Kerala Kerala Mex Kerala mx Top News
1 min read
51

അതിവേഗം വളരുന്ന ഇന്ത്യന്‍ മദ്യ വിപണി, ഏറ്റവും ഉയർന്ന നിക്ഷേപമിറക്കാൻ യുഎസ് മദ്യകമ്പനികള്‍

February 23, 2025
0

മദ്യ വ്യവസായം ഏറ്റവുമധികം പച്ച പിടിക്കുന്നത് ഇന്ത്യയിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. അതിനാൽ തന്നെ രാജ്യത്ത് വലിയ നിക്ഷേപങ്ങള്‍ നടത്താൻ ഒരുങ്ങുകയാണ് മദ്യ കമ്പനികള്‍. രാജ്യത്തെ യുവാക്കളുടെ എണ്ണം, ആളുകളുടെ വര്‍ദ്ധിച്ചുവരുന്ന വരുമാനം തുടങ്ങിയവ കാരണം ഇന്ത്യന്‍ മദ്യ വിപണി അതിവേഗം വളരുമെന്ന പ്രവചനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ നിക്ഷേപം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ആല്‍ക്കഹോള്‍ ബെവറേജ് വ്യവസായം 64 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്ക്. ഇതോടെ ആഗോള വിപണിയില്‍ അഞ്ചാം സ്ഥാനത്തേക്ക്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
87

അട്ടപ്പാടിയിലെ ആദിവാസികൾ മാർച്ച് 12ന് നിയമസഭയിലേക്ക്

February 23, 2025
0

കോഴിക്കോട്: ആട്ടപ്പാടിയിൽ ഭൂമി നഷ്ടപ്പെട്ട ആദിവാസികൾ ഉന്നതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിലേക്ക്. മാർച്ച് 12 ന് നിയമസഭക്ക് മുന്നിലെത്തുമെന്ന് ആദിവാസി മഹാസഭ കൺവീനർ ടി.ആർ. ചന്ദ്രനും അട്ടപ്പാടി സുകുമാരനും മുഖ്യമന്ത്രിക്കും സ്പീക്കർക്കും കത്തെഴുതി. തങ്ങളുടെ ഭൂമി കയ്യേറ്റം ചെയ്യുകയാണെന്നും വിഷയത്തിൽ ഉദ്യോഗസ്ഥർ അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം. നേരത്തെ അട്ടപ്പാടിയിലെ ആദിവാസികൾ സെക്രട്ടേറിയറ്റിൽ എത്തി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികവർഗ വകുപ്പ് ഡെപ്യൂട്ടി

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
51

കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ വിജിലൻസ് പിടികൂടി

February 23, 2025
0

മലപ്പുറം: ഭൂമിയുടെ പട്ടയത്തിനായി 50,000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് വിജിലൻസ് പിടിയിൽ. തിരുവാലി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് നിഹമത്തുള്ളയാണ് പിടിയിലായത്. മലപ്പുറം തവനൂർ കുഴിമണ്ണ സ്വദേശിയായ പരാതിക്കാരന്‍റെ മുത്തച്ഛന്റെ പേരിൽ തിരുവാലി വില്ലേജ് പരിധിയിൽ പെട്ട വസ്തുവിന് പട്ടയം അനുവദിച്ച് കിട്ടുന്നതിന് പരാതിക്കാരന്റെ അമ്മയുടെ പേരിൽ രണ്ട് വർഷം മുമ്പ് തിരുവാലി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, അന്നത്തെ വില്ലേജ് ഓഫീസർ

Continue Reading
Kerala Kerala Mex Kerala mx National Top News
0 min read
53

കർണാടകയിലേക്കുള്ള ബസ് സർവീസ് നിർത്തിവെച്ച് മഹാരാഷ്ട്ര

February 23, 2025
0

മഹാരാഷ്ട്ര: അയൽസംസ്ഥാനത്ത് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ബസ് ആക്രമിക്കപ്പെട്ടതിനെ തുടർന്ന് കർണാടകയിലേക്കുള്ള സംസ്ഥാന ട്രാൻസ്പോർട്ട് ബസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക് ശനിയാഴ്ച ഉത്തരവിട്ടു. രാത്രി ബംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ബസിനുനേരെ കന്നഡ അനുകൂലികൾ ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 9.10 ഓടെ ചിത്രദുർഗയിൽ വച്ചായിരുന്നു സംഭവം. ഡ്രൈവർ ഭാസ്‌കർ ജാദവിന്റെ മുഖത്ത് കറുപ്പ് തേക്കുകയും അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
46

തൃശൂർ കുന്നംകുളത്ത് വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച 15 വയസുകാരി മരിച്ചു

February 23, 2025
0

തൃശൂർ: കുന്നംകുളം എയ്യാലിൽ ആത്മഹത്യക്ക് ശ്രമിച്ച 15 വയസുകാരി മരിച്ചു. എയ്യാൽ പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്കൂട്ട് സോമൻ–ഗീത ദമ്പതികളുടെ മകൾ സോയ ആണ് മരിച്ചത്. എരുമപ്പെട്ടി ഗവ.ഹയർ സെക്കന്‍ററി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അസ്വഭ്വാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. വീടിനുള്ളിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് സോയയെ കണ്ടെത്തിയത്. ഈ സമയത്ത് അമ്മ ഗീത

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
41

3 മണിക്കൂറിലേറെ ആനകളെ എഴുന്നള്ളിക്കാൻ പറ്റില്ലെന്ന് പാപ്പാന്മാർ; ദേവസ്വം ചെയര്‍മാന്റെ പരാമർശം വിവാദത്തിൽ

February 23, 2025
0

തൃശൂര്‍: ഗുരുവായൂർ ദേവസ്വത്തിലെ ആന പാപ്പാന്മാര്‍ പ്രതിഷേധം സമരം നടത്തി. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. കഴിഞ്ഞ ദിവസം കോഴിമാംപറമ്പ് പൂരത്തിന് ദേവസ്വത്തിന്റെ മൂന്ന് ആനകളെ എഴുന്നള്ളിച്ചിരുന്നു. എന്നാൽ എഴുന്നള്ളിപ്പ് കഴിയും മുൻപേ ആനകളെ തിരിച്ചുകൊണ്ടുപോകാന്‍ പാപ്പാന്‍മാര്‍ തിടുക്കം കൂട്ടിയെന്ന് പറഞ്ഞ് പൂരക്കമ്മറ്റിക്കാര്‍ പാപ്പാന്‍മാരുമായി തർക്കമുണ്ടായി. മൂന്നു മണിക്കൂര്‍ നേരം ആനയെ എഴുന്നെള്ളിക്കാനാണ് കരാറിലുള്ളതെന്നും അതില്‍ കൂടുതല്‍ നേരം ആനകളെ നിര്‍ത്താന്‍

Continue Reading
Kerala Kerala Mex Kerala mx National Top News
0 min read
52

സൗ​ജ​ന്യ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ തള്ളിയത് ടോ​യ്‌​ല​റ്റി​ന് സ​മീ​പം; പ്ര​ധാ​ന അ​ധ്യാപ​ക​ന് സ​സ്​​പെ​ൻ​ഷ​ൻ

February 23, 2025
0

ബെംഗളൂരു: വി​ജ​യ​പു​ര​യി​ലെ ക​ണ്ണൂ​ർ ഗ്രാ​മ​ത്തി​ൽ സ​ർ​ക്കാ​ർ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലേ​ക്ക് അ​നു​വ​ദി​ച്ച സൗ​ജ​ന്യ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ പ്രധാന അധ്യാപകനെ സ​സ്പെ​ൻ​ഡ് ചെ​യ്തു. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ടി.​എ​സ് കോ​ലാ​റാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. അ​ശ്ര​ദ്ധ​യും കൃ​ത്യ​വി​ലോ​പ​വു​മാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​ന് കാ​ര​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. അദ്ധ്യാപകൻ എന്ത് ഉദ്ദേശിച്ചാണ് പാഠപുസ്തകങ്ങൾ വലിച്ചെറിഞ്ഞതെന്ന് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ചോദിച്ചു. ക​ണ്ണൂ​ർ ഗ്രാ​മ​ത്തി​ലെ സ​ർ​ക്കാ​ർ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
57

തലയിൽ ആഞ്ഞുകൊത്തുന്ന പാമ്പ്; വീഡിയോ വിശ്വസിക്കാൻ കഴിയാതെ കാഴ്ചക്കാർ

February 23, 2025
0

പാമ്പിന്റെ ഒരു ഫോട്ടോ കാണുമ്പോൾ തന്നെ എല്ലാവർക്കും വലിയ ഭയമായിരിക്കും. പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകൾ മിക്കപ്പോഴും സമൂഹ മാധ്യമങ്ങളിൽ കാണാറുണ്ട്. അത്തരത്തിൽ ഏറെ ആശങ്കപ്പെടുത്തുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുണ്ടായി. ഒരു വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ ഫോൺ വിളിച്ചു കൊണ്ടിരിക്കുന്ന ഒരു യുവാവിനെ പിന്നിൽ നിന്നും പാമ്പ് ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ. പാമ്പ് നിരവധി തവണ ഇയാളുടെ തലയിൽ കൊത്തുന്നുണ്ടെങ്കിലും രക്ഷയായത് തലയിൽ വെച്ചിരിക്കുന്ന തൊപ്പിയാണ്. ‘നേച്ചർ

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
56

കലാപ നാളുകളിൽ കൈക്കലാക്കിയ ആയുധങ്ങൾ മടക്കി നല്‍കി കുക്കികള്‍

February 23, 2025
0

ഇംഫാല്‍: മണിപ്പൂരിൽ കലാപ നാളുകളില്‍ കൈക്കലാക്കിയ ആയുധങ്ങൾ മടക്കി നൽകി കുക്കികൾ. യന്ത്രത്തോക്കുകൾ ഉള്‍പ്പെടെ 16 ആയുധങ്ങളും മറ്റു വെടിക്കോപ്പുകളുമാണ് കുക്കികള്‍ അധികൃതര്‍ക്ക് കൈമാറിയത്. എം16, എകെ 47, ഇന്‍സാസ് റൈഫിളുകള്‍, ഗ്രനേഡ് ലോഞ്ചറുകള്‍, 303 റൈഫിളുകൾ, രണ്ട് സിംഗിൾ ബാരൽ റൈഫിളുകൾ, 64 ജെലാറ്റിൻ സ്റ്റിക്കുകൾ, 60 എംഎം പമ്പി (ഇംപ്രൊവൈസ്ഡ് മോർട്ടാർ) വെടിയുണ്ടകളുടെ പത്ത് റൗണ്ടുകൾ, 5.56 എംഎം റൈഫിൾ, മൂന്ന് എംഎം കാലിബർ വെടിയുണ്ടകൾ എന്നിവയടക്കം

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
44

ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു

February 23, 2025
0

ആലപ്പുഴ: ജോസ് കെ.മാണി എംപിയുടെ മകൾ പ്രിയങ്കക്ക്(28) പാമ്പുകടിയേറ്റു. ആലപ്പുഴയിൽ അമ്മ നിഷയുടെ വീട്ടിലെത്തിയപ്പോഴാണ് പാമ്പുകടിയേറ്റത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പ്രിയങ്കയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാമ്പ് ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നിലവിൽ എംഐസിയുവിൽ നിരീക്ഷണത്തിലാണ് പ്രിയങ്ക. ഗുരുതരമല്ലെന്നും കടിച്ചത് വിഷമില്ലാത്ത പാമ്പാണെന്നാണ് നി​ഗമനമെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. നിരീക്ഷണത്തിനുശേഷം ഡിസ്ചാർജ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

Continue Reading