Your Image Description Your Image Description

വാ​ടാ​ന​പ്പ​ള്ളി: അപകടത്തിൽപെട്ട ബൈ​ക്ക് മോ​ഷ്ടി​ച്ച ര​ണ്ട് യു​വാ​ക്ക​ൾ പിടിയിൽ. കു​ന്ദം​കു​ളം ചൊ​വ്വ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ക​ണ്ടി​രി​ത്തി വീ​ട്ടി​ൽ പൊ​ടി എ​ന്ന് വി​ളി​ക്കു​ന്ന ആ​ദി​ത്യ​ൻ (19), പോ​ർ​ക്ക​ളം ക​ല്ലേ​ഴി​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ ക​റു​ത്ത​പ​ടി വീ​ട്ടി​ൽ ദീ​പു (19) എ​ന്നി​വ​രെ​യാ​ണ് ചേ​റ്റു​വ​യി​ൽ വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ത്രി​കാ​ല പെ​ട്രോ​ളി​ങ്ങി​നി​ട​യി​ലാണ് ഇരുവരും കുടുങ്ങിയത്.

സാ​മൂ​ഹി​ക ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ത​ട​യാനും മോ​ഷ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യി ന​ട​ക്കുന്ന രാ​ത്രി​കാ​ല പെ​ട്രോ​ളി​ങ്ങി​നി​ട​യി​ൽ വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ് ചേ​റ്റു​വ ഭാ​ഗ​ത്ത് വെ​ച്ചാ​ണ് മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണമാണ് പെട്രോളിങ് ശക്തമാക്കിയത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ഹെ​ഡ് ലൈ​റ്റ് ഇ​ടാ​തെ ഓ​ടി​ച്ചു​വ​രു​ന്ന​താ​യി ശ്രദ്ധയിൽപ്പെട്ടതോടെ പൊ​ലീ​സ് ബൈ​ക്ക് ത​ട​യു​ക​യാ​യി​രു​ന്നു.

ഇതേതുടർന്ന് ഇ​രു​വ​രേ​യും ചോ​ദ്യം ചെയ്തപ്പോൾ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ പറഞ്ഞു. സംശയം തോന്നിയ ഉദ്യോഗസ്ഥർ ബൈ​ക്കി​ന്റെ ര​ജി​സ്ട്രേ​ഷ​ൻ പരിശോധിച്ച് ഉ​ട​മ​സ്ഥ​ന്റെ ഫോ​ൺ നമ്പർ കണ്ടെത്തി അ​ന്വേ​ഷി​ച്ച​പ്പോളാണ് ക​ഴി​ഞ്ഞാ​ഴ്ച വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പെ​ട്ട ബൈക്കാണ് ഇതെന്ന് മനസിലായത്. വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ചൊ​വ്വ​ന്നൂ​ർ ഒ​രു ​വീ​ടി​ന്റെ പോ​ർ​ച്ചി​ൽ ക​യ​റ്റി​വെ​ച്ചി​രു​ന്ന ബൈ​ക്കാ​ണ് ഇ​വ​ർ മോ​ഷ്ടി​ച്ച് കൊണ്ടുവന്നത്. വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഗ്രേ​ഡ് എ.​എ​സ്.​ഐ, ര​ഘു​നാ​ഥ​ൻ, ഗ്രേ​ഡ് സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ വി​നോ​ദ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ രാ​ഗേ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *