Your Image Description Your Image Description

ബെംഗളൂരു: വി​ജ​യ​പു​ര​യി​ലെ ക​ണ്ണൂ​ർ ഗ്രാ​മ​ത്തി​ൽ സ​ർ​ക്കാ​ർ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലേ​ക്ക് അ​നു​വ​ദി​ച്ച സൗ​ജ​ന്യ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ പ്രധാന അധ്യാപകനെ സ​സ്പെ​ൻ​ഡ് ചെ​യ്തു. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ടി.​എ​സ് കോ​ലാ​റാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. അ​ശ്ര​ദ്ധ​യും കൃ​ത്യ​വി​ലോ​പ​വു​മാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​ന് കാ​ര​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. അദ്ധ്യാപകൻ എന്ത് ഉദ്ദേശിച്ചാണ് പാഠപുസ്തകങ്ങൾ വലിച്ചെറിഞ്ഞതെന്ന് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ചോദിച്ചു.

ക​ണ്ണൂ​ർ ഗ്രാ​മ​ത്തി​ലെ സ​ർ​ക്കാ​ർ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ സൗ​ജ​ന്യ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ ബാ​ക്കി​വ​ന്ന പു​സ്ത​ക​ങ്ങ​ൾ പ്ര​ധാ​ന അധ്യാപകൻ സ്കൂ​ളി​ലെ ടോ​യ്‌​ല​റ്റി​ന് സ​മീ​പം ത​ള്ളു​ക​യാ​യി​രു​ന്നു. അതേസമയം ഇ​വ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ക​യോ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് തി​രി​കെ ന​ൽ​കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് നിയമം. അല്ലാതെ അവ അലക്ഷ്യമായി വലിച്ചെറിയാൻ സ്ഥാപനത്തിന് അവകാശമില്ലെന്ന് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വിമർശിച്ചു. അ​ശ്ര​ദ്ധ​യും കൃ​ത്യ​വി​ലോ​പ​വു​മാ​ണ് കാണിച്ചതെന്ന് തെളിഞ്ഞതിനാൽ അധ്യാപകനോട് വിശദീകരണം നൽകാൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *