ഒ ഐ സി സിയുടെ പ്രവർത്തനം യു കെയിൽ ശക്തമാക്കുമെന്ന് കെ പി സി സി ഭാരവാഹികളായ വി പി സജീന്ദ്രനും എം എം നസീറും; വിവിധ മേഖലയിലുള്ളവരെ സംഘടിപ്പിക്കുന്നതിനായി കർമ്മ പദ്ധതിക്ക് രൂപം നൽകും
Kerala Kerala Mex Kerala mx Pravasi
1 min read
97

ഒ ഐ സി സിയുടെ പ്രവർത്തനം യു കെയിൽ ശക്തമാക്കുമെന്ന് കെ പി സി സി ഭാരവാഹികളായ വി പി സജീന്ദ്രനും എം എം നസീറും; വിവിധ മേഖലയിലുള്ളവരെ സംഘടിപ്പിക്കുന്നതിനായി കർമ്മ പദ്ധതിക്ക് രൂപം നൽകും

August 12, 2024
0

  ലണ്ടൻ: കെ പി സി സിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി) ശക്തമായ സംഘടന പ്രവർത്തനം യു കെയിൽ ഉടനീളം വ്യാപിപ്പിക്കുവാൻ തീരുമാനിച്ചു. കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രനും ജനറൽ സെക്രട്ടറി എം എം നസീറും യു കെയുടെ സംഘടന ചുമതല ഏറ്റെടുത്തുകൊണ്ട് യു കെയിൽ ഉടനീളമുള്ള പ്രധാന റീജിയനുകൾ സന്ദർശിച്ചു അറിയിച്ചതാണ്.

Continue Reading
കാർ വാങ്ങിയതിന് വീടുകയറി ആക്രമണം; ഗുണ്ടകളുമായെത്തി യുവതിയടക്കം 20 ഓളം പേർക്കെതിരെ കേസ്
Kerala Kerala Mex Kerala mx
1 min read
39

കാർ വാങ്ങിയതിന് വീടുകയറി ആക്രമണം; ഗുണ്ടകളുമായെത്തി യുവതിയടക്കം 20 ഓളം പേർക്കെതിരെ കേസ്

August 12, 2024
0

  കോഴിക്കോട്: ഭാര്യ അറിയാതെ ഭർത്താവിൽ നിന്ന് കാർ വാങ്ങിയതിന് വീടുകയറി ആക്രമണം. കാർ വാങ്ങിയ ചുങ്കം കറക്കാംപൊയിലിൽ അഷ്റഫിനും കുടുംബാംഗങ്ങൾക്കും മർദനമേറ്റു. ഇരുപതിലേറെ ഗുണ്ടകളുമായെത്തിയാണ് നരിക്കുനി സ്വദേശി ഷാഹിന ആക്രമണം നടത്തിത്. താൻ അറിയാതെയാണ് ഭർത്താവ് തന്റെ കാർ വിറ്റതെന്ന് ഷാഹിന പറയുന്നു. സംഭവത്തിൽ നരിക്കുനി സ്വദേശി ഷാഹിനയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ഇരുപതുപേരെയും പ്രതിചേർത്തു. കാറുകളിലും ബൈക്കുകളിലുമായി യുവതിയടക്കം 20 ഓളം ആളുകൾ വീട്ടിലെത്തി

Continue Reading
16 ദിവസം നീണ്ടുനിന്ന പാരീസ് ഒളിമ്പിക്‌സ് കൊടിയിറങ്ങി; ഇന്ത്യൻ പതാകയേന്തി പി.ആർ. ശ്രീജേഷും മനു ഭാക്കറും
Kerala Kerala Mex Kerala mx Olympics 2024 Sports
1 min read
50

16 ദിവസം നീണ്ടുനിന്ന പാരീസ് ഒളിമ്പിക്‌സ് കൊടിയിറങ്ങി; ഇന്ത്യൻ പതാകയേന്തി പി.ആർ. ശ്രീജേഷും മനു ഭാക്കറും

August 12, 2024
0

  പാരീസ്: 33-ാം പാരീസ് ഒളിമ്പിക്‌സിന് കൊടിയിറങ്ങി. സ്‌നൂപ് ഡോഗ്, റെഡ് ഹോട്ട് ചില്ലി പെപ്പേഴ്‌സ്, ബില്ലി എല്ലിഷ് തുടങ്ങിയവരുടെ പ്രകടനം സമാപനച്ചടങ്ങിന് മാറ്റുകൂട്ടി. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.30-ഓടെ സ്റ്റേഡ് ദെ ഫ്രാൻസ് സ്റ്റേഡിയത്തിലായിരുന്നു സമാപനച്ചടങ്ങ്. സമാപന മാർച്ച് പാസ്റ്റിൽ ഹോക്കി താരം പി.ആർ. ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യൻ പതാകയേന്തി. 16 ദിവസം നീണ്ട കായികമാമാങ്കത്തിൽ 126 മെഡലുകൾ നേടി യു.എസ്. ഒന്നാംസ്ഥാനക്കാരായപ്പോൾ

Continue Reading
തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർന്നു; ആശങ്കയിലാകുന്നത് മുല്ലപ്പെരിയാർ ഡാമും
Kerala Kerala Mex Kerala mx National
1 min read
34

തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർന്നു; ആശങ്കയിലാകുന്നത് മുല്ലപ്പെരിയാർ ഡാമും

August 12, 2024
0

  കർണാടക: കർണാടക തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർന്നു. പ്രളയഭീതി ഉയർന്നതോടെ ആശങ്കയിലാകുന്നത് മുല്ലപ്പെരിയാർ ഡാമും. തുംഗഭദ്ര തകരുന്നത് ഒഴിവാക്കാൻ 35 ഗേറ്റുകളും ഒപ്പം തുറന്നു വെള്ളം ഒഴുക്കിവിടുകയാണ്. സുർക്കി മിശ്രിതം കൊണ്ട് നിർമ്മിച്ച ഡാമാണ് ഇത്. മുല്ലപ്പെരിയാറും ഇതേ സുർക്കി മിശ്രിതംകൊണ്ട് നിർമിച്ചതാണ്. വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മുല്ലപ്പെരിയാർ വീണ്ടും ചർച്ച വിഷയമായി മാറിയിരിക്കെയാണ് തുംഗഭദ്ര അണക്കെട്ടിലെ അപകടം. രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ തുംഗഭദ്രയുടെ ഗേറ്റ് തകർന്നത്

Continue Reading
ചൈനയുമായുള്ള ഇഞ്ചോടിഞ്ച് പോരിനൊടുവിൽ ഒന്നാം സ്ഥാനം നിലനിർത്തി യു.എസ്.എ; ഇന്ത്യ 71ാം സ്ഥാനത്ത്
Kerala Kerala Mex Kerala mx Olympics 2024 Sports
1 min read
60

ചൈനയുമായുള്ള ഇഞ്ചോടിഞ്ച് പോരിനൊടുവിൽ ഒന്നാം സ്ഥാനം നിലനിർത്തി യു.എസ്.എ; ഇന്ത്യ 71ാം സ്ഥാനത്ത്

August 11, 2024
0

  പാരിസ്: ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ചൈനയുമായുള്ള ഇഞ്ചോടിഞ്ച് പോരിനൊടുവിൽ ഒന്നാം സ്ഥാനം നിലനിർത്തി യു.എസ്.എ. ഇരു രാജ്യങ്ങൾക്കും 40 സ്വർണം വീതമാണെങ്കിലും 44 വെള്ളിയും 42 വെങ്കലവുമടക്കം 126 മെഡൽ നേടിയ യു.എസ്.എ ഒന്നാം സ്ഥാനം പിടിക്കുകയായിരുന്നു. ചൈനക്ക് 27 വെള്ളിയും 24 വെങ്കലവുമടക്കം 91 മെഡലാണുള്ളത്. 20 സ്വർണവും 12 വെള്ളിയും 13 വെങ്കലവുമടക്കം 45 മെഡലുകളുമായി ജപ്പാൻ മൂന്നാം സ്ഥാനം നിലനിർത്തി. ഒരു വെള്ളിയും അഞ്ച്

Continue Reading
ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയുടെ സംസാരത്തിൽ സംശയം; പൊലീസെത്തി ചോദ്യം ചെയ്യതതോയെ സത്യം പുറംലോകമറിഞ്ഞു, നവജാത ശിശുവിനെ കുഴിച്ചുമൂടിയ സുഹൃത്തുക്കളായ രണ്ടുപേരും കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx
1 min read
47

ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയുടെ സംസാരത്തിൽ സംശയം; പൊലീസെത്തി ചോദ്യം ചെയ്യതതോയെ സത്യം പുറംലോകമറിഞ്ഞു, നവജാത ശിശുവിനെ കുഴിച്ചുമൂടിയ സുഹൃത്തുക്കളായ രണ്ടുപേരും കസ്റ്റഡിയിൽ

August 11, 2024
0

  ആലപ്പുഴ:  ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിയായ അവിവാഹിതയായ യുവതി ആഗസ്റ്റ് 6 നാണ് കുഞ്ഞിന് ജന്മം നൽകിയത്. തൊട്ടടുത്ത ദിവസം കുഴിച്ചു മൂടി. കുഞ്ഞിനെ കൊന്നതാണോ പ്രസവത്തിലെ മരിച്ചതാണോ എന്ന കാര്യം സ്ഥിരീകരിക്കാനുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയി. കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണ്. അമ്മയെയും ആൺസുഹൃത്തിനേയും പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. സുഹൃത്തുക്കളായ രണ്ടുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. കൊല്ലനാടി പാട ശേഖരണം തെക്കേ ബണ്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുകാരിൽ നിന്ന് യുവതി

Continue Reading
ട്രെയിനിന്റെ ജനറൽ കോച്ചിൽ തീപിടിച്ചെന്ന അഭ്യൂഹം; പരിഭ്രാന്തരായി പുറത്തേക്ക് ചാടിയ യാത്രക്കാർക്ക് പരിക്ക്
Kerala Kerala Mex Kerala mx National
1 min read
48

ട്രെയിനിന്റെ ജനറൽ കോച്ചിൽ തീപിടിച്ചെന്ന അഭ്യൂഹം; പരിഭ്രാന്തരായി പുറത്തേക്ക് ചാടിയ യാത്രക്കാർക്ക് പരിക്ക്

August 11, 2024
0

  ലഖ്നൗ: ഓടുന്ന ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹം പരന്നതോടെ പരിഭ്രാന്തിയിൽ ട്രാക്കിലേക്ക് ചാടിയ യാത്രക്കാർക്ക് പരിക്ക്. ഉത്തർപ്രദേശിൽ മൊറാദാബാദ് ഡിവിഷനു കീഴിലുള്ള ബിൽപൂർ സ്റ്റേഷന് സമീപം, ഹൗറ-അമൃത്സർ മെയിലിലാണ് സംഭവം. ട്രെയിനിന്റെ ജനറൽ കോച്ചിൽ തീപിടിച്ചെന്ന അഭ്യൂഹം പരന്നതിനു പിന്നാലെയാണ് യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയത്. സംഭവത്തിൽ പരിക്കേറ്റ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റെയിൽവേ പൊലീസ് അറിയിച്ചു. യാത്രക്കാരിൽ ആരോ ഒരാൾ ‘ഫയർ എസ്റ്റിംഗ്വിഷർ’ അനാവശ്യമായി പ്രവർത്തിപ്പിച്ചതാണ് പരിഭ്രാന്തി പരക്കാൻ

Continue Reading
14 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Kerala Kerala Mex Kerala mx
1 min read
43

14 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

August 11, 2024
0

  തിരുവനന്തപുരം: ഈ മാസം14 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 30-40 km വരെ(പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇടിമിന്നലിന്റെ ഭാഗമായുള്ള ജാഗ്രതാ നിർദേശവും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും വ്യാപക മഴയ്ക്ക് സാധ്യയെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ, കാസർഗോഡ്‌ ജില്ലകളിൽ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്ന് അത് പിൻവലിച്ചു.

Continue Reading
ടൊവിനോ തോമസ് ട്രിപിൾ റോളിൽ എത്തുന്ന സിനിമ; ‘അജയന്റെ രണ്ടാം മോഷണം'(ARM) ഓണം റീലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും
Cinema Kerala Kerala Mex Kerala mx
1 min read
57

ടൊവിനോ തോമസ് ട്രിപിൾ റോളിൽ എത്തുന്ന സിനിമ; ‘അജയന്റെ രണ്ടാം മോഷണം'(ARM) ഓണം റീലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും

August 11, 2024
0

  ടൊവിനോ തോമസ് ട്രിപിൾ റോളിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം'(ARM) ഓണം റീലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെതായി പുറത്തു വന്ന മോഷൻ പോസ്റ്ററിലൂടെയാണ് ഓണം റിലീസായി ARM എത്തും എന്ന അപ്ഡേറ്റ് അണിയറക്കാർ പുറത്തു വിട്ടത്. 3 ഡി യിലും 2 ഡിയിലുമായി ARM പ്രദർശനത്തിനെത്തും. മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ്

Continue Reading
ഓട്ടോറിക്ഷയ്‌ക്കൊപ്പം മദ്ധ്യവയസ്‌കനെ കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala Kerala Mex Kerala mx
1 min read
46

ഓട്ടോറിക്ഷയ്‌ക്കൊപ്പം മദ്ധ്യവയസ്‌കനെ കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

August 11, 2024
0

  പാലക്കാട്: ഒറ്റപ്പാലത്ത് മദ്ധ്യവയസ്‌കനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാലപ്പുറം സ്വദേശി രാമദാസാണ് മരിച്ചത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്‌ക്കൊപ്പം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. നിർത്തിയിട്ട ഓട്ടോയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ പരിശോധിച്ചപ്പോഴാണ് രാമദാസനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇതോടെ ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഓട്ടോയുടെ പിൻസീറ്റിലാണ് മൃതദേഹം കിടന്നിരുന്നത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Continue Reading