക്കിൽ പോ​വു​ക​യാ​യി​രു​ന്ന മുഹമ്മദ് കുഞ്ഞിയെ കാറിലെത്തി ഇടിച്ച്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
41

കേരള തീരത്ത് രേഖകളില്ലാതെ മത്സ്യബന്ധനം; വിഴിഞ്ഞത്തു നിന്ന് തമിഴ്നാട് ബോട്ടുകള്‍ പിടികൂടി മറൈൻ എൻഫോഴ്സ്മെന്റ്

February 23, 2025
0

തിരുവനന്തപുരം: രേഖകളില്ലാതെ കേരള തീരത്ത് മത്സ്യബന്ധനം നടത്തിയ ബോട്ടുകള്‍ മറൈൻ എൻഫോഴ്സസ്മെന്റ് പിടികൂടി. വിഴിഞ്ഞo ഭാഗത്ത് നിന്നും രണ്ട് ട്രോളർ ബോട്ടുകളും മൂന്ന് വള്ളങ്ങളുമാണ് മറൈൻ എൻഫോഴ്സ്മെന്റ് പിടിച്ചത്. തമിഴ്‌നാട്ടിൽ നിന്നുള്ള വള്ളങ്ങളാണ് പിടികൂടിയത്. മറൈൻ ആംബുലൻസിൽ നടത്തിയ പട്രോളിംഗിലാണ് വിഴിഞ്ഞത്തുനിന്നും അഞ്ച് കിലോമീറ്റർ ഉള്ളിലായി മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന ബോട്ടുകള്‍ പിടിയിലായത്. ബോട്ടിലുണ്ടായിരുന്ന മത്സ്യം ലേലം ചെയ്തു. തമിഴ്നാട് ചിന്നത്തുറ സ്വദേശിയായ ബനിറ്റോ,തൂത്തൂർ സ്വദേശി നസിയൻസ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ടുകൾ.വിഴിഞ്ഞം

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
37

കഴുത്തിൽ കയർ കുരുക്കി അനിയൻ ചേട്ടനെ കൊന്നു

February 23, 2025
0

ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ അനിയൻ ചേട്ടനെ കൊന്നു. ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നൻ (47) ആണ് മരിച്ചത്. പ്രതിയായ സഹോദരൻ പ്രസാധിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവം. പ്രസന്നൻ മദ്യപിച്ചു വീട്ടിൽ എത്തിയപ്പോൾ കയർകൊണ്ട് കഴുത്തിൽ കുരുക്കിയാണ് കൊന്നത്. ഇരുവരും തമ്മിൽ കുടുംബ സ്വത്തിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. സഹോദരങ്ങൾ തമ്മിൽ മുൻപും സംഘർഷം ഉണ്ടായിട്ടുണ്ട്.

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
44

പാൽ തൊണ്ടയിൽ കുടുങ്ങി; കൊല്ലത്ത് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

February 23, 2025
0

കൊല്ലം: കടയ്ക്കലിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തിൽ സജിൻ – റിനി ദമ്പതികളുടെ രണ്ട് മാസം പ്രായമായ മകൾ അരിയാനയാണ് മരിച്ചത്. പാൽ നൽകി കിടത്തിയ റിനി കുറച്ചു നേരത്തിനു ശേഷം നോക്കുമ്പോൾ കുഞ്ഞ് അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കടയ്ക്കൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
43

കൊയ്ത്ത് യന്ത്ര വാടക നിരീക്ഷിക്കാൻ സമിതികൾ വേണം: കർഷക ഫെഡറേഷൻ

February 23, 2025
0

അമ്പലപ്പുഴ : പുഞ്ച കൃഷിയുടെ വിളവെടുപ്പ് സുഗമമാക്കുവാൻ കൃഷിവകുപ്പ് മുൻകൈയെടുത്ത് കൊയ്ത്ത് യന്ത്രങ്ങളുടെ വാടക നിശ്ചയിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളായി വ്യാപിച്ച് കിടക്കുന്ന അഖില കുട്ടനാട് കാർഷിക മേഖലയ്ക്ക് കൊയ്ത്ത് യന്ത്രങ്ങളുടെ കുറവ് വളരെ വലുതാണ്. യന്ത്ര ഉടമകളെയും അവരുടെ ഏജന്റുമാരെയും ആണ് കൃഷിക്കാർ ആശ്രയിക്കുന്നത്. അവരുടെ പിടിവാശിക്ക് മുമ്പിൽ മുട്ടുമടക്കേണ്ട അവസ്ഥയാണ് ഇന്ന് കൃഷിക്കാർക്ക് ഉള്ളത്. 2100 മുതൽ 2200 രൂപവരെ ഒരു മണിക്കൂർ വാടകയായി

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
36

അപകടത്തിൽ​പെട്ട ബൈക്ക് മോഷ്ടിച്ചു; യുവാക്കൾ പൊലീസിന്റെ പിടിയിൽ

February 23, 2025
0

വാ​ടാ​ന​പ്പ​ള്ളി: അപകടത്തിൽപെട്ട ബൈ​ക്ക് മോ​ഷ്ടി​ച്ച ര​ണ്ട് യു​വാ​ക്ക​ൾ പിടിയിൽ. കു​ന്ദം​കു​ളം ചൊ​വ്വ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ക​ണ്ടി​രി​ത്തി വീ​ട്ടി​ൽ പൊ​ടി എ​ന്ന് വി​ളി​ക്കു​ന്ന ആ​ദി​ത്യ​ൻ (19), പോ​ർ​ക്ക​ളം ക​ല്ലേ​ഴി​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ ക​റു​ത്ത​പ​ടി വീ​ട്ടി​ൽ ദീ​പു (19) എ​ന്നി​വ​രെ​യാ​ണ് ചേ​റ്റു​വ​യി​ൽ വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ത്രി​കാ​ല പെ​ട്രോ​ളി​ങ്ങി​നി​ട​യി​ലാണ് ഇരുവരും കുടുങ്ങിയത്. സാ​മൂ​ഹി​ക ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ത​ട​യാനും മോ​ഷ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യി ന​ട​ക്കുന്ന രാ​ത്രി​കാ​ല പെ​ട്രോ​ളി​ങ്ങി​നി​ട​യി​ൽ വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ് ചേ​റ്റു​വ ഭാ​ഗ​ത്ത് വെ​ച്ചാ​ണ് മോ​ഷ്ടി​ച്ച

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
64

എക്കാലത്തെയും കള്‍ട്ട് ക്ലാസിക് ചിത്രം, ഏറ്റവും അധികം പ്രദര്‍ശിപ്പിച്ച ഇന്ത്യൻ സിനിമകളില്‍ ഒന്ന്; അഭിനയിച്ചതിന് ഈ നടന് കിട്ടിയ പ്രതിഫലം ഒരു ഫ്രിഡ്‍ജ്!

February 23, 2025
0

ഇന്ന് ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ അതിലെ താരങ്ങൾക്ക് നല്ല രീതിയിൽ ആണ് പ്രതിഫലം ലഭിക്കുന്നത്. മുൻനിര താരങ്ങൾക്ക് മിക്കവർക്കും കോടിക്കണക്കിനാണ് പ്രതിഫലം. പണ്ട് കാലത്ത് സിനിമയിൽ ചെറിയ ഒരു സീനിൽ അഭിനയിച്ചാൽ ആഹാരവും ചെറിയ ഒരു തുകയും ഒക്കെയായിരുന്നു പ്രതിഫലം എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാലും സിനിമയിൽ അഭിനയിക്കുക എന്ന് പറഞ്ഞാൽ അത് പലർക്കും പണത്തിനെക്കാളുപരി ഒരു ആഗ്രഹം ആണ്. പണ്ട് ഇന്ത്യൻ സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലമായി ഫ്രിഡ്‍ജ് ലഭിച്ച

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
54

ഡൽഹി നിയമസഭ പ്രതിപക്ഷ നേതാവായി അതിഷി മര്‍ലേന…

February 23, 2025
0

ന്യൂഡൽഹി: ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി മര്‍ലേനയെ തെരഞ്ഞെടുത്തു. ഡൽഹി സർക്കാരിന്റെ പ്രതിപക്ഷ സ്ഥാനത്ത് ഒരു വനിതാ നേതാവ് എത്തുന്നത് ഇത് ആദ്യമായാണ്. ഇന്ന് നടന്ന എഎപി എംഎൽഎമാരുടെ യോഗത്തിലാണ് ആതിഷിയെ തിരഞ്ഞെടുത്തത്. തന്നിൽ വിശ്വാസം അർപ്പിച്ചതിന് എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളിനും പാർട്ടിക്കും അതിഷി മര്‍ലേന നന്ദി അറിയിച്ചു. ജനങ്ങളുടെ ശബ്ദമാകാൻ ശക്തമായ പ്രതിപക്ഷമാവുമെന്നും അതിഷി മര്‍ലേന പ്രതികരിച്ചു. ഷീലാ

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
54

സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു: കായംകുളം സ്വദേശിയായ യുവാവിനും സൗദി പൗരനും ദാരുണാന്ത്യം

February 23, 2025
0

റിയാദ്: ശനിയാഴ്ച വൈകിട്ട് സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം-ഹുഫൂഫ് റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവും സൗദി പൗരനും മരിച്ചു. എതിർദിശകളിൽനിന്ന് വന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കായംകുളം ചേരാവള്ളി സെറീന മൻസിലിൽ അലിയാരുകുഞ്ഞ് – ആമിന ദമ്പതികളുടെ മകൻ ആഷിഖ് അലി ആണ് മരിച്ചത്. ട്രാൻസ്‌പോർട്ടേഷൻ കമ്പനി ജീവനക്കാരനായിരുന്നു ആഷിഖ് അലി. 29 വയസായിരുന്നു. ആഷിഖ് അലി വാഹനമോടിച്ചുപോകുമ്പോൾ എതിർദിശയിൽനിന്ന് വന്ന സൗദി പൗരൻ ഓടിച്ച വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടുപേരും

Continue Reading