Your Image Description Your Image Description

 

പാരിസ്: ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ചൈനയുമായുള്ള ഇഞ്ചോടിഞ്ച് പോരിനൊടുവിൽ ഒന്നാം സ്ഥാനം നിലനിർത്തി യു.എസ്.എ. ഇരു രാജ്യങ്ങൾക്കും 40 സ്വർണം വീതമാണെങ്കിലും 44 വെള്ളിയും 42 വെങ്കലവുമടക്കം 126 മെഡൽ നേടിയ യു.എസ്.എ ഒന്നാം സ്ഥാനം പിടിക്കുകയായിരുന്നു. ചൈനക്ക് 27 വെള്ളിയും 24 വെങ്കലവുമടക്കം 91 മെഡലാണുള്ളത്. 20 സ്വർണവും 12 വെള്ളിയും 13 വെങ്കലവുമടക്കം 45 മെഡലുകളുമായി ജപ്പാൻ മൂന്നാം സ്ഥാനം നിലനിർത്തി. ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുമായി ഇന്ത്യ 71ാം സ്ഥാനത്താണ്.

കഴിഞ്ഞ തവണ നീരജ് ചോപ്രയുടെ സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം 48ാം സ്ഥാനത്തായിരുന്നു ഇന്ത്യ ഫിനിഷ് ചെയ്തത്. ഇത്തവണ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഇന്ത്യക്കായി വെള്ളി നേടിയപ്പോൾ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകറും 10 മീറ്റർ മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ഇനത്തിൽ മനുഭാകറും സരബ്ജോത് സിങ്ങുമടങ്ങിയ ടീമും 50 മീറ്റർ റൈഫിളിൽ സ്വപ്നിൽ കുസാലും 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ അമൻ ഹെഷ്റാവത്തും ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീമുമാണ് ഇന്ത്യക്കായി വെങ്കലം നേടിയത്.

2020ലെ ടോക്യോ ഒളിമ്പിക്സിൽ 39 സ്വർണവും 41 വെള്ളിയും 33 വെങ്കലവുമടക്കം 113 മെഡലുമായി അമേരിക്ക തന്നെയായിരുന്നു ഒന്നാമത്. 38 സ്വർണവും 32 വെള്ളിയും 19 വെങ്കലവുമടക്കം 89 മെഡലുമായി തൊട്ടുപിന്നിൽ ചൈനയും നിലയുറപ്പിച്ചു. 27 സ്വർണമടക്കം 58 മെഡലുമായി ജപ്പാനായിരുന്നു മൂന്നാമത്.

ഇ​ന്ന് രാ​ത്രി ഇ​ന്ത്യ​ൻ സ​മ​യം 12.30 മു​ത​ൽ പ്ര​ശ​സ്ത​മാ​യ സ്റ്റേ​ഡ് ഡി ​ഫ്രാ​ൻ​സി​ലാ​ണ് ഒളിമ്പിക്സ് സ​മാ​പ​ന പ​രി​പാ​ടി​ക​ൾ. ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ രാ​ജ്യ​ങ്ങ​ളി​ലെ​യും താ​ര​ങ്ങ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ അ​ണി​നി​ര​ക്കും. ഇ​തി​ഹാ​സ ഹോ​ക്കി ഗോ​ൾ​കീ​പ്പ​ർ പി.​ആ​ർ. ശ്രീ​ജേ​ഷും ഷൂ​ട്ടി​ങ്ങി​ൽ ഇ​ര​ട്ട വെ​ങ്ക​ലം നേ​ടി​യ മ​നു ഭാ​ക​റു​മാ​ണ് ഇ​ന്ത്യ​ൻ പ​താ​ക​യേ​ന്തു​ക. ജൂ​ലൈ 26നാ​ണ് പാ​രി​സ് ഒ​ളി​മ്പി​ക്സി​ന് ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്ക​മാ​യ​ത്. 206 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 10,714 താ​ര​ങ്ങ​ൾ മ​ത്സ​രി​ക്കാ​നി​റ​ങ്ങി. 117 താ​ര​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ​യെ​ത്തി​യ​ത്. ര​ണ്ട് മ​ണി​ക്കൂ​റി​ല​ധി​കം നീ​ളു​ന്ന ഇ​ന്ന​ത്തെ സ​മാ​പ​ന പ​രി​പാ​ടി​യി​ൽ ഒ​ളി​മ്പി​ക് പ​താ​ക അടുത്ത ഒളിമ്പിക്സിന് വേദിയാകുന്ന ലോ​സ് ആ​ഞ്ജ​ല​സ് ഗെ​യിം​സ് സം​ഘാ​ട​ക​ർ​ക്ക് കൈ​മാ​റും.

 

 

Leave a Reply

Your email address will not be published. Required fields are marked *