Your Image Description Your Image Description

 

പാരീസ്: 33-ാം പാരീസ് ഒളിമ്പിക്‌സിന് കൊടിയിറങ്ങി. സ്‌നൂപ് ഡോഗ്, റെഡ് ഹോട്ട് ചില്ലി പെപ്പേഴ്‌സ്, ബില്ലി എല്ലിഷ് തുടങ്ങിയവരുടെ പ്രകടനം സമാപനച്ചടങ്ങിന് മാറ്റുകൂട്ടി. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.30-ഓടെ സ്റ്റേഡ് ദെ ഫ്രാൻസ് സ്റ്റേഡിയത്തിലായിരുന്നു സമാപനച്ചടങ്ങ്. സമാപന മാർച്ച് പാസ്റ്റിൽ ഹോക്കി താരം പി.ആർ. ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യൻ പതാകയേന്തി.

16 ദിവസം നീണ്ട കായികമാമാങ്കത്തിൽ 126 മെഡലുകൾ നേടി യു.എസ്. ഒന്നാംസ്ഥാനക്കാരായപ്പോൾ 91 മെഡലുകളോടെ ചൈന രണ്ടാമതെത്തി. ഒരു വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പെടെ ആറ് മെഡലുകളോടെ ഇന്ത്യ 71-ാം സ്ഥാനത്താണ്. സമാപനച്ചടങ്ങിനൊടുവിൽ പാരീസ് മേയർ ആൻ ഹിഡാൽഗോയിൽനിന്ന് ലോസ് ആഞ്ജലീസ് മേയർ കരൻ ബാസ് ഒളിമ്പിക് പതാക ഏറ്റുവാങ്ങി. ഇനി നാലുകൊല്ലത്തിനപ്പുറം 2028-ൽ അമേരിക്കയിലെ ലോസ് ആഞ്ജലീസാണ് ഒളിമ്പിക്സിന് വേദിയാവുക.

 

Leave a Reply

Your email address will not be published. Required fields are marked *